Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: മഗ്യുര്‍ക്ക് ഡെക്ക്! രാഹുലിന്റെ കിടു ക്യാപ്റ്റന്‍സി, പൂട്ടിയത് ഇങ്ങനെ, ടീമുടമ കാണുന്നില്ലേ?

ഡല്‍ഹി: ഐപിഎല്ലിലെ അവസാന കളിയില്‍ ടീമുടമയില്‍ നിന്നും പരസ്യ ശകാരം നേരിട്ട ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ കെഎല്‍ രാഹുല്‍ കിടിലന്‍ ക്യാപ്റ്റന്‍സിയിലൂടെ കൈയടി നേടുകയാണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള പോരാട്ടത്തിലാണ് തുടക്കത്തില്‍ തന്നെ രാഹുലിന്റെ കിടു നീക്കം ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഡിസിയുടെ വമ്പനടിക്കാരനായ ഓപ്പണറും ഓസ്‌ട്രേലിയന്‍ യുവതാരവുമായ ജെയ്ക്ക് ഫ്രേസര്‍ മഗ്യുര്‍ക്കിനെ അക്കൗണ്ട് തുറക്കാന്‍ പോലും അനുവദിക്കാതിരുന്നത് രാഹുലിന്റെ ക്യാപ്റ്റന്‍സി മിടുക്കാണ്.

മുന്‍ മല്‍സരങ്ങളില്‍ വെറും നാല്- അഞ്ച് ഓവറുകള്‍ കൊണ്ടു തന്നെ സ്‌ഫോടനാത്മക ഇന്നിങ്‌സുകളിലൂടെ മല്‍സരഗതി തനിച്ചു മാറ്റി മറിച്ച താരമാണ മഗ്യുര്‍ക്ക്. പക്ഷെ ഇത്തവണ അദ്ദേഹത്തെ അക്കൗണ്ട് തുറക്കാന്‍ പോലും എല്‍എസ്ജി അനുവദിച്ചില്ല. ഇതിനു വേണ്ടി കൃത്യമായ പ്ലാന്‍ തന്നെയാണ് രാഹുല്‍ ഒരുക്കിയത്. ലോങ് ഓണ്‍ ഏരിയയാണ് മഗ്യുര്‍ക്കിന്റെ ഫേവറിറ്റ് പൊസിഷനെന്നു മുന്‍ മല്‍സരങ്ങളിലെല്ലാം കണ്ടിട്ടുള്ളതാണ്. താരത്തിന്റെ ഷോട്ടുകളില്‍ ഭൂരിഭാഗവും ഈ ഏരിയയിലൂടെയായിരുന്നു.

KL RAHUL

ഇത്തവണ ഇതു മനസ്സിലാക്കിയ രാഹുല്‍ അതിനു അനുസരിച്ചുള്ള ഫീല്‍ഡ് ക്രമീകരണമാണ് ഒരുക്കിയത്. ആദ്യത്തെ ബോള്‍ മുതല്‍ ലോങ് ഓണില്‍ ഒരു ഫീല്‍ഡറെ നിര്‍ത്തിയാണ് മഗ്യുര്‍ക്കിനു രാഹുല്‍ കെണിയൊരുക്കിയത്. ഇതില്‍ ഓസീസ് താരം കൃത്യമായി തന്നെ വീഴുകയും ചെയ്തു. പേസര്‍ അര്‍ഷദ് ഖാനെയാണ് ആദ്യ ഓവര്‍ രാഹുല്‍ ഏല്‍പ്പിച്ചത്. മഗ്യുര്‍ക്കാണ് സ്‌ട്രൈക്ക് നേരിട്ടത്. തുടര്‍ച്ചയായി രണ്ടു വൈഡുകളോടെയാണ് അര്‍ഷദ് തുടങ്ങിയത്. അതിനു ശേഷമുള്ള ബോളില്‍ റണ്ണൊന്നുമില്ല. രണ്ടാമത്തെ ബോളില്‍ മഗ്യുര്‍ക്കിനെ അര്‍ഷദ് മടക്കുകയും ചെയ്തു.

അല്‍പ്പം സ്വിങ് ചെയ്ത ബാക്ക് ഓഫ് ലെങ്ത്ത് ബോളായിരുന്നു അത്. ലെഗ് സൈഡ് ഏരിയയിലൂടെ ഒരു വമ്പന്‍ ഷോട്ടിനാണ് മഗ്യുര്‍ക്ക് ശ്രമിച്ചത്. പക്ഷെ പ്രതീക്ഷിച്ചതു പോലെ ഈ ബോള്‍ കണകക്ടായില്ല. ലോങ് ഓണ്‍ ഏരിയയില്‍ ഫീല്‍ഡ് ചെയ്ത നവീനുല്‍ ഹഖിന്റെ കൈകളിലേക്കാണ് ബോള്‍ വന്നത്. അദ്ദേഹം അതു അനായാസം കൈയ്ക്കുള്ളിലാക്കുകയും ചെയ്തു. മഗ്യുര്‍ക്കിന്റെ ഈ പുറത്താവലില്‍ വളരെ സന്തോഷവാനായാണ് രാഹുല്‍ കാണപ്പെട്ടത്. തന്റെ പ്ലാന്‍ വളരെ പെട്ടെന്നു ലക്ഷ്യം കണ്ടതില്‍ ആഹ്ലാദം അദ്ദേഹത്തിന്റെ മുഖത്തു തെളിഞ്ഞു കാണാമായിരുന്നു.

FRASER

സോഷ്യല്‍ മീഡിയയില്‍ രാഹുലിന്റെ ഈ ക്യാപ്റ്റന്‍സി നീക്കത്തെ വാനോളം പുകഴ്ത്തുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ദിവസങ്ങള്‍ക്കു മുമ്പ് ഗ്രൗണ്ടില്‍ വച്ച് തന്നെ പരസ്യമായി അപമാനിച്ച എല്‍എസ്ജി ഉടമ സഞ്ജീവ് ഗോയെങ്കയ്ക്കുള്ള കെഎല്‍ രാഹുലിന്റെ മറുപടിയാണിത്. നേതൃശേഷിയെ സംശയിച്ച ടീമുടമയ്ക്കു ഇതിനേക്കാള്‍ നല്ലൊരു മറുപടി രാഹുലിനു നല്‍കാനില്ലെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.

കെഎല്‍ രാഹുല്‍ എത്ര മാത്രം മികച്ച ക്യാപ്റ്റനാണ് എന്നതിനു ഏറ്റവും മികച്ചൊരു ഉദാഹരണമാണ് ജെയ്ക്ക് ഫ്രേസര്‍ മഗ്യുര്‍ക്കിന്റെ വിലപ്പെട്ട വിക്കറ്റ്. മഗ്യുര്‍ക്കിന്റെ ബാറ്റിങ് ശൈലി മനസ്സിലാക്കി കൃത്യമായ പ്ലാന്‍ തന്നെയാണ് അദ്ദഹമൊരുക്കിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ തോറ്റപ്പോള്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിയില്‍ സംശയം പ്രകടിപ്പിച്ച ടീമുടമ സഞ്ജീവ് ഗോയെങ്കയ്ക്കുള്ള മറുപടിയാണിതെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.

Story first published: Tuesday, May 14, 2024, 20:34 [IST]
Other articles published on May 14, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+