Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: കഴിഞ്ഞ 2 സീസണിലും ഇതേ ടീം, കെകെആറിനെ ഗംഭീര്‍ മാറ്റിയതെങ്ങനെ? തിവാരി പറയും

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിന്റെ തലവരെ തന്നെ മാറ്റിയത് മുന്‍ ക്യാപ്റ്റനും ഇപ്പോള്‍ ഉപദേശകനുമായ ഗൗതം ഗംഭീറാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ താരം മനോജ് തിവാരി. ഈ സീസണിനു മുന്നോടിയായാണ് ഗംഭീര്‍ ടീമിന്റെ ഉപദേശകനായെത്തിയത്. കഴിഞ്ഞ രണ്ടു തവണയും അദ്ദേഹം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഭാഗമായിരുന്നു ഗംഭീര്‍. രണ്ടു തവണയും എല്‍എസ്ജി പ്ലേഓഫില്‍ കടക്കുകയും ചെയ്തു.

കെകെആര്‍ നേരത്തേ രണ്ടും തവണ ചാംപ്യന്‍മാരായപ്പോഴും അവരെ നയിച്ചത് ഗംഭീറായിരുന്നു. 2012, 14 സീസണുകളിലായിരുന്നു ഇത്. ഇത്തവണ ഉപദേശകനായി കെകെആറിലേക്കുള്ള രണ്ടാം വരവിലും കൈയടി നേടുകയാണ് അദ്ദേഹം. അടിമുടി മാറിയ ഒരു കെകെആര്‍ ടീമിനെയാണ് ഈ സീസണില്‍ കണ്ടത്. പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥനത്തു ഫിനിഷ് ചെയ്താണ് അവര്‍ പ്ലേഓഫിലേക്കു കുതിച്ചത്.

gambhir

ക്രിക്ക്ബസിനോടു സംസാരിക്കവെയാണ് കെകെആര്‍ ടീമില്‍ ഗംഭീറുണ്ടാക്കിയ ഇംപാക്ടിനെ തിവാരി പ്രശംസിച്ചത്. ഈ സീസണില്‍ വലിയ വ്യത്യാസമുണ്ടാക്കിയത് ഗൗതം ഗംഭീറാണ്. കഴിഞ്ഞ രണ്ടു സീസണുകളിലും ഇതേ ടീം തന്നെയാണ് ഐപിഎല്ലില്‍ കളിച്ചത്. പക്ഷെ രണ്ടു തവണയും പ്രകടനം അത്ര മികച്ചതായിരുന്നില്ല. പക്ഷെ ഈ സീസണില്‍ ടീമിനു വേണ്ടി എല്ലാവരും പെര്‍ഫോം ചെയ്യുമ്പോള്‍ ഗംഭീറാണ് വ്യത്യാസമുണ്ടാക്കിയതെന്നു നിങ്ങള്‍ പറഞ്ഞേ തീരൂവെന്നും തിവാരി വ്യക്തമാക്കി.

പക്ഷെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഈ സീസണിലെ പ്രകടനത്തില്‍ ഒരാള്‍ മാത്രമാണ് ക്രെഡിറ്റ് അര്‍ഹിക്കുന്നതെന്നു ഞാന്‍ പറയില്ല. കളിക്കാരും മുന്നോട്ടു വരികയും നിര്‍ഭയമായ ക്രിക്കറ്റ് കളിക്കാന്‍ സ്വയം തയ്യാറാവുകയും ചെയ്തുവെന്നും തിവാരി അഭിപ്രായപ്പെട്ടു. 2021ല്‍ റണ്ണറപ്പുകളായ ശേഷം കഴിഞ്ഞ രണ്ടു സീസണുകളിലും കെകെആര്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. പ്ലേഓഫ് പോലും കാണാതെയാണ് അവര്‍ പുറത്തായത്. പോയിന്റ് പട്ടികയില്‍ ഏഴാംസ്ഥാനത്താണ് കഴിഞ്ഞ രണ്ടു സീസണുകളിലും കെകെആര്‍ ഫിനിഷ് ചെയ്തത്.

2011ലാണ് നേരത്തേ ഗംഭീര്‍ ആദ്യമായി കെകആറിലേക്കു വന്നത്. 2017 വരെ അദ്ദേഹം ടീമിനൊപ്പം തുടരുകയും ചെയ്തു. കെകെആര്‍ വിട്ട ശേഷം ഹോം ടീമായ ഡല്‍ഹി ക്യാപ്പിറ്റല്‍സിക്കേു അദ്ദേഹം ചേക്കേറിയിരുന്നു. പക്ഷെ കൊല്‍ക്കത്തയിലേതു പോലെയൊരു ഇംപാക്ട് ഡിസിയിലുണ്ടാക്കാന്‍ ഗംഭീറിനായില്ല. ഒടുവില്‍ ടീമിന്റെ മോശം പ്രകടനങ്ങളെ തുടര്‍ന്നു അദ്ദേഹം ക്യാപ്റ്റന്‍സി ഒഴിയുകയായിരുന്നു.

GAMBHIR

ഈ സീസണില്‍ കെകെആര്‍ ടീമിനൊപ്പം ഉപദേശകനായി ചേര്‍ന്ന ശേഷം ഗംഭീര്‍ ആദ്യമെടുത്ത തീരുമാനം വെസ്റ്റ് ഇന്‍ഡീസ് സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നെ ഓപ്പണിങിലേക്കു തിരികെ കൊണ്ടുവന്നതാണ്. ഈ നീക്കം മാസ്റ്റര്‍ സ്ട്രോക്കായി മാറുകയും ചെയ്തു. കെകെറിന്‍റെ കുതിപ്പില്‍ നിര്‍ണായകമായതും ഇതാണ്.

നേരത്തേ കെകെആറില്‍ ഓപ്പണറായി ഇറങ്ങി വലിയ ഇംപക്ടുണ്ടാക്കിയ താരമാണ്. പക്ഷെ കുറച്ചു സീണുകളായി ലോവര്‍ ഓര്‍ഡറിലാണ് നരെയ്ന്‍ ബാറ്റ് ചെയ്തു കൊണ്ടിരുന്നത്. ഇതോടെ ബാറ്റിങിലും താരം ഫ്‌ളോപ്പായി. എന്നാല്‍ ഈ സീസണില്‍ വീണ്ടും ഓപ്പണറായ ശേഷം വിന്റേജ് നരെയ്‌നെയാണ് കളിക്കളത്തില്‍ കണ്ടത്. 13 ഇന്നിങ്‌സുകളില്‍ നിന്നും നരെയ്ന്‍ അടിച്ചെടുത്തത് 482 റണ്‍സാണ്.

Story first published: Sunday, May 26, 2024, 18:14 [IST]
Other articles published on May 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+