For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ആദ്യം മര്‍ക്കാണ്ഡെ, പിന്നെ ഭുവിയെ തീര്‍ത്തു! റസ്സല്‍ ഗിയര്‍ മാറ്റിയതെങ്ങനെ?

കൊല്‍ക്കത്ത: ഇടിവെട്ട് ബാറ്റിങ് പ്രകടനവുമായി ഈഡന്‍ ഗാര്‍ഡന്‍സിനെ തീപിടിപ്പിച്ചിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സൂപ്പര്‍ താരം ആന്ദ്രെ റസ്സല്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ അക്ഷരാര്‍ഥത്തില്‍ റസ്സല്‍ ഷോയാണ് കണ്ടത്. എസ്ആര്‍എച്ച് ബൗളര്‍മാരെ അദ്ദേഹം നിലംതൊടീക്കാതെ പറപ്പിക്കുന്നത് അവിശ്വസനീയ കാഴ്ച തന്നെയായിരുന്നു. വെറും 25 ബോളില്‍ പുറത്താവാതെ 64 റണ്‍സാണ് റസ്സല്‍ വാരിക്കൂട്ടിയത്.

ഏഴു കൂറ്റന്‍ സിക്‌സറും മൂന്നു ഫോറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഫിഫ്റ്റിയിലെത്താന്‍ വെറും 20 ബോളുകള്‍ മാത്രമേ റസ്സലിനു ആവശ്യമായി വന്നുള്ളൂ. ഹൈദരാബാദിന്റെ പേസ്, സ്പിന്‍ ബൗളിങ് ആക്രമണത്തെ വളരെ അനായാസമാണ് താരം തല്ലിപ്പറത്തിയത്. ബൗളര്‍ ഏതു ലൈനിലും ലെങ്ത്തിലുമുള്ള പന്തെറിഞ്ഞാലും അവയെ തന്റെ കൈക്കരുത്ത് കൊണ്ട് റസ്സല്‍ അടിച്ചകറ്റുകയായിരുന്നു.

ANDRE RUSSEL

15 ഓവറുകള്‍ പൂര്‍ത്തിയാവുമ്പോള്‍ കെകെആര്‍ ആറു വിക്കറ്റിനു 123 റണ്‍സെന്ന നിലയിലായിരുന്നു. പരമാവധി 170-180 റണ്‍സായിരുന്നു അവര്‍ നിശ്ചിത ഓവറില്‍ നേടുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ റസ്സലിന്റെ അവിശ്വസനീയ ബാറ്റിങ് കെകെആറിനെ 20 ഓവറില്‍ ഏഴു വിക്കറ്റിനു 208 റണ്‍സെന്ന കൂറ്റന്‍ ടോട്ടലിലെത്തിക്കുകയായിരുന്നു. അവസാനത്തെ അഞ്ചോവറില്‍ കെകെആര്‍ വാരിക്കൂട്ടിയത് 85 റണ്‍സാണ്. റിങ്കു സിങ് 15 ബോളില്‍ മൂന്നു ഫോറടക്കം 23 റണ്‍സെടുത്തെങ്കിലും ബാക്കിയുള്ള റണ്‍സ് മുഴുവന്‍ റസ്സലിന്റെ ബാറ്റില്‍ നിന്നായിരുന്നു.

ഈ ഇന്നിങ്‌സിനിടെ ഒരു വമ്പന്‍ നാഴികക്കലും ഐപിഎല്ലില്‍ റസ്സല്‍ പൂര്‍ത്തിയാക്കിയിരുന്നു. ടൂര്‍ണമെന്റില്‍ 200 സിക്‌സറുകളെന്ന നാഴികക്കല്ലാണ് അദ്ദേഹം പിന്നിട്ടത്. സിക്‌സറില്‍ ഡബിള്‍ സെഞ്ച്വറിയടിക്കാന്‍ റസ്സലിനു വേണ്ടിവന്നത് വെറും 97 ഇന്നിങ്‌സുകള്‍ മാത്രമാണ്. ഏറ്റവുമധികം സിക്‌സറുകളെന്ന ഓള്‍ടൈം റെക്കോര്‍ഡ് വെസ്റ്റ് ഇന്‍ഡീസ് മുന്‍ ഇതിഹാസം ക്രിസ് ഗെയ്‌ലിനു സ്വന്തമാണ്.

ANDRE RUSSEL

141 ഇന്നിങ്‌സില്‍ യൂനിവേഴ്‌സല്‍ ബോസ് വാരിക്കൂട്ടിയത് 357 സിക്‌സറുകളാണ്. മുംബൈ ഇന്ത്യന്‍സ് മുന്‍ നായകന്‍ രോഹിത് ശര്‍മ 257 (238 ഇന്നിങ്‌സ്), സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് 251 (170 ഇന്നിങ്‌സ്) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

ഹൈദരാബാദിനെതിരേ 16ാം ഓവറിലാണ് റസ്സല്‍ ടോപ് ഗിയറിലേക്കു കയറിയത്. 15 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ റസ്ലല്‍ അഞ്ചു ബോളില്‍ ഏഴു റണ്‍സെന്ന നിലയായിരുന്നു. സ്പിന്നര്‍ മായങ്ക് മാര്‍ക്കാണ്ഡെയെയാണ് റസ്സല്‍ ആദ്യം പഞ്ഞിക്കിട്ടത്. മൂന്നു സിക്‌സറുകളക്കം 18 റണ്‍സണ് 17ാം ഓവറില്‍ അദ്ദേഹം നേടിയത്. അടുത്ത ഓവര്‍ പരിചയസമ്പന്നനായ ഭുവനേശ്വര്‍ കുമാറിനായിരുന്നു. രണ്ടു ഫോറും ഒരു സിക്‌സറുമടക്കം 18 റണ്‍സ് കെകെആര്‍ ഈ ഓവറില്‍ നേടി.

ടി നടരാജനെറിഞ്ഞ 18ാം ഓവറില്‍ ഓരോ സിക്‌സറും ഫോറുമടക്കം 15 റണ്‍സ് റസ്സല്‍ സ്‌കോര്‍ ചെയ്തു. അദ്ദേഹം ഏറ്റവുമധികം അപകടകാരിയായത് ഭുവിയുടെ 19ാം ഓവറിലാണ്. 26 റണ്‍സാണ് റസ്സല്‍ വാരിക്കൂട്ടിയത്. രണ്ടു വീതം ഫോറും സിക്‌സറുമടക്കമാണിത്. പക്ഷെ നടരാജന്റെ അവസാന ഓവറില്‍ ഒരു ഫോറുള്‍പ്പെടെ വെറും എട്ടു റണ്‍സ് മാത്രമേ കെകെആര്‍ നേടിയുള്ളൂ.

Story first published: Saturday, March 23, 2024, 22:25 [IST]
Other articles published on Mar 23, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+