മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് മുന്നോടിയായുള്ള താരലേലം ഇന്ന് നടക്കാന്‍ പോവുകയാണ്. മിനി താരലേലമാണ് ഇന്ന് നടക്കുന്നത്. ആയിരത്തിലധികം താരങ്ങള്‍ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും 333 താരങ്ങളാണ് ലേലത്തിലേക്കെത്തുന്നത്. ഇതില്‍ 214 ഇന്ത്യന്‍ താരങ്ങളും 119 വിദേശ താരങ്ങളുമാണുള്ളത്. 10 ഐപിഎല്‍ ടീമുകള്‍ക്ക് ആകെ ആവശ്യം 77 താരങ്ങളെയാണ്. ഇതില്‍ പരമാവധി 30 വിദേശ താരങ്ങളാവും ഉള്‍പ്പെടുക. എങ്ങനെ വന്നാലും 250തോളം താരങ്ങള്‍ അണ്‍സോള്‍ഡാവാനാണ് സാധ്യത.
അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ ഒട്ടുമിക്ക താരങ്ങളും ഇത്തവണത്തെ ഐപിഎല്‍ കളിക്കാന്‍ താല്‍പര്യപ്പെടുന്നു. എന്നാല്‍ അണ്‍സോള്‍ഡായവര്‍ക്ക് ഐപിഎല്ലില്‍ കളിക്കാനും അവസരം പൂര്‍ണ്ണമായും അവസാനിക്കുമോ?. പരിശോധിക്കാം. ഇത്തവണത്തെ മിനി ലേലത്തില്‍ മിക്ക അണ്‍ക്യാപ്പഡ് താരങ്ങളും അണ്‍സോള്‍ഡാവാനാണ് സാധ്യത. അങ്ങനെ സംഭവിച്ചാല്‍ ഇവര്‍ക്ക് കളിക്കാന്‍ വീണ്ടും അവസരം ലഭിക്കും. അതിന് ടീമുകളുടെ തീരുമാനമാണ് പ്രധാനപ്പെട്ടത്.
ആദ്യ സെക്ഷനില്‍ അണ്‍സോള്‍ഡാവുന്ന താരങ്ങളെ മാത്രം പരിഗണിച്ച് ലേലത്തിന്റെ അവസാന സമയത്ത് ഒരു ലേലം നടക്കും. ഇതിലും അവസരം ലഭിക്കാത്തവര്‍ക്ക് പിന്നെയും അവസരമുണ്ട്. ലേലത്തിന് ശേഷവും താരങ്ങളുമായി കരാറിലേക്കെത്താന്‍ ഫ്രാഞ്ചൈസികള്‍ക്ക് സാധിക്കും. എന്നാല്‍ പേഴ്‌സിയില്‍ പണമുണ്ടായിരിക്കണമെന്ന് മാത്രം. ഇത്തവണത്തെ സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്. ടീമുകളെല്ലാം ആറിലധികം താരങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ മിക്ക ടീമുകള്‍ക്കും താരങ്ങളെ ആവശ്യമാണ്. മുംബൈ ഇന്ത്യന്‍സ്, സിഎസ്‌കെ, ആര്‍സിബി, രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ്. മുംബൈ ഇന്ത്യന്‍സില്‍ രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയതില്‍ ടീമിനുള്ളില്‍ ഭിന്നത രൂക്ഷമാണ്. അതുകൊണ്ടുതന്നെ ഇത്തവണത്തെ ടീമിന്റെ പ്രകടനം എങ്ങനെയാവുമെന്നതാണ് കണ്ടറിയേണ്ടത്. സിഎസ്‌കെ നിലവിലെ ചാമ്പ്യന്മാരാണ്.

ഈ സീസണോടെ ധോണി പടിയിറങ്ങാന്‍ സാധ്യത കൂടുതലായതിനാല്‍ സിഎസ്‌കെയ്ക്കും കിരീടം അത്യാവശ്യമാണ്. ആര്‍സിബി ഇത്തവണ കന്നി കിരീടമാണ് പ്രതീക്ഷിക്കുന്നത്. കാമറൂണ്‍ ഗ്രീനിനെ മുംബൈയില്‍ നിന്ന് സ്വന്തമാക്കിയ ആര്‍സിബിയുടെ നീക്കം എങ്ങനെ ടീമിനെ തുണക്കുമെന്നത് കണ്ടറിയണം. ഗുജറാത്ത് ടൈറ്റന്‍സിനെ സംബന്ധിച്ച് വരുന്ന സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്. ഹാര്‍ദിക് പാണ്ഡ്യ നായകസ്ഥാനത്ത് നിന്ന് മാറിയിരിക്കുകയാണ്.
ഇത് ഗുജറാത്തിനെ പ്രതികൂലമായി ബാധിക്കുമോയെന്നാണ് കണ്ടറിയേണ്ടത്. ആശിഷ് നെഹ്‌റയെന്ന പരിശീലകന്‍ ഗുജറാത്തിനൊപ്പമുണ്ട്. ശുബ്മാന്‍ ഗില്ലെന്ന പുതിയ നായകന് കീഴില്‍ ഗുജറാത്തിന്റെ പ്രകടനം എങ്ങനെയാവുമെന്നത് കാത്തിരുന്ന് കണ്ടറിയണം. ഇത്തവണ പല അണ്‍ക്യാപ്പഡ് താരങ്ങളും ഐപിഎല്‍ ലേലത്തിലുണ്ട്. ഇതില്‍ ഇന്ത്യയുടെ ഭാവി പ്രതീക്ഷകളാവുന്ന താരങ്ങളുമുണ്ട്. എന്നാല്‍ ഇവരില്‍ പലരും അണ്‍സോള്‍ഡാവാനാണ് സാധ്യത.
ഇത്തവണത്തെ മിനി ലേലത്തിന് ശേഷം മെഗാ താരലേലം വരുന്നുണ്ട്. ഇതിലൂടെ ടീമുകളില്‍ വലിയ അഴിച്ചുപണി നടന്നേക്കും. നിലവിലെ മിനി ലേലത്തിലൂടെ നിരവധി താരങ്ങള്‍ക്ക് അവസരം ലഭിക്കാന്‍ സാധ്യതയില്ല. ഇത്തവണ സൂപ്പര്‍ താരങ്ങളായ നിരവധി പേര്‍ ലേലത്തിലുണ്ട്. അതുകൊണ്ട് യുവതാരങ്ങള്‍ക്കും അണ്‍ക്യാപ്പഡ് താരങ്ങള്‍ക്കും ഇത്തവണ അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. മിച്ചല്‍ സ്റ്റാര്‍ക്ക്, ട്രവിഡ് ഹെഡ്, രചിന്‍ രവീന്ദ്ര എന്നിവരാണ് ഇത്തവണ വലിയ പ്രതീക്ഷ നല്‍കുന്ന താരങ്ങള്‍.
ഇവര്‍ക്ക് കോടികള്‍ ലേലത്തില്‍ ലഭിച്ചേക്കും. മിക്ക ടീമുകള്‍ക്കും മികച്ച പേസര്‍മാരെ വേണം.അതുകൊണ്ടുതന്നെ സ്റ്റാര്‍ക്കിന് 10കോടിയിലധികം പ്രതിഫലം ലഭിക്കാന്‍ സാധ്യത കൂടുതലാണ്. ആര്‍സിബിയാണ് സ്റ്റാര്‍ക്കിനായി ശക്തമായി രംഗത്തെത്താന്‍ സാധ്യത. ആര്‍സിബി ബൗളിങ് നിരയില്‍ വലിയ പൊളിച്ചെഴുത്താണ് നടത്താന്‍ പോകുന്നത്. എന്തായാലും ലേലം വാശിയേറിയതാവുമെന്ന കാര്യം ഉറപ്പാണ്.