For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: രാഹുല്‍ മധ്യനിരയില്‍ ഹിറ്റോ, ഫ്‌ളോപ്പോ? കണക്കുകള്‍ നോക്കൂ, ലോകകപ്പ് പ്രതീക്ഷിക്കണോ

ഏകദിനം, ടെസ്റ്റ് എന്നിവയ്ക്കു പിന്നാലെ ടി20യിലും കരിയര്‍ വീണ്ടെടുക്കാന്‍ വമ്പന്‍ മാറ്റത്തിനൊരുങ്ങുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുല്‍. രണ്ടു ഫോര്‍മാറ്റുകളില്‍ ഓപ്പണിങ് റോളില്‍ ഉപേക്ഷിച്ച് അദ്ദേഹം മധ്യനിരയിലേക്കു മാറിക്കഴിഞ്ഞു. ഈ മാറ്റം രാഹുലിനു കരിയറില്‍ ഏറെ ഗുണവും ചെയ്തിട്ടുണ്ട്. ഇനി ടി20യിലും ഇതേ റോളിലേക്കു മാറാനാണ് താരത്തിന്റെ നീക്കം. ഇതിന്റെ റിഹേഴ്‌സലാണ് ഇത്തവണത്തെ ഐപിഎല്ലില്‍ കാണാന്‍ സാധിക്കുക.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ കൂടിയായ രാഹുല്‍ ഇത്തവണ ഓപ്പണറായല്ല, മറിച്ച് മധ്യനിര ബാറ്ററായിട്ടാണ് ബാറ്റിങിന് ഇറങ്ങുക. ഇതിനു പിറകിലുള്ള പ്രധാന ലക്ഷ്യം ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പ് തന്നെയാണ്. നിലവില്‍ ടി20 ഫോര്‍മാറ്റില്‍ ടീം പ്ലാനിന്റെ ഭാഗമല്ല അദ്ദേഹം. നേരത്തേ ഓപ്പണറായി ടി20യില്‍ കളിച്ചുകൊണ്ടിരുന്ന രാഹുല്‍ സ്ലോ ഇന്നിങ്‌സുകളുടെ പേരിലാണ് ഒഴിവാക്കപ്പെട്ടത്. ഓപ്പണിങില്‍ ഇനി തനിക്കൊരു ഭാവിയില്ലെന്നു ബോധ്യമായതോടെയാണ് അദ്ദേഹം മധ്യനിരയിലേക്കു മാറിയത്.

KL RAHUL

ടി20 ലോകകപ്പില്‍ മധ്യനിര ബാറ്ററായ വിക്കറ്റ് കീപ്പറെയാണ് ഇന്ത്യന്‍ ടീം തിരയുന്നത്. അതുകൊണ്ടു തന്നെ ഓപ്പണിങ് വിട്ട് രാഹുല്‍ മധ്യനിരയിലേക്കു മാറാനുള്ള പ്രധാന കാരണവും ഇതു തന്നെയാണെന്നു നമുക്ക് ഉറപ്പിക്കാം. നിലവില്‍ മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന വിക്കറ്റ് കീപ്പര്‍മാര്‍ ഇന്ത്യക്കു അധികമില്ല. ജിതേഷ് ശര്‍മ മാത്രമാണ് ഈ റോളില്‍ സ്ഥിരമായി കളിച്ചു കൊണ്ടിരിക്കുന്നയാള്‍. സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരാണ്.

ഈ കാരണത്താല്‍ തന്നെ ജിതേഷിനൊപ്പം ടി20 ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിക്കാനുള്ള സുവര്‍ണാവസരമാണ് മധ്യനിരയിലേക്ക മാറുന്നതിലൂടെ രാഹുലിനു ലഭിക്കുക. ഇനി അദ്ദേഹം ചെയ്യേണ്ട അടുത്ത കാര്യം ലഖ്‌നൗ ടീമിനു വേണ്ടി 4-5 പൊസിഷനുകളില്‍ ഇറങ്ങി സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തുകയെന്നതാണ്. ഇതിനു സാധിക്കുകയാണെങ്കില്‍ ലോകകപ്പില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ തീര്‍ച്ചയായും രാഹുലായിരിക്കും.

ടി20 ലോകകപ്പില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി രാഹുലിനാണ് ബിസിസിഐയുടെ പ്രഥമ പരിഗണനയെന്നു അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇവയെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ അദ്ദേഹം ലോകകപ്പിനു ടിക്കറ്റ് ഏറെക്കുറെ ഉറപ്പിച്ചുവെന്നു തന്നെ പറയാന്‍ സാധിക്കും.

KL RAHUL

വരാനിരിക്കുന്ന ഐപിഎല്ലില്‍ ലഖ്‌നൗവിനു വേണ്ടി മധ്യനിരയില്‍ വന്‍ ഫ്‌ളോപ്പായാല്‍ മാത്രമേ രാഹുല്‍ ഒഴിവാക്കപ്പെടാന്‍ സാധ്യതയുള്ളൂ. കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി വിക്കറ്റ് കാത്ത രാഹുല്‍ മധ്യനിര ബാറ്ററായും കസറിയിരുന്നു. വിക്കറ്റ് കീപ്പിങിലും മിന്നുന്ന പ്രകടനമാണ് അദ്ദേഹം നടത്തിയത്. ഡിആര്‍എസ് തീരുമാനങ്ങളെടുക്കുന്നതില്‍ രാഹുലിന്റെ സഹായം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു ഏറെ മുതല്‍ക്കൂട്ടാവുകയും ചെയ്തിരുന്നു.

ഇവയെല്ലാം കണക്കിലെടുത്താണ് ടി20 ലോകകപ്പിലും രാഹുലിനെ തന്നെ വിക്കറ്റ് കീപ്പറാക്കുന്നതിനെക്കുറിച്ച് ബിസിസിഐ ആലോചിക്കുന്നത്. മധ്യനിര ബാറ്ററായി രാഹുലിനു ഇത്തവണ ഐപിഎല്ലില്‍ മിന്നിക്കാന്‍ സാധിക്കുമോ? ഓപ്പണറായാണ് അദ്ദേഹം കൂടുതലും കളിക്കുകയും റണ്‍വേട്ട നടത്തുകയും ചെയ്തിരിക്കുന്നത്. പക്ഷെ മധ്യനിരയിലും ശ്രദ്ധേയമായ പ്രകടനം നടത്താന്‍ തനിക്കാവുമെന്നു രാഹുല്‍ ഇതിനകം തെളിയിച്ചിട്ടുണ്ട്.

ഐപിഎല്ലില്‍ നാലാം നമ്പറില്‍ ഇതിനകം 11 ഇന്നിങ്‌സുകളിലാണ് രാഹുല്‍ ബാറ്റ് ചെയ്തിട്ടുള്ളത്. ഇവയില്‍ നിന്നും 46.29 ശരാശരിയില്‍ 324 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുമുണ്ട്. രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും. 130.65 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റോടെയാണിത്. ടി20യില്‍ മധ്യനിരയിലും തനിക്കു ബാറ്റിങ് വഴങ്ങുമെന്നാണ് രാഹുലിന്റെ ഈ പ്രകടനം തെളിയിക്കുന്നത്. വരാനിരിക്കുന്ന സീസണിലും നാല്- അഞ്ച് നമ്പറുകളില്‍ ഇറങ്ങി സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാനായാല്‍ അദ്ദേഹത്തിനു ലോകകപ്പ് ടീമിലേക്കു അവകാശവാദമുന്നയിക്കാം.

Story first published: Saturday, March 16, 2024, 13:08 [IST]
Other articles published on Mar 16, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+