Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: 2 പേര്‍ ഉറപ്പായും വേണ്ട! രോഹിത്തിനെയും കൈവിടാം, ഇതാ അടുത്ത സീസണിലെ മുംബൈ ടീം

ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ വന്‍ പ്രതീക്ഷയോടെ ഇത്തവണത്തെ ഐപിഎല്ലില്‍ ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ് വലിയ ദുരന്തമായി മാറിയിരിക്കുകയാണ്. ശക്തമായ നിരയെ ലഭിച്ചിട്ടും ഹാര്‍ദിക്കിനു ടീമിന്റെ ഏറ്റവു മികച്ച പ്രകടനം പുറത്തു കൊണ്ടുവരാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് ഈ സീസണില്‍ പ്ലേഓഫ് കാണാതെ പുറത്തായ ആദ്യത്തെ ടീമായി മുംബൈ മാറിയത്. രണ്ടു മല്‍സരങ്ങള്‍ ബാക്കിനില്‍ക്കെയാണ് മുംബൈയുടെ പ്ലേഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചത്.

ഇതോടെ അടുത്ത സീസണില്‍ എങ്ങനെ ശക്തമായി തിരിച്ചുവരാം എന്നതായിരിക്കും മുംബൈ ആലോചിക്കുന്നത്. സീസണിനു മുമ്പ് മെഗാ താരലേലം നടക്കാനിരിക്കുന്നതില്‍ പുതിയൊരു ലുക്കിലുള്ള ടീമിനെയായിരിക്കും മുംബൈ അണിനിരത്തുകയെന്നുറപ്പാണ്. ശക്തമായൊരു തിരിച്ചുവരവ് നടത്തണമെങ്കില്‍ അടുത്ത സീസണില്‍ മുംബൈ ടീമില്‍ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടതെന്നു നമുക്കു പരിശോധിക്കാം.

HARDIK PANDYA

ഈ സീസണിനു ശേഷം മുംബൈ ടീമുടമകള്‍ ഏറ്റവുമാദ്യം ചെയ്യേണ്ടത് രണ്ടു കാര്യങ്ങളാണ്. ആദ്യത്തേത് മുഖ്യ കോച്ച് മാര്‍ക്ക് ബൗച്ചറെ ഈ റോളില്‍ നിന്നും പുറത്താക്കുകയെന്നതാണ്. അതിനു ശേഷം മറ്റൊരു സുപ്രധാന തീരുമാനം കൂടി ടീമുടമകള്‍ എടുത്തേ തീരൂ. ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും ഹാര്‍ദിക്കിനെ നീക്കുക എന്നതാണിത്. നായകസ്ഥാനത്തു നിന്നു മാത്രമല്ല ടീമില്‍ നിന്നും അദ്ദേഹത്തെ കൈവിടേണ്ടത് ആവശ്യമാണ്. മെഗാ ലേലത്തിനു മുമ്പ് മുംബൈ ടീം ഒഴിവാക്കുന്ന കളിക്കാരുടെ ലിസ്റ്റില്‍ ഉറപ്പായും ഹാര്‍ദിക്ക് വേണം.

അതിനു ശേഷം മുംബൈയെ പടുത്തുയര്‍ത്തുന്ന ശ്രമങ്ങളിലേക്കു ടീം മാനേജ്‌മെന്റിനു കടക്കാം. ലേലത്തിനു മുമ്പ് നാലു താരങ്ങളെയാവും മുംബൈയ്ക്കു നിലനിര്‍ത്താന്‍ സാധിക്കുക. ഈ ലിസ്റ്റില്‍ മുന്‍ നായകന്‍ രോഹിത് ശര്‍മയെ ആവശ്യമില്ല. ടി20 കരിയര്‍ ഏറെക്കുറെ അവസാനിച്ച ഹിറ്റ്മാനെ ഇനി മുംബൈയ്ക്കു ഒഴിവാക്കാവുന്നതാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തെ റിലീസ് ചെയ്യുന്നതാണ് ഏറ്റവും ഉചിതമായ നീക്കം.

മുംബൈ ഏറ്റവുമാദ്യം നിലനിര്‍ത്തേണ്ട രണ്ടു കളിക്കാര്‍ 360 ബാറ്റര്‍ സൂര്യകുമാര്‍ യാദവ്, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരാവണം. അതിനു ശേഷമുള്ള രണ്ടു പേരെ വളരെ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കേണ്ടതുണ്ട്. ഭാവി സൂപ്പര്‍ താരമായി മാറാനിടയുള്ള തിലക് വര്‍മയെ മുംബൈ നിലനിര്‍ത്തിയേ തീരൂ. നാലാമത്തെയാളായി ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷനെയും മുംബൈയ്ക്കു പരിഗണിക്കാം. ഈ നാലു പേരെ വച്ചായിരിക്കണം അടുത്ത സീസണിലേക്കുള്ള ടീമിനെ മുംബൈ വാര്‍ത്തെടുക്കേണ്ടത്.

SURYA- TILAK

പുതിയ ക്യാപ്റ്റനായി സൂര്യയായിരിക്കും ഏറ്റവും നല്ല ഓപ്ഷന്‍. വൈസ് ക്യാപ്റ്റന്‍സി ബുംറയ്ക്കും നല്‍കാം. രോഹിത്തിനു പകരം ഓപ്പണിങിലേക്കു പുതിയൊരു താരത്തെ മുംബൈയ്ക്കു കണ്ടെത്തിയേ തീരൂ. അതു ഇന്ത്യന്‍ കളിക്കാരനായാല്‍ കാര്യങ്ങള്‍ എളുപ്പമാവും. മൂന്നാം നമ്പറില്‍ സൂര്യയും പിന്നാലെ തിലകുമുള്ളതിനാല്‍ കിടിലനൊരു ഫിനിഷറെ മുംബൈയ്ക്കു ആവശ്യമാണ്. അതു കൂടാതെ മുംബൈയ്ക്കു ഏറ്റവും ആവശ്യം മികച്ചൊരു സ്പിന്‍ ബൗളറെയാണ്.

ഹര്‍ഭജന്‍ സിങിനു ശേഷം ഒരു ലോകത്തര സ്പിന്നറെ കണ്ടെത്താന്‍ മുംബൈയ്ക്കായിട്ടില്ല. അടുത്ത സീസണില്‍ മുംബൈയ്ക്കു ഈ പോരായ്മ പരിഹരിച്ചേ തീരൂ. പേസ് ബൗളിങിനു വീണ്ടും ബുംറ ചുക്കാന്‍ പിടിക്കുമെന്നതിനാല്‍ അദ്ദേഹത്തിനു മികച്ച പിന്തുണ നല്‍കാന്‍ സാധിക്കുന്ന ഫാസ്റ്റ് ബൗളര്‍മാരെയും മുംബൈയ്ക്കു ആവശ്യമാണ്. ലേലത്തില്‍ കാര്യങ്ങള്‍ തങ്ങള്‍ പ്ലാന്‍ ചെയ്തതു പോലെ സംഭവിക്കുകയാണെങ്കില്‍ മുംബൈയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനാവും അടുത്ത സീസണ്‍ സാക്ഷിയാവുക.

Story first published: Thursday, May 9, 2024, 16:37 [IST]
Other articles published on May 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+