For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: കപ്പടിക്കുകയല്ല, ലോകകപ്പ് കളിക്കാന്‍ സഞ്ജു അത് ചെയ്യണം! ഉപദേശിച്ച് ആകാശ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ 22ന് ആരംഭിക്കാന്‍ പോവുകയാണ്. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും കരുത്തരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇത്തവണ കരുത്തുറ്റ താരനിരയോടെയാണ് എല്ലാ ടീമുകളും ഇറങ്ങുന്നത്. ഐപിഎല്ലിന് പിന്നാലെ ടി20 ലോകകപ്പും വരാനിരിക്കുന്നതിനാല്‍ താരങ്ങള്‍ക്കും ഐപിഎല്‍ 17ാം സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്. ഇത്തവണ വലിയ കിരീട പ്രതീക്ഷയുള്ള ടീമുകളിലൊന്നാണ് രാജസ്ഥാന്‍ റോയല്‍സ്.

സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് അവസാന സീസണില്‍ അഞ്ചാം സ്ഥാനത്തായിരുന്നു. ഇത്തവണ കപ്പിലേക്കെത്താന്‍ ശേഷിയുള്ള നിരയുമായാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. സഞ്ജുവിനെ സംബന്ധിച്ച് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കെത്താനുള്ള അവസാന കച്ചിത്തുരുമ്പാണ് ഐപിഎല്‍. 17ാം സീസണില്‍ മികവ് കാട്ടി സെലക്ടര്‍മാരുടെ ശ്രദ്ധ നേടുകയെന്നതാവും സഞ്ജുവിന്റെ ലക്ഷ്യം.

ഇപ്പോഴിതാ ടി20 ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ സഞ്ജുവിന് ഉപദേശവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. 'രാജസ്ഥാന്‍ റോയല്‍സ് ടീമിലെ പല താരങ്ങളേയും വലിയ അവസരങ്ങളാണ് കാത്തിരിക്കുന്നത്. ഓറഞ്ച് ക്യാപ്പ് നേടാനുള്ള അവസരം യശ്വസി ജയ്‌സ്വാളിന് മുന്നിലുണ്ട്. ജോസ് ബട്‌ലര്‍ക്ക് വീണ്ടുമൊരു വമ്പന്‍ പ്രകടനം നടത്താനും അവസരമുണ്ട്. സഞ്ജു സാംസണും ദ്രുവ് ജുറേലിനും ടി20 ലോകകപ്പ് ടീമിലും ഇടം നേടാന്‍ അവസരമുണ്ട്.

ടി20 ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ സഞ്ജുവും ജുറേലും തമ്മില്‍ മത്സരിക്കുന്ന സാഹചര്യമാണുള്ളത്. ഓപ്പണര്‍ വിക്കറ്റ് കീപ്പര്‍ക്ക് ടി20 ലോകകപ്പ് കളിക്കാന്‍ അവസരം ലഭിച്ചേക്കില്ല. അതുകൊണ്ടുതന്നെ ഇഷാന്‍ കിഷന്‍ തഴയപ്പെട്ടേക്കും. സഞ്ജു സാംസണ്‍ ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ നല്‍കി കൂടുതല്‍ റണ്‍സ് നേടാന്‍ സാധിച്ചാല്‍ ലോകകപ്പിലേക്കുള്ള സാധ്യത കൂടുതലാണ്. റിഷഭ് പന്ത് ഇപ്പോള്‍ തിരിച്ചെത്തിയിട്ടുണ്ട്. എന്നാല്‍ നേരിട്ട് അവസരം ലഭിക്കാന്‍ സാധ്യതയില്ല' ആകാശ് പറഞ്ഞു.

sanju samson yashasvi jaiswal

സഞ്ജു സാംസണിന് വിക്കറ്റിന് പിന്നിലെ മികവ് ഗംഭീരമാണ്. എന്നാല്‍ ബാറ്റിങ്ങിലെ സ്ഥിരതയാണ് പ്രശ്‌നം. എല്ലാ സീസണിലും നന്നായി തുടങ്ങാന്‍ സഞ്ജുവിന് സാധിക്കാറുണ്ട്. എന്നാല്‍ മത്സരം മുന്നോട്ട് പോകുന്തോറും പ്രകടനം പിന്നോട്ട് പോവുന്നതാണ് കാണാനാവുന്നത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ പലപ്പോഴും സഞ്ജു ശ്രമിക്കുമ്പോള്‍ സ്ഥിരത നഷ്ടമാകുന്നു. അതുകൊണ്ടുതന്നെ റണ്‍വേട്ടക്കാരില്‍ ആദ്യ അഞ്ചില്‍ ഇടം പിടിക്കാന്‍ സഞ്ജുവിനായിട്ടില്ല.

ഇത്തവണ സഞ്ജു കടന്നാക്രമിച്ച് കളിക്കുന്നതോടൊപ്പം 600ലധികം റണ്‍സ് നേടാനും സാധിക്കണം. അല്ലാത്ത പക്ഷം ടി20 ലോകകപ്പ് ടീമില്‍ പ്രതീക്ഷ വേണ്ട. ദ്രുവ് ജുറേല്‍ വിക്കറ്റ് കീപ്പറായും ഫിനിഷറായും തിളങ്ങാന്‍ ശേഷിയുള്ളവനാണ്. ഇത്തവണത്തെ ഐപിഎല്ലില്‍ ശോഭിച്ചാല്‍ ജുറേലിനെ ഇന്ത്യ ലോകകപ്പിലേക്ക് പരിഗണിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അവസാന ഐപിഎല്ലില്‍ ശ്രദ്ധേയ പ്രകടനമാണ് ജുറേല്‍ കാഴ്ചവെച്ചത്.

റിഷഭ് പന്ത് ഐപിഎല്ലിലൂടെ തിരിച്ചുവരുമെങ്കിലും വിക്കറ്റ് കീപ്പറാവില്ല. അതുകൊണ്ടുതന്നെ ടി20 ലോകകപ്പില്‍ വിക്കറ്റ് കീപ്പറായി റിഷഭ് എത്തിയേക്കില്ല. ഇഷാന്‍ കിഷന്‍ ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായ വിക്കറ്റ് കീപ്പറാണ്. ഇന്ത്യക്കാവശ്യം മധ്യനിരയില്‍ തിളങ്ങാന്‍ കഴിവുള്ള വിക്കറ്റ് കീപ്പറെയാണ്. അതുകൊണ്ടുതന്നെ ഇഷാന്‍ കിഷനെ തഴയപ്പെടാനുള്ള സാധ്യത കൂടുതലാണ്. ടി20 ലോകകപ്പിന്റെ വേദി അമേരിക്കയും വെസ്റ്റ് ഇന്‍ഡീസുമാണ്.

സ്ലോ പിച്ചില്‍ സഞ്ജുവിന് ഗംഭീര ബാറ്റിങ് റെക്കോഡ് അവകാശപ്പെടാം. ഇന്ത്യക്കായി ടി20 കളിച്ചപ്പോഴൊന്നും സഞ്ജു മികവ് കാട്ടിയിട്ടില്ല. എങ്കിലും നിലവിലെ സാഹചര്യം പരിഗണിച്ച് സഞ്ജുവിന് ടി20 ലോകകപ്പ് ടീമിലെത്താന്‍ അവസരമുണ്ട്. എന്നാല്‍ ഐപിഎല്ലില്‍ 600ലധികം റണ്‍സുമായി ഈ സീസണില്‍ കസറേണ്ടതായുണ്ട്. അല്ലാത്ത പക്ഷം സഞ്ജുവിന് ടി20 ലോകകപ്പ് കരക്കിരുന്ന് കാണേണ്ടി വരും.

Story first published: Saturday, March 16, 2024, 12:40 [IST]
Other articles published on Mar 16, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+