IPL 2024: കാലുമാറി, പിന്നാലെ സഞ്ജുവിന്റെ രാജസ്ഥാന് വമ്പന്‍ പണികൊടുക്കാന്‍ മലിംഗ! ഞെട്ടിക്കും
ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായുള്ള പടയൊരുക്കങ്ങള്‍ ടീമുകള്‍ ആരംഭിച്ച് കഴിഞ്ഞു. കഴിഞ്ഞ ദിവസം വലിയൊരു കൂടുമാറ്റം സംഭവിച്ചിരുന്നു. അവസാന സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളിങ് പരിശീലകനായിരുന്ന ലസിത് മലിംഗ പുതിയ സീസണില്‍ മുംബൈ ഇന്ത്യന്‍സിന് ബൗളിങ് തന്ത്രമോതുമ്പോള്‍ മുംബൈയുടെ ബൗളിങ് പരിശീലകനായിരുന്ന ഷെയ്ന്‍ ബോണ്ട് രാജസ്ഥാന്റെ ബൗളിങ് പരിശീലകനുമായിരിക്കുകയാണ്.
കരിയറില്‍ മുംബൈ ഇന്ത്യന്‍സിനായി ഏറെക്കാലം കളിച്ചിട്ടുള്ള താരമാണ് മലിംഗ. നേരത്തെ തന്നെ മുംബൈയുടെ ബൗളിങ് പരിശീലകനായി മലിംഗയെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അവസാന സീസണില്‍ രാജസ്ഥാനൊപ്പം മലിംഗയെ കണ്ടത് ആരാധകരെ സംബന്ധിച്ച് അല്‍പ്പം നിരാശയുണ്ടാക്കുന്നതായിരുന്നു. എന്നാല്‍ മലിംഗ മുംബൈയിലേക്കെത്തിയതോടെ ആരാധകര്‍ ഏറെക്കുറെ ഹാപ്പിയായിരിക്കുകയാണെന്ന് പറയാം.
എന്നാല്‍ മുംബൈയിലെത്തിയതോടെ രാജസ്ഥാന് വമ്പന്‍ പണികൊടുക്കാന്‍ മലിംഗ തയ്യാറെടുക്കുകയാണ്. മുംബൈയുടെ സമീപകാലത്തെ ബൗളിങ് പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. അതുകൊണ്ടുതന്നെ വലിയ പൊളിച്ചെഴുത്താണ് ടീമില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നത്. രാജസ്ഥാന്റെ ചില സൂപ്പര്‍ ബൗളര്‍മാരെ മുംബൈയിലേക്കെത്തിക്കാന്‍ മലിംഗ ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. ട്രന്റ് ബോള്‍ട്ട്, ഒബെഡ് മക്കോയി, ആദം സാംബ എന്നിവരെ ഒപ്പമെത്തിക്കാന്‍ മലിംഗ ശ്രമിക്കുന്നുണ്ടെന്നാണ് വിവരം.
ബോള്‍ട്ട് നേരത്തെ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നു. എന്നാല്‍ പിന്നീട് ടീം കൈവിട്ടതോടെയാണ് ബോള്‍ട്ട് രാജസ്ഥാനിലേക്കെത്തിയത്. മുംബൈ വലിയ ആഘോഷമാക്കി ടീമിലേക്കെത്തിച്ച ജോഫ്രാ ആര്‍ച്ചര്‍ക്ക് പ്രതീക്ഷിച്ച നിലവാരം കാട്ടാനായിട്ടില്ല. പരിക്ക് താരത്തെ വേട്ടയാടുകയാണ്. ഇംഗ്ലണ്ട് പേസറായ ആര്‍ച്ചര്‍ ഇപ്പോഴും പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ആര്‍ച്ചറെ മുംബൈ ഒഴിവാക്കിയേക്കുമെന്നാണ് വിവരം.

പകരക്കാരനായി ബുംറക്കൊപ്പം ബോള്‍ട്ടിനെ എത്തിക്കാനുള്ള നീക്കം മുംബൈ ക്യാംപിലുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. അവസാന സീസണില്‍ കളിക്കാതിരുന്ന ജസ്പ്രീത് ബുംറ ഇപ്പോള്‍ പൂര്‍ണ്ണ ഫിറ്റ്‌നസോടെ തിരിച്ചുവന്നിട്ടുണ്ട്. ബുംറക്കൊപ്പം മികച്ചൊരു പേസറെക്കൂടി മുംബൈക്ക് ആവശ്യമാണ്. ഈ റോളിലേക്ക് ബോള്‍ട്ടിനെ കൊണ്ടുവരാനാണ് മുംബൈയുടെ പദ്ധതി. ബോള്‍ട്ട് രാജസ്ഥാന്‍ വിട്ടാല്‍ സഞ്ജുവിനും സംഘത്തിനും അത് വലിയ തിരിച്ചടിയായി മാറാന്‍ സാധ്യത കൂടുതലാണ്.
ബോള്‍ട്ട് ടീം വിട്ടാല്‍ താരത്തിന്റെ അഭാവം നികത്തുന്ന മികച്ച സ്‌പെഷ്യലിസ്റ്റ് പേസറെ കണ്ടെത്താന്‍ രാജസ്ഥാന് നന്നായി വിയര്‍ക്കേണ്ടി വരും. അതുകൊണ്ടുതന്നെ മുംബൈയുടെ നീക്കം രാജസ്ഥാനെ ഭയപ്പെടുത്തുന്നതാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനും പണികൊടുക്കാന്‍ മലിംഗ പദ്ധതിയിടുന്നുണ്ട്. സിഎസ്‌കെയുടെ ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരാനയെ ഒപ്പമെത്തിക്കാനും മലിംഗ ശ്രമിച്ചേക്കും. മലിംഗയുടെ ബൗളിങ് ആക്ഷനോട് സാമ്യതയുള്ള ബൗളിങ് ആക്ഷനാണ് പതിരാനയുടേത്.
അവസാന സീസണില്‍ സിഎസ്‌കെയ്ക്കായി മികച്ച പ്രകടനം താരം നടത്തിയിരുന്നു. നന്നായി യോര്‍ക്കര്‍ എറിയാനും പതിരാനക്ക് കഴിവുണ്ട്. ഡെത്തോവറില്‍ ബുംറക്കൊപ്പം പതിരാനയെത്തിയാല്‍ ഈ കൂട്ടുകെട്ട് മിന്നിച്ചേക്കും. ഇതും മലിംഗ പദ്ധതിയിടുന്ന തന്ത്രമാണ്. മികച്ച സ്പിന്നര്‍മാരേയും വരുന്ന സീസണില്‍ മുംബൈക്ക് ആവശ്യമാണ്. അവസാന സീസണുകളില്‍ മുംബൈയെ പിന്നോട്ടടിച്ചത് ബൗളര്‍മാരുടെ മോശം പ്രകടനമാണ്.
അഞ്ച് കിരീടങ്ങളുമായി സിഎസ്‌കെ മുംബൈയുടെ റെക്കോഡിനൊപ്പമെത്തിയതോടെ വരുന്ന സീസണില്‍ രോഹിത് ശര്‍മക്കും സംഘത്തിനും എന്ത് വിലകൊടുത്തും കപ്പിലേക്കെത്തേണ്ടതായുണ്ട്. അതുകൊണ്ടുതന്നെ വലിയ മാറ്റങ്ങള്‍ക്കാണ് ടീം തയ്യാറെടുക്കുന്നത്. സഞ്ജു സാംസണെ സംബന്ധിച്ചും വരുന്ന സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്.
അവസാന സീസണില്‍ പ്ലേ ഓഫിലെത്താന്‍ രാജസ്ഥാന് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇത്തവണ പ്ലേ ഓഫിലേക്ക് രാജസ്ഥാനെ എത്തിക്കേണ്ടത് രാജസ്ഥാനെ സംബന്ധിച്ചും അഭിമാന പ്രശ്‌നമാണ്. ഷെയ്ന്‍ ബോണ്ട് രാജസ്ഥാനില്‍ എത്തുമ്പോള്‍ മുംബൈക്കെതിരേ എന്തൊക്കെ തന്ത്രം മെനയുമെന്നത് കണ്ടറിയണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications