For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഷമിയും ഹാര്‍ദിക്കുമില്ല, ഗുജറാത്ത് പിന്നോട്ട് പോകുമോ? ഈ മാറ്റം വന്നാല്‍ കപ്പുറപ്പ്

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിനായി ഗുജറാത്ത് ടൈറ്റന്‍സ് ഇറങ്ങുന്നത് വലിയ മാറ്റങ്ങളോടെയാണ്. അരങ്ങേറ്റ സീസണില്‍ കപ്പടിക്കുകയും അവസാന സീസണില്‍ റണ്ണറപ്പുകളാവുകയും ചെയ്ത ടീമാണ് ഗുജറാത്ത്. കളിച്ച രണ്ട് സീസണിലും ഗംഭീര പ്രകടനത്തോടെ കസറിയ ഗുജറാത്തിന് വരുന്ന സീസണില്‍ കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല. വലിയ വെല്ലുവിളികളാണ് ടീമിനെ കാത്തിരിക്കുന്നത്. നായകസ്ഥാനത്ത് നിന്ന് ഹാര്‍ദിക് പാണ്ഡ്യ ഒഴിവായെന്ന് മാത്രമല്ല താരം ടീം വിടുകയും ചെയ്തു.

യുവതാരം ശുബ്മാന്‍ ഗില്ലാണ് വരുന്ന സീസണില്‍ ഗുജറാത്തിനെ നയിക്കുന്നത്. നായകനെന്ന നിലയില്‍ വലിയ അനുഭവസമ്പത്ത് ഗില്ലിന് അവകാശപ്പെടാനാവില്ല. അതുകൊണ്ടുതന്നെ ഗുജറാത്തിന് കാര്യങ്ങള്‍ എളുപ്പമല്ല. ഈ പ്രശ്‌നം നേരിടവെയാണ് എട്ടിന്റെ പണിയുമായി മുഹമ്മദ് ഷമിയുടെ പരിക്കിന്റെ വാര്‍ത്തയെത്തുന്നത്. ശസ്ത്രക്രിയ നടത്തിയ ഷമി വിശ്രമത്തിലാണ്. ഐപിഎല്‍ ഷമിക്ക് നഷ്ടമാവുമെന്ന് ഉറപ്പായിരിക്കുകയാണ്.

ഷമിയുടേയും ഹാര്‍ദിക്കിന്റേയും അഭാവം ഗുജറാത്തിനെ സംബന്ധിച്ച് നികത്താനാവാത്ത വിടവാണ്. ഈ പ്രതിസന്ധിയെ മറികടന്ന് കപ്പിലേക്കെത്തുകയെന്നത് ഗുജറാത്തിന് എളുപ്പമല്ല. എന്നാല്‍ കപ്പിലേക്കെത്താന്‍ ടീമില്‍ ചില ഉടച്ചുവാര്‍ക്കല്‍ ഗുജറാത്ത് നടത്തേണ്ടതായുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഗുജറാത്ത് ടൈറ്റന്‍സ് ഷമിയുടെ അഭാവത്തില്‍ പരിഗണിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള താരം ഉമേഷ് യാദവാണ്.

സീനിയര്‍ താരമാണ് ഉമേഷ് ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്താണ്. അതുകൊണ്ടു ഷമിക്ക് പകരക്കാരനായി ഉമേഷ് യാദവിനെ പരിഗണിച്ചാല്‍ അത് വലിയ തിരിച്ചടിയായി മാറിയേക്കും. ഗുജറാത്ത് ഷമിക്ക് പകരം പരിഗണിക്കേണ്ട താരം ഓസ്‌ട്രേലിയയുടെ ഇടം കൈയന്‍ പേസര്‍ സ്‌പെന്‍സര്‍ ജോണ്‍സണെയാണ്. 28കാരനായ താരത്തെ നേരിട്ട് എതിരാളികള്‍ക്ക് വലിയ പരിചയസമ്പത്തില്ല. ഇത് മുതലാക്കാന്‍ ഗുജറാത്തിന് സാധിക്കേണ്ടതായുണ്ട്.

vijay shankar

ബിഗ്ബാഷ് ലീഗിലടക്കം കളിച്ച് മികച്ച റെക്കോഡുള്ള താരമാണ് ജോണ്‍സണ്‍. താരത്തെ പരിഗണിക്കുന്നതാണ് ഗുജറാത്തിന് നല്ലത്. മോഹിത് ശര്‍മ അവസാന സീസണില്‍ തിളങ്ങിയെങ്കിലും ഈ സീസണില്‍ ഇതേ മികവ് ആവര്‍ത്തിക്കുമെന്ന് പറയാനാവില്ല. അതുകൊണ്ടുതന്നെ ബൗളിങ് നിരയില്‍ ഗുജറാത്ത് കാര്യമായ ശ്രദ്ധ നല്‍കണം. കാര്‍ത്തിക് ത്യാഗിക്ക് കൂടുതല്‍ അവസരം നല്‍കിയാല്‍ തിളങ്ങാന്‍ കെല്‍പ്പുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്ന ത്യാഗി കൂടുതല്‍ പിന്തുണ അര്‍ഹിക്കുന്നു.

ഹാര്‍ദിക് പാണ്ഡ്യയുടെ റോള്‍ വിജയ് ശങ്കറിനെ ഉപയോഗിച്ച് കൈകാര്യം ചെയ്യാമെന്നാവും ഗുജറാത്ത് കണക്കുകൂട്ടുന്നത്. അവസാന സീസണില്‍ വിജയ് ശങ്കര്‍ ബാറ്റുകൊണ്ട് ശോഭിച്ചിരുന്നു. ഇത്തവണയും ബാറ്റിങ്ങില്‍ പ്രതീക്ഷവെക്കാം. എന്നാല്‍ ബൗളിങ്ങില്‍ ഹാര്‍ദിക്കിന്റെ ഇംപാക്ട് സൃഷ്ടിക്കാന്‍ വിജയിക്കാവില്ല. അതുകൊണ്ടുതന്നെ അസ്മത്തുല്ല ഒമര്‍സായിയെ പരിഗണിക്കുന്നത് ടീമിന് ഗുണം ചെയ്‌തേക്കും. അഫ്ഗാന്‍ താരം കൂടി എത്തുമ്പോള്‍ ഗുജറാത്തിന് ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവം ഏറെക്കുറെ നികത്താനായേക്കും.

കെയ്ന്‍ വില്യംസണ് ടീമില്‍ നിര്‍ണ്ണായക റോള്‍ നല്‍കുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം. ന്യൂസീലന്‍ഡ് നായകന് അവസാന സീസണില്‍ പരിക്കിനെത്തുടര്‍ന്ന് ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ത്തന്നെ പുറത്തുപോകേണ്ടി വന്നിരുന്നു. ഇത്തവണ വില്യംസണ്‍ ടീമിലുണ്ടാവുമെന്ന് ഉറപ്പായിരിക്കുകയാണ്. ഹാര്‍ദിക്കിന്റെ അഭാവത്തില്‍ വില്യംസണ് നിര്‍ണ്ണായക റോള്‍ നല്‍കേണ്ടതായുണ്ട്. നായകസ്ഥാനത്തേക്കെത്തുമ്പോള്‍ ശുബ്മാന്റെ പ്രകടനം താഴോട്ട് പോകാനും സാധ്യതയുണ്ട്.

ഈ പ്രശ്‌നം പരിഹരിക്കാന്‍ ബാറ്റിങ് നിരയിലെ മറ്റ് സീനിയര്‍ താരങ്ങള്‍ അവസരത്തിനൊത്ത് ഉയരേണ്ടതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഡേവിഡ് മില്ലര്‍, വൃദ്ധിമാന്‍ സാഹ എന്നിവര്‍ക്ക് ശോഭിക്കാവാതെ പോയാല്‍ ഗുജറാത്തിനെയത് പ്രതികൂലമായി ബാധിക്കാന്‍ സാധ്യത കൂടുതലാണ്. സായ് സുദര്‍ശന്‍ അവസാന സീസണിലെ മികച്ച പ്രകടനം ഇത്തവണയും ആവര്‍ത്തിക്കേണ്ടതും ഗുജറാത്തിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്.

Story first published: Wednesday, February 28, 2024, 15:32 [IST]
Other articles published on Feb 28, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+