Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ആദ്യ 43 ബോളില്‍ വെറും 33! ബട്‌ലര്‍ ഗിയര്‍ മാറ്റിയതങ്ങനെ? ആദ്യം തീര്‍ത്തത് വരുണിനെ

കൊല്‍ക്കത്ത: ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ജോസ് ബട്‌ലര്‍ കഴിഞ്ഞ ദിവസം കളിച്ചത്. റോയല്‍സ് തോല്‍ക്കേണ്ടിയിരുന്ന മല്‍സരമാണ് ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ തനിച്ചു ജയിപ്പിച്ചത്. 60 ബോളില്‍ പുറത്താവാതെ 107 റണ്‍സാണ് ബട്‌ലര്‍ അടിച്ചെടുത്തത്. 178.33 സ്‌ട്രൈക്ക് റേറ്റോടെയായിരുന്നു ഇത്. ഒമ്പതു ഫോറും ആറു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

പക്ഷെ ബട്‌ലറുടെ ഇന്നിങ്‌സെടുത്താല്‍ അതിനെ രണ്ടു ഘട്ടങ്ങളായി നമുക്കു വേര്‍തിരിക്കാം. ആദ്യത്തെ 43 ബോളുകള്‍ വരെ ടെസ്റ്റ് ശൈലിയില്‍ ബാറ്റ് ചെയ്ത അദ്ദേഹം അതിനു ശേഷമാണ് ടോപ് ഗിയറിലേക്കു കയറിയത്. അവിശ്വസനീയ ഇന്നിങ്‌സ് തന്നെയായിരുന്നു ഇത്. 43 ബോളുകള്‍ കഴിഞ്ഞപ്പോള്‍ 33 റണ്‍സ് മാത്രം അക്കൗണ്ടിലുണ്ടായിരുന്ന ബട്‌ലര്‍ അടുത്ത 17 ബോളില്‍ വാരിക്കൂട്ടിയത് 74 റണ്‍സാണ്. ഫോറുകളുടെയും സിക്സറുകളുടെയും ചാകര തന്നെയാണ് പിന്നീട് ബട്‌ലറുടെ ബാറ്റില്‍ നിന്നും കാണാന്‍ സാധിച്ചത്.

JOS BUTTLER

15ാമത്തെ ഓവര്‍ മുതലാണ് ബട്‌ലര്‍ തന്റെ തിനിറം പുറത്തെടുത്തത്. 14 ഓവറുകള്‍ കഴിയുമ്പോള്‍ റോയല്‍സ് ആറു വിക്കറ്റിനു 128 റണ്‍സെന്ന നിലയിലായിരുന്നു. അവസാനത്തെ ആറോവറില്‍ അവര്‍ക്കു ജയിക്കാന്‍ 96 റണ്‍സും വേണ്ടിയിരുന്നു. അവസാന അംഗീകൃത ബാറ്ററായ റോവ്‌മെന്‍ പവെലായിരുന്നു ബട്‌ലറിനൊപ്പം അപ്പോള്‍ ക്രീസില്‍. പക്ഷെ ബട്‌ലര്‍ അതുകൊണ്ടൊന്നും തളര്‍ന്നില്ല. കെകെആര്‍ ബൗളങിനു മേല്‍ അദ്ദേഹം കത്തിക്കയറുകയായിരുന്നു.

സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ കഥ കഴിച്ചാണ് ബട്‌ലര്‍ ബാറ്റിങിലെ ഗിയര്‍ മാറ്റിയത്. വരുണെറിഞ്ഞ 15ാമത്തെ ഓവറില്‍ നാലു ഫോറുകളടക്കം 17 റണ്‍സ് അദ്ദേഹം വാരിക്കൂട്ടി. പിന്നീട് അങ്ങോട്ട് ബട്‌ലറുടെ അഴിഞ്ഞാട്ടം തന്നെയാണ് ഈഡന്‍ ഗാര്‍ഡന്‍സില്‍ കണ്ടത്. ആന്ദ്രെ റസ്സലെറിഞ്ഞ അടുത്ത ഓവറിലും 17 റണ്‍സ് ലഭിച്ചപ്പോള്‍ ഇതില്‍ ഒരു സിക്‌സറടക്കം ഏഴു റണ്‍സ് ബട്‌ലറുടെ ബാറ്റില്‍ നിന്നായിരുന്നു.

സുനില്‍ നരെയ്‌നെറിഞ്ഞ 17ാം ഓവറില്‍ ഒരു ബോള്‍ പോലും അദ്ദേഹത്തിനു ലഭിച്ചില്ല. മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ അടുത്ത ഓവറില്‍ റോയല്‍സ് വീണ്ടും 17 റണ്‍സ് നേടിയപ്പോള്‍ ഓരാ ഫോറും സികസറുമടക്കം ഇതില്‍ 12 റണ്‍സ് ബട്‌ലറുടെ വകയായിരുന്നു. അവസാനത്തെ മൂന്നോവറിലെ എല്ലാ ബോളുകളും ബട്‌ലര്‍ നേരിട്ടുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ട്രെന്റ് ബോള്‍ട്ടും ആവേശ് ഖാനും ഇതിനിടെ ക്രീസിലെത്തിയെങ്കിലും രണ്ടു പേരെയും ഒരു ബോള്‍ പോലും നേരിടാന്‍ അനുവദിക്കാതെ ബട്‌ലര്‍ തനിച്ചു ടീമിനെ ജയിപ്പിക്കുകയായിരുന്നു.

JOS BUTTLER

ഇതിനിടെ 18ാം ഓവറില്‍ ഡബിളിനു ശ്രമിക്കവെ ബോള്‍ട്ട് റണ്ണൗട്ടാവുകയും ചെയ്തിരുന്നു. ഹര്‍ഷിത് റാണയെറിഞ്ഞ 19ാം ഓവറിലാണ് മല്‍സരം കെകെആറില്‍ നിന്നും പൂര്‍ണമായും വഴുതിപ്പോയത്. അവസാന രണ്ടോവറില്‍ ജയിക്കാന്‍ 28 റണ്‍സ് വേണമെന്നിരിക്കെ റാണയുടെ ഓവറില്‍ ബട്‌ലര്‍ 19 റണ്‍സ് വാരിക്കൂട്ടി. രണ്ടു സിക്‌സറും ഒരു ഫോറുമടക്കമാണിത്. ഇതോടെ അവസാന ഓവറില്‍ ജയിക്കാന്‍ ഒമ്പതു റണ്‍സ് മാത്രം.

വരുണെറിഞ്ഞ ആദ്യ ബോളില്‍ ബട്‌ലര്‍ സിക്‌സര്‍ പായിച്ചതോടെ റോയല്‍സ് ജയത്തിനു കൈയെത്തുംദൂരത്ത്. അഞ്ചു ബോളില്‍ വേണ്ടത് വെറും മൂന്നു റണ്‍സ്. ഇതിനിടെ സിംഗിളെടുക്കാന്‍ അവസരം ലഭിച്ചെങ്കിലും ബട്‌ലര്‍ അതു വേണ്ടെന്നുവച്ചു. തുടരെ മൂനു ബോളിലും റണ്ണില്ല. അഞ്ചാമത്തെ ബോളില്‍ ഡബിളെടിത്ത് സ്‌കോര്‍ തുല്യമാക്കിയ ബട്‌ലര്‍ അവസാന ബോളില്‍ സിംഗിളുമായി റോയല്‍സിനു നാടകീയ ജയം സമ്മാനിച്ചു.

Story first published: Wednesday, April 17, 2024, 7:26 [IST]
Other articles published on Apr 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+