Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: കെകെആര്‍ 5ന് 57, എന്നിട്ടും 169; കാരണം ഹാര്‍ദിക് തന്നെ! ആ മണ്ടത്തരം എന്തിന് കാണിച്ചു?

മുംബൈ: പുതിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ ഐപിഎല്‍ കിരീടമോഹവുമായി ഈ സീസണില്‍ ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ് പ്ലേഓഫിലെത്താതെ പുറത്തായ ആദ്യ ടീമായി നാണം കെട്ടിരിക്കുകയാണ്. ഹോംഗ്രൗണ്ടായ വാംഖഡെയില്‍ മുന്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു 24 റണ്‍സിനു തോറ്റതോടെയാണ് മുംബൈയുടെ നേരിയ പ്ലേഓഫ് പ്രതീക്ഷയും അസ്തമിച്ചത്. ബൗളിങ് നിര മോശമല്ലാത്ത പ്രകടനം നടത്തിയിട്ടും ബാറ്റിങ് നിര വന്‍ ഫ്‌ളോപ്പായത് മുംബൈയെ ചതിക്കുകയായിരുന്നു.

യഥാര്‍ഥത്തില്‍ മുംബൈയുടെ വില്ലന്‍ ഹാര്‍ദിക് തന്നെയാണ്. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം കാണിച്ച മണ്ടത്തരമാണ് ഒരു ഘട്ടത്തില്‍ വന്‍ തോല്‍വി മണത്ത കെകെആറിനെ കളിയിലേക്കു തിരികെ വരാന്‍ സഹായിച്ചത്. ഹാര്‍ദിക്ക് കുറേക്കൂടി ബുദ്ധിപരമായി തീരുമാനങ്ങള്‍ എടുത്തിരുന്നെങ്കില്‍ മുംബൈയ്ക്കു അനായാസം ജയിക്കാമായിരുന്ന മല്‍സരമായിരുന്നു ഇത്. പക്ഷെ അദ്ദേഹത്തിന്റെ കഴിവുകേട് കാരണം വീണ്ടുമൊരു പരാജയത്തിലേക്കു മുംബൈ മൂക്കുകുത്തുകയായിരുന്നു.

HARDIK PANDYA

170 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുംബൈയ്ക്കു കെകെആര്‍ നല്‍കിയത്. അവരെ 169 വരെയെത്തിച്ചത് ഹാര്‍ദിക്കിന്റെ പിഴവ് തന്നെയാണ്. അല്ലായിരുന്നെങ്കില്‍ കെകെആര്‍ 100 റണ്‍സ് പോലും നേടുമോയെന്നതു സംശയമായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട കെകെആറിനെ പവര്‍പ്ലേയില്‍ തന്നെ മാരക ബൗളിങിലൂടെ മുംബൈ തീര്‍ത്തിരുന്നു. ഏഴാം ഓവറില്‍ കെകെആര്‍ അഞ്ചിനു 57ലേക്കു തകര്‍ന്നടിയുകയും ചെയ്തു. കളിയില്‍ ഇതുവരെയും ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി ഗംഭീരമായിരുന്നു.

പക്ഷെ അവിടെ നിന്നുമങ്ങോട്ട് അദ്ദേഹം പല അബദ്ധങ്ങളും കാണിച്ചു. ഇതാണ് തോല്‍വിയുറപ്പായിരുന്ന കെകെആറിനെ മല്‍സരത്തിലേക്കു തിരികെ കൊണ്ടുവന്നത്. എത്രയും വേഗത്തില്‍ കെകെആറിനെ എറിഞ്ഞിടുന്നതിനു പകരം ഇന്നിങ്‌സ് പടുത്തുയര്‍ത്താന്‍ അവരെ സഹായിക്കുകയാണ് യഥാര്‍ഥത്തില്‍ ഹാര്‍ദിക് ചെയ്തത്.

ബൗളിങില്‍ ഒട്ടും തന്നെ അനഭവസമ്പത്തില്ലാത്ത നമാന്‍ ധിറിനെക്കൊണ്ട് മൂന്നോവറുകളാണ് കളിയില്‍ അദ്ദേഹം ബൗള്‍ ചെയ്യിച്ചത്. വിക്കറ്റില്ലാതെ 25 റണ്‍സും അദ്ദേഹം വിട്ടുകൊടുത്തു. സ്പിന്നര്‍ പിയൂഷ് ചൗളയെ മൂന്നോവറും ജെറാള്‍ഡ് കോട്‌സിയെ രണ്ടോവറും മാത്രമേ ഹാര്‍ദിക് ഉപയോഗിച്ചതുമുള്ളൂ. സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരുള്ളപ്പോള്‍ അവരെ പരമാവധി പ്രയോജനപ്പെടുത്തി കെകെആറിനെ എറിഞ്ഞിടുന്നതിനു പകരം ധിറിനെക്കൊണ്ട് ബൗള്‍ ചെയ്യിച്ച് കൂട്ടുകെട്ടുണ്ടാക്കാനാണ് ക്യാപ്റ്റന്‍ സഹായിച്ചത്.

HARDIK PANDYA

പവര്‍പ്ലേയില്‍ (ആറാം ഓവര്‍) ഒരോവറും അതിനു ശേഷം രണ്ടോവറുമാണ് ധിറിനു ഹാര്‍ദിക് നല്‍കിയത്. ചൗളയെപ്പോലെയൊരു വിക്കറ്റെടുക്കാന്‍ സാധിക്കുന്ന സ്പിന്നറുണ്ടായിട്ടും അദ്ദേഹത്തേക്കാള്‍ മുമ്പ് ആറാം ഓവറില്‍ തന്നെ ധിറിനെ ക്യാപ്റ്റന്‍ പരീക്ഷിക്കുകയായിരുന്നു.

ഈ ഓവറില്‍ ആറും എട്ട്, 10 ഓവറുകളില്‍ 8, 11 റണ്‍സും ധിര്‍ വിട്ടുനല്‍കി. ഇതാണ് പരുങ്ങലിലായിരുന്ന മനീഷ് പാണ്ഡെ- വെങ്കടേഷ് അയ്യര്‍ ജോടിയെ മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ സഹായിച്ചത്. 83 റണ്‍സ് ഇരുവരും ആറം വിക്കറ്റില്‍ അടിച്ചെടുത്തു. ഇതോടെ 57ല്‍ നിന്നും കെകെആര്‍ 140ലെത്തുകയും ചെയ്തു.

ചൗളയെറിഞ്ഞ ഏഴാം ഓവറിലെ ആദ്യ ബോളിലാണ് റിങ്കു സിങ് (9) പുറത്താവുന്നത്. അടുത്ത ഓവറില്‍ തന്റെ സ്‌ട്രൈക്ക് ബൗളറായ ജസ്പ്രീത് ബുംറയെ കൊണ്ടുവന്ന് ഒന്നോ, രണ്ടോ വിക്കറ്റുകള്‍ കൂടി പിഴുത് കെകെആറിന്റെ തിരിച്ചുവരവ് സാധ്യത പൂര്‍ണമായി അവസാനിപ്പിക്കുകയായിരുന്നു ഹാര്‍ദിക് ചെയ്യേണ്ടിയിരുന്നത്. പകരം ധിര്‍ ഉള്‍പ്പെടെയുള്ളവരെ കൊണ്ട് ബൗള്‍ ചെയ്യിച്ച് ബുംറയെ അദ്ദേഹം അവസാന ഓവറുകളിലേക്കു മാറ്റിവയ്ക്കുകയായിരുന്നു.

Story first published: Friday, May 3, 2024, 23:55 [IST]
Other articles published on May 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+