Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഒരൊറ്റ സിക്‌സര്‍, ജുറേലിനെ റോയല്‍സ് ലേലത്തില്‍ വാങ്ങി! സംഭവിച്ചതെന്ത്? അറിയാം

ടെസ്റ്റ് ക്രിക്കറ്റില്‍ ടീം ഇന്ത്യയുടെ പുതിയ സെന്‍സേഷനായി മാറിയ യുവ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേല്‍ ഇനി ഐപിഎല്ലിന്റെ പുതിയ സീസണിലും ഈ മികവ് തുടരാമെന്ന ആത്മവിശ്വാസത്തിലായിരിക്കും. കഴിഞ്ഞ സീസണിലാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിലൂടെ 22കാരന്‍ ഐപിഎല്ലില്‍ അരങ്ങേറിയത്. അന്നു അധികമാര്‍ക്കുമറിയാത്ത താരമായിരുന്നു ജുറേലെങ്കില്‍ പുതിയ സീസണാവുമ്പോഴേക്കും അദ്ദേഹം താരപദവിയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്.

ഇംഗ്ലണ്ടുമായി റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സിലെ ഒരൊറ്റ ഇന്നിങ്‌സാണ് ജുറേലിന്റെ കരിയറില്‍ ടേണിങ് പോയിന്റായി മാറിയത്. ടീം പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കെ നേടിയ 90 റണ്‍സ് അദ്ദേഹത്തെ ഹീറോയാക്കി മാറ്റുകയായിരുന്നു. ഇതു പോലെയൊരു സംഭവമാണ് റോയല്‍സിലും ജുറേലിനും ഇടം നേടിക്കൊടുത്തത്.

DHRUV JUREL

വെറുമൊരു സിക്‌സര്‍ കാരണമാണ് അദ്ദേഹത്തെ ലേലത്തില്‍ റോയല്‍സ് സ്വന്തമാക്കിയത്. ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത് റോയല്‍സിന്റെ ഹൈ പെര്‍ഫോമന്‍സ് കോച്ചായിട്ടുള്ള സുബിന്‍ ബറൂച്ചയാണ്.

റോയല്‍സ് ടീമിനായി ട്രയല്‍സില്‍ പങ്കെടുത്തപ്പോള്‍ എക്‌സ്ട്രാ കവറിനു മുകളിലൂടെ ജുറേല്‍ പായിച്ച ഒരു സിക്‌സര്‍ കണ്ടാണ് 2022ലെ ലേലത്തില്‍ താരത്തെ വാങ്ങിയതെന്നാണ് ബറൂച്ച തുറന്നു പറഞ്ഞിരിക്കുന്നത്. ഉത്തര്‍ പ്രദേശ് താരം കൂടിയായ ജുറേലിനെ റോയല്‍സില്‍ ട്രയല്‍സിനു കൊണ്ടു വന്നത് തങ്ങളുടെ മുന്‍ താരം കൂടിയായ ഫാസ്റ്റ് ബൗളര്‍ കാര്‍ത്തിക് ത്യാഗിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ടീമിനായി ട്രയല്‍സില്‍ പങ്കെടുത്തപ്പോള്‍ ധ്രുവ് ജുറേല്‍ എക്‌സ്ട്രാ കവറിനു മുകളിലൂടെ പറത്തിയ ഒരു വമ്പന്‍ സിക്‌സര്‍ ഞാന്‍ ഇപ്പോഴും ഓര്‍മിക്കുന്നു. അതു വളരെ വ്യത്യസ്തവും സ്‌പെഷ്യലുമായിരുന്നു. ആര്യന്‍ ജുയാലെന്ന മറ്റൊരു താരവും ആ സീസണില്‍ ഉത്തര്‍ പ്രദേശിനായി മികച്ച പ്രകടനം നടത്തിയിരുന്നു. അവനും അന്നു ട്രയല്‍സില്‍ പങ്കെടുത്തിരുന്നു. ജുറേലും ആര്യനും വളരെ നല്ല പ്രകടനമാണ് ട്രയല്‍സില്‍ കാഴ്ചവച്ചത്.

പക്ഷെ ആ വര്‍ഷം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാതിരുന്നിട്ടും ജുറേലിലാണ് ഒരു എക്‌സ് ഫാക്ടറുണ്ടെന്ന് ഞങ്ങള്‍ക്കു തോന്നിയത്. രണ്ടു പേരില്‍ ആരെ വേണമെന്ന കാര്യത്തില്‍ ഞങ്ങളുടെ ആര്‍ആര്‍ സെലക്ഷന്‍ ടീമിനു പോലും അന്നു ആശയക്കുഴപ്പമുണ്ടായിരുന്നു. പക്ഷെ എക്‌സ്ട്രാ കവറിനു മുകളിലൂടെ സിക്‌സര്‍ പായിച്ച താരത്തിന്റെ വീഡിയോ പരിശോധിക്കാന്‍ ഞാന്‍ അവരോടു അഭ്യര്‍ഥിക്കുകയായിരുന്നു.

ആ താരം ധ്രുവ് ജുറേലാണെന്നു വീഡിയോ കണ്ടതിനു ശേഷം അവര്‍ എന്നെ അറിയിക്കുകയും ചെയ്തു. ലേല ദിവസം ആര്‍ആര്‍ ആര്‍ക്കു വേണ്ടിയാണ് നീക്കം നടത്തേണ്ടത് എന്ന കാര്യത്തില്‍ തനിക്കു നല്ല വ്യക്തതയുണ്ടായിരുന്നതായും ബറൂച്ച വിശദമാക്കി. ബാറ്റിങില്‍ മാത്രമല്ല വിക്കറ്റിനു പിറകിലും വളരെ മികച്ച പ്രകടനമാണ് ജുറേല്‍ അന്നു കാഴ്ചവച്ചതെന്നും അദ്ദേഹം പറയുന്നു.

DHRUV JUREL

ട്രയല്‍സില്‍ കുറച്ചധികം സമയം ജുറേല്‍ വിക്കറ്റ് കാത്തിരുന്നു. വളരെ അനായാസമാണ് അവന്‍ ഈ റോളില്‍ കാണപ്പെട്ടത്. ലേലത്തില്‍ ആര്‍ആര്‍ വാങ്ങിയതു മുതല്‍ വര്‍ക്ക് തുടങ്ങിയിരുന്നു. അവിശ്വസനീയമാംവിധം പ്രതിബദ്ധതയുള്ള ഒരു വിദ്യാര്‍ഥിയാണ് അവന്‍. പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കാനും സ്വയം മെച്ചപ്പെടാനും എത്ര വേണമെങ്കിലും കഠിനാധ്വാനം ചെയ്യാന്‍ ജുറേലിനു മടിയില്ല.

കഴിഞ്ഞ 18 മാസമായി മൂന്നു ഫോര്‍മാറ്റുകളിലും തിളങ്ങുന്നതിനു വേണ്ടി ഞങ്ങള്‍ ജുറേലിനെ തയ്യാറാക്കി കൊണ്ടിരിക്കുകയായിരുന്നു. ഇംഗ്ലണ്ടുമായുള്ള ഈ ടെസ്റ്റ് പരമ്പരയ്ക്കു തൊട്ടുമുമ്പ് ജുറേല്‍ റോയല്‍സിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്ററിലെത്തി പരിശീലനം നടത്തിയിരുന്നു. ഒരു ദിവസം 140 ഓവറുകളാണ് അവന്‍ ബാറ്റിങില്‍ പരിശീലനം നടത്തിയത്. വ്യത്യസ്ത സ്പിന്നിങ് പ്രതലത്തില്‍ നാലു മണിക്കൂറിനു മകളില്‍ ജുറേല്‍ ബാറ്റ് ചെയ്തതായും ബറൂച്ച കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, March 2, 2024, 10:17 [IST]
Other articles published on Mar 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+