For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ആ പ്ലാന്‍ സഞ്ജുവിന്റേതല്ല, ചഹലിനു തന്ത്രമോതിയത് മഹാരാജ്! എല്ലാം 'വെളിപ്പെടുത്തി' റോയല്‍സ്

ജയ്പൂര്‍: ഒരു സ്‌പെഷ്യല്‍ താരത്തെ പുറത്താക്കണമെങ്കില്‍ ഒരു സ്പഷ്യല്‍ ബോള്‍ തന്നെ വേണം. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള പോരാട്ടത്തില്‍ അത്തരമൊരു സ്‌പെഷ്യല്‍ ബോളിനു ക്രിക്കറ്റ് ലോകം സാക്ഷിയാവുകയും ചെയ്തു. ജിടി നായകനും ബാറ്റിങ് സെന്‍സേഷനുമായ ശുഭ്മന്‍ ഗില്ലിനെ പുറത്താക്കിയ റോയല്‍സ് സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിന്റെ ബോളിനെ ക്രിക്കറ്റ് പ്രേമികള്‍ വാഴ്ത്തുകയാണ്. റണ്‍ചേസില്‍ ടീമിനെ മുന്നില്‍ നിന്നു നയിച്ച ഗില്‍ 72 റണ്‍സെടുത്താണ് മടങ്ങിയത്. 44 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ ആറു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

റോയല്‍സിനു ഭീഷണിയുയര്‍ത്തി ബാറ്റ് ചെയ്തു കൊണ്ടിരുന്ന ഗില്ലിനെ 16ാം ഓവറിലായിരുന്നു ചഹല്‍ പുറത്താക്കിയത്. പക്ഷെ ഇതിനായുള്ള തന്ത്രമോതിയത് നായകന്‍ സഞ്ജു സാംസണായിരുന്നില്ല. മറിച്ച് ഈ കളിയിലൂടെ അരങ്ങേറിയ സൗത്താഫ്രിക്കയുടെ ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ കേശവ് മഹാരാജായിരുന്നു. റോയല്‍സ് തന്നെയാണ് മഹാരാജാണ് ഈ വിക്കറ്റിനു പിന്നിലെന്നു ഔദ്യോഗിക എക്‌സ് ഹാന്റിലൂടെ ആരാധകരെ അറിയിച്ചത്.

CHAHAL- SANJU

15.1 ഗില്ലിനെതിരേ ചഹല്‍ 4, 15.2 ചഹലിനതിരേ ഗില്‍ 4, യുസിയുടെ അടുത്തേക്കു ഓടിയെത്തി കേശവ് സംസാരിക്കുന്നു. 15.3 ഗില്ലിനെതിരേ ചഹല്‍, സ്റ്റംപ്ഡ് എന്നായിരുന്നു റോയല്‍സ് എക്‌സില്‍ പോറ്റിട്ടത്. ജിടിക്കു ജയിക്കാന്‍ അവസാനത്തെ അഞ്ചോവറില്‍ 73 റണ്‍സ് വേണമെന്നിരിക്കെയാണ് 16ാമത്തെ ഓവര്‍ ബൗള്‍ ചെയ്യാന്‍ ചഹലിനെ സഞ്ജു വിളിച്ചത്. കളിയില്‍ അദ്ദേഹത്തിന്റെ അവസാന ഓവറായിരുന്നു ഇത്.

ആദ്യത്തെ ബോളില്‍ ക്രീസില്‍ നിന്നും പുറത്തേക്കു ചാടിയിറങ്ങിയ ഗില്‍ എക്‌സ്ട്രാ കവറിലൂടെ ബൗണ്ടറി പായിക്കുകയായിരുന്നു. അടുത്ത ബോള്‍ ഓഫ്സ്റ്റംപിന് പുറത്തേക്കാണ് ചഹല്‍ എറിഞ്ഞത്. മികച്ചൊരു കട്ട് ഷോട്ടിലൂടെ എക്‌സ്ട്രാ കവറിലൂടെ ഗില്‍ അതു ബൗണ്ടറിയിലെത്തിക്കുകയും ചെയ്തു. തുടര്‍ന്നാണ് കേശവ് ഓടിയെത്തി ചഹലുമായി സംസാരിക്കുന്നത്. അടുത്ത ബോളില്‍ ജിടി നായകന്‍ വീഴുകയും ചെയ്തു. വീണ്ടും ഗില്‍ ക്രീസിനു പുറത്തേക്കു വന്ന പ്രഹരിക്കാനുള്ള സാധ്യതയുണ്ടെന്നു മനസ്സിലാക്കിയ ചഹല്‍ ബോളിന്റെ ലൈനിലും ലെങ്ത്തിലു മാറ്റം വരുത്തി.

GILL

ഓഫ് സ്റ്റംപിനു വളരെ പുറത്ത് ഒരു ബോളാണ് ചഹല്‍ പരീക്ഷിച്ചത്. പക്ഷെ ഈ തന്ത്രം മനസ്സിലാവാതെ ക്രീസിനു പുറത്തേക്കു വന്ന് വമ്പന്‍ ഷോട്ട് കളിക്കാനുള്ള ഗില്ലിന്റെ നീക്കം അമ്പെ പാളുകയായിരുന്നു. ബോള്‍ കണക്ട് ചെയ്യാന്‍ അദ്ദേഹത്തിനായില്ല. ഇതോടെ വിക്കറ്റിനു പിറകിലുണ്ടായിരുന്ന സഞ്ജു മികച്ചൊരു സ്റ്റംപിങിലുടെ ഗില്ലിനെ പുറത്താക്കുകയുമായിരുന്നു. ഇതു കണ്ടു ഞെട്ടിയ ഗില്‍ നിരാശനായി ക്രീസ് വിടുകയും ചെയ്തു.

ഐപിഎല്ലില്‍ ഇതു മൂന്നാം തവണയാണ് ഗില്ലിനെ ചഹല്‍ പുറത്താക്കിയത്. 51 ബോളുകളാണ് അദ്ദേഹത്തിനെതിരേ ഗില്‍ കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 62 റണ്‍സും സ്‌കോര്‍ ചെയ്തിട്ടുണ്ട്. 20.67 ശരാശരിയില്‍ 121.56 സ്‌ട്രൈക്ക് റേററിലാണിത്. നാലു ഫോറുകളാണ് ചഹലിനെതിരേ ഗില്‍ നേടിയിട്ടുള്ളത്. ഒരു സിക്‌സര്‍ പോലും പായിക്കാനുമായില്ല.

അതേസമയ, ഗില്ലിന്റെ വിലപ്പെട്ട വിക്കറ്റ് സ്വന്തമാക്കിയിട്ടും കളി ജയിക്കാന്‍ റോയല്‍സിനായില്ല. റാഷിദ് ഖാന്‍ (11 ബോളില്‍ 24*), രാഹുല്‍ തെവാത്തിയ (11 ബോളില്‍ 22) ജോടിയുടെ തകര്‍പ്പന്‍ ഫിനിഷിങ് മല്‍സരം റോയല്‍സില്‍ നിന്നും തട്ടിയെടുക്കുകയായിരുന്നു. ജയിക്കാന്‍ അവസാനത്തെ ബോളില്‍ രണ്ടു റണ്‍സ് വേണമെന്നിരിക്കെ റാഷിദാണ് ബൗണ്ടറിയിലൂടെ ജിടിയുടൈ ജയം പൂര്‍ത്തിയാക്കിയത്.

Story first published: Thursday, April 11, 2024, 7:39 [IST]
Other articles published on Apr 11, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+