For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഡുപ്ലെസിസിനെ പുറത്താക്കൂ, മണ്ടന്‍ ക്യാപ്റ്റന്‍സി! ആ പിഴവ് കളി തോല്‍പ്പിച്ചു? വിമര്‍ശനം

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് നാണംകെട്ടിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. സ്വന്തം തട്ടകത്തിലാണ് ഏഴ് വിക്കറ്റിന്റെ നാണംകെട്ട തോല്‍വി ആര്‍സിബി ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റുചെയ്ത ആര്‍സിബി 6 വിക്കറ്റിന് 182 റണ്‍സടിച്ചപ്പോള്‍ 19 പന്തുകള്‍ ബാക്കിയാക്കി അനായാസ ജയമാണ് കെകെആര്‍ നേടിയത്.

ടീമിന്റെ തോല്‍വിക്ക് പിന്നാലെ ആര്‍സിബി നായകന്‍ ഫഫ് ഡുപ്ലെസിസിനെതിരേ വിമര്‍ശനം ശക്തമാണ്. ക്യാപ്റ്റനെന്ന നിലയില്‍ ഡുപ്ലെസിസ് വേണ്ടവിധം ബൗളര്‍മാരെ ഉപയോഗിക്കാത്തതിനെയാണ് വലിയ പിഴവായി ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. കെകെആര്‍ ആദ്യ പവര്‍പ്ലേയ്ക്കുള്ളില്‍ത്തന്നെ കളി പിടിച്ചെടുത്തു. സുനില്‍ നരെയ്ന്‍ അനായാസം റണ്‍സുയര്‍ത്തിയപ്പോള്‍ 86 റണ്‍സാണ് പവര്‍പ്ലേയില്‍ പിറന്നത്. നരെയ്ന്‍ 22 പന്തില്‍ 2 ഫോറും 5 സിക്‌സും ഉള്‍പ്പെടെ 47 റണ്‍സാണ് അടിച്ചെടുത്തത്.

പിഞ്ച് ഹിറ്ററായ നരെയ്ന്‍ കത്തിക്കയറിയപ്പോള്‍ പവര്‍പ്ലേയില്‍ ഒരോവര്‍ പോലും സ്പിന്നിന് കൊടുക്കാത്തത് എന്താണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. പേസര്‍മാരെ നന്നായി നേരിടുന്ന ബാറ്റ്‌സ്മാനാണ് നരെയ്ന്‍. എന്നാല്‍ സ്പിന്നര്‍മാര്‍ക്കെതിരേ വലിയ മികവില്ലെന്ന് മുന്‍ കണക്കുകളില്‍ നിന്ന് വ്യക്തം. എന്നിട്ടും എന്തുകൊണ്ട് ഒരോവര്‍ പോലും പരീക്ഷിക്കാന്‍ ഡുപ്ലെസിസ് തയ്യാറായില്ലെന്നതാണ് ഉയരുന്ന ചോദ്യം. പവര്‍പ്ലേയക്ക് പിന്നാലെ ഡുപ്ലെസിസ് സ്പിന്നറെ കൊണ്ടുവന്നു.

ഈ ഓവറില്‍ നരെയ്‌ന്റെ വിക്കറ്റും വീണു. പവര്‍പ്ലേയില്‍ ഗ്ലെന്‍ മാക്‌സ് വെല്ലിനെയോ മായങ്ക് ഡഗാറിനെയോ പന്തേല്‍പ്പിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ നരെയ്‌നെ നേരത്തെ പുറത്താക്കാന്‍ സാധിക്കുമായിരുന്നു. അങ്ങനെ വന്നിരുന്നെങ്കില്‍ മത്സരത്തില്‍ ശക്തമായ പോരാട്ടം കാഴ്ചവെക്കാന്‍ ആര്‍സിബിക്ക് സാധിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ദയനീയമായ തോല്‍വിയാണ് വഴങ്ങിയത്. മികച്ച പോരാട്ടം പോലും കാഴ്ചവെക്കാന്‍ ആര്‍സിബിക്ക് സാധിക്കാത്തതാണ് ആരാധകരെ നിരാശപ്പെടുത്തുന്നത്.

sunil narine

ഡുപ്ലെസിസിനെ നായകസ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് ആരാധകര്‍ പറയുന്നത്. ടീമിനെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് ഡുപ്ലെസിസിന് അറിയില്ലെന്നും എല്ലാ ടീമും തട്ടകത്തില്‍ ജയിക്കുമ്പോള്‍ ആര്‍സിബി സ്വന്തം മൈതാനത്തില്‍ തോറ്റ് നാണംകെട്ടിരിക്കുകയാണ്. പവര്‍പ്ലേയില്‍ കെകെആറിന്റെ റണ്ണൊഴുക്ക് തടയാന്‍ സാധിക്കാതെ പോയതാണ് ആര്‍സിബി ഇത്തരമൊരു തോല്‍വി നേരിടാനുള്ള പ്രധാന കാരണമെന്ന് പറയാം.

ആര്‍സിബിയുടെ ബാറ്റിങ് പ്രകടനം നിലവാരത്തിനൊത്ത് ഉയര്‍ന്നില്ലെന്നതാണ് വസ്തുത. ചിന്നസ്വാമിയിലെ മൈതാനം ചെറുതായതിനാല്‍ 200ന് മുകളിലേക്ക് ടീം സ്‌കോര്‍ പോകേണ്ടതായിരുന്നു. എന്നാല്‍ ആര്‍സിബിയുടെ ടോപ് ഓഡര്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. ഫഫ് ഡുപ്ലെസിസ് (8) ഗ്ലെന്‍ മാക്‌സ് വെല്‍ (28), രജത് പാട്ടീധാര്‍ (3), അനൂജ് റാവത്ത് (3) എന്നിവരൊന്നും ഇംപാക്ട് സൃഷ്ടിക്കുന്ന പ്രകടനം നടത്തിയില്ല. വിരാട് കോലി 59 പന്തില്‍ നാല് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 83 റണ്‍സ് നേടി.

എന്നാല്‍ മറ്റാരും കാര്യമായ പിന്തുണ നല്‍കിയില്ല. ഇത്തവണ വലിയ പ്രതീക്ഷയുള്ള ടീമായിരുന്നു ആര്‍സിബി. എന്നാല്‍ ആദ്യ 3 മത്സരത്തില്‍ 2ലും ടീം തോറ്റു. ശക്തമായ തിരിച്ചുവരവ് ആര്‍സിബി നടത്തുമെന്ന് പ്രതീക്ഷിക്കുമ്പോഴും കാര്യങ്ങള്‍ എളുപ്പമല്ല. പേസ് നിര തട്ടകത്തില്‍ ചെണ്ടയാവുന്നു. ഇതെല്ലാം ആര്‍സിബിക്ക് മുന്നില്‍ വലിയ വെല്ലുവിളി തീര്‍ക്കുന്നു.

Story first published: Friday, March 29, 2024, 23:18 [IST]
Other articles published on Mar 29, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+