Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ലഖ്‌നൗ ജയിച്ചേനെ! റോയല്‍സിനെ രാഹുല്‍ സഹായിച്ചു? തോല്‍പ്പിച്ചത് ഈ മണ്ടത്തരങ്ങള്‍

ലഖ്‌നൗ: ആറാം വിജയവുമായി പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കു കയറാനുള്ള സുവര്‍ണാവസരമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പാഴാക്കിയിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സുമായുള്ള കളിയില്‍ ഏഴു വിക്കറ്റിന്റെ പരാജയമാണ് കെഎല്‍ രാഹുലും സംഘവും ഏറ്റുവാങ്ങിയത്. പക്ഷെ ഈ മല്‍സരത്തില്‍ ലഖ്‌നൗവിനു ജയിക്കാനുള്ള സാധ്യതകളുണ്ടായിരുന്നു. എന്നാല്‍ ക്യാപ്റ്റനെന്ന നിലവില്‍ രാഹുലിന്റെ ഭാഗത്തു നിന്നുള്ള പിഴവുകള്‍ അവരെ പരാജയത്തിലേക്കു തള്ളിയിടുകയായിരുന്നു.

അതുകൊണ്ടു തന്നെ റോയല്‍സിനെ ജയിക്കാന്‍ സഹായിച്ചത് അദ്ദേഹം തന്നെയാണെന്നു പറയേണ്ടതായി വരും. കുറേക്കൂടി ബുദ്ധിപരമായി ആലോചിക്കുകയും തീരുമാനങ്ങളെടുക്കുകയും ചെയ്തിരുന്നെങ്കില്‍ എല്‍എസ്ജിക്കു ജയത്തോടെ രണ്ടു പോയിന്റ് അക്കൗണ്ടിലേക്കു ചേര്‍ക്കാമായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ രാഹുല്‍ കാണിച്ച മണ്ടത്തരങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

KL RAHUL

തന്റെ ബൗളര്‍മാരെ കളിയില്‍ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്താന്‍ രാഹുലിനു സാധിച്ചില്ല. 197 റണ്‍സ് പിന്തുടര്‍ന്ന റോയല്‍സ് ഭേദപ്പെട്ട രീതിയില്‍ തുടങ്ങിയെങ്കിലും 18 റണ്‍സിനിടെ മൂന്നു വിക്കറ്റുകള്‍ പിഴുത് ശക്തായ തിരിച്ചുവരവാണ് എല്‍എസ്ജി നടത്തിയത്. ഇതോടെ വിക്കറ്റ് നഷ്ടമില്ലാതെ 60 റണ്‍സെന്ന നിലയില്‍ നിന്നും മൂന്നിനു 78 ലേക്കു റോയല്‍സ് വീഴുകയും ചെയ്തു. കളിയില്‍ പിടിമുറുക്കാന്‍ എല്‍എസ്ജിക്കു ലഭിച്ച സുവര്‍ണാവസരമായിരുന്നു ഇത്. പക്ഷെ രാഹുലിന്റെ മോശം തീരുമാനങ്ങള്‍ കാരണം കളി വഴുതിപ്പോവുകയായിരുന്നു.

പവര്‍പ്ലേയ്ക്കു ശേഷമുള്ള ആദ്യ ഓവര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസിനെക്കൊണ്ടാണ് രാഹുല്‍ ബൗള്‍ ചെയ്യിച്ചത്. വെറും മൂന്നു റണ്‍സ് മാത്രമേ അദ്ദേഹം ഓവറില്‍ വിട്ടുനല്‍കിയുള്ളൂ. മാത്രമല്ല ഓവറിലെ ആദ്യ ബോളില്‍ അപകടകാരിയും കഴിഞ്ഞ മല്‍സരത്തിലെ സെഞ്ച്വറിവീരനുമായ യശസ്വി ജയ്‌സ്വാളിനെ സ്റ്റോയ്‌നിസ് പുറത്താക്കുകയും ചെയ്തിരുന്നു.

ഇത്രയും മികച്ച ഫോമിലുള്ള അദ്ദേഹത്തിനു തുടര്‍ച്ചയായി രണ്ട്- മൂന്നു ഓവറുകളെങ്കിലും നല്‍കേണ്ടിയിരുന്നു. പക്ഷെ ഈ ഓവറിനു ശേഷം സ്‌റ്റോയ്‌നിസിനെ പിന്‍വലിച്ച രാഹുല്‍ പകരം വെറ്ററന്‍ സ്പിന്നര്‍ അമിത് മിശ്രയെ കൊണ്ടുവരികയായിരുന്നു. കളിയില്‍ പിന്നീടൊരിക്കലും സ്റ്റോയ്‌നിസിനു ബൗളിങില്‍ അവസരം നല്‍കിയതുമില്ല. രാഹുലിന്റെ ആദ്യത്തെ ക്യാപ്റ്റന്‍സി മണ്ടത്തരവും ഇതു തന്നെയാണ്.

എല്‍എസ്ജിയെ സംബന്ധിച്ച് അവരുടെ തുറുപ്പുചീട്ടുകളിലൊന്നാണ് യുവ സ്പിന്നര്‍ രവി ബിഷ്‌നോയ്. പക്ഷെ രാഹുല്‍ വളരെ വൈകിയാണ് റോയല്‍സിനെതിരേ യുവതാരത്തെ ഉപയോഗിച്ചത്. 15 ഓവറുകള്‍ വരെ ബിഷ്‌നോയിയെ കൊണ്ടുവരാന്‍ അദ്ദേഹം തയ്യാറായില്ല. ഇത്രയും വിശ്വാസമില്ലെങ്കില്‍ പിന്നെയെന്തിനാണ് ബിഷ്‌നോയിയെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത് എന്നതാണ് ചോദ്യം. രാഹുല്‍ കാണിച്ച രണ്ടാമത്തെ അബദ്ധവും ഇതാണ്.

RAHUL- STOINIS

ബിഷ്‌നോയ് ബൗള്‍ ചെയ്യാന്‍ എത്തുമ്പോഴേക്കും മല്‍സരം എല്‍എസ്ജിയില്‍ നിന്നും ഏറെക്കുറെ വഴുതിപ്പോയിരുന്നു. റോയല്‍സ് അപ്പോള്‍ മൂന്നു വിക്കറ്റിനു 144 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു. ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞ സഞ്‌സു സാംസണും ധ്രുവ് ജുറേലും ചേര്‍ന്ന് 16 റണ്‍സും ബിഷ്‌നോയിയുടെ ആദ്യ ഓവറില്‍ അടിച്ചെടുത്തു. മൂന്നു ഫോറുകളാണ് സഞ്ജു ഓവറില്‍ പായിച്ചത്.

മാറ്റ് ഹെന്‍ട്രി, മൊഹ്‌സിന്‍ ഖാന്‍, യഷ് ടാക്കൂര്‍ എന്നീ മൂന്നു പേസര്‍മാര്‍ക്കും കളിയില്‍ നന്നായി തല്ലുകിട്ടിയിരുന്നു. എന്നിട്ടും ഇവരെ തന്നെ രാഹുല്‍ വിശ്വസിക്കുകയും കൂടുതല്‍ ഓവറുകള്‍ നല്‍കുകയും ചെയ്തു. മിശ്രയെക്കൊണ്ട് രണ്ടോവറുകള്‍ മാത്രമേ രാഹുല്‍ ബൗള്‍ ചെയ്യിച്ചുള്ളൂ.

രണ്ടോവറില്‍ 20 റണ്‍സിനു മിശ്ര ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. പേസര്‍മാര്‍ കാര്യമായ ഇംപാക്ടുണ്ടാക്കാത്ത സാഹചര്യത്തില്‍ തന്റെ സ്പിന്നര്‍മാരെ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ രാഹുല്‍ ശ്രമിക്കേണ്ടിയിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും അത്തരമൊരു ശ്രമവുമുണ്ടായില്ല. ഇതും ലഖ്‌നൗവിന്റെ തോല്‍വിക്കു കാരണങ്ങളിലൊന്നാണ്.

Story first published: Sunday, April 28, 2024, 8:34 [IST]
Other articles published on Apr 28, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+