For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ലേലത്തില്‍ ഏറ്റവുമുയര്‍ന്ന തുക ഈ ഇന്ത്യന്‍ താരത്തിന്? തിരികെ വാങ്ങുമോ സിഎസ്‌കെ

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ നിലനിര്‍ത്തുകയും ഒഴിവാക്കുകയും ചെയ്ത താരങ്ങളുടെ ലിസ്റ്റ് ഫ്രാഞ്ചൈസികള്‍ പുറത്തുവിട്ടതോടെ ഇനിയുള്ള കാത്തിരിപ്പ് ലേലത്തിനു വേണ്ടിയാണ്. അടുത്ത മാസം 19നു ദുബായിലാണ് താരലേലം. ഫ്രാഞ്ചൈസികള്‍ കൈവിട്ട കളിക്കാരുടെ ലിസ്റ്റില്‍ ചില വമ്പന്‍ താരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. അക്കൂട്ടത്തില്‍ ആര്‍ക്കാവും ഏറ്റവുമുയര്‍ന്ന തുക ലഭിക്കുകയെന്നാണ് അറിയാനുള്ളത്.

കഴിഞ്ഞ ലോകകപ്പില്‍ കസറിയ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡ്, ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ വംശജനായ യുവ ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്രയടക്കമുള്ളവും ലേലത്തിലെ മുഖ്യ ആകര്‍ഷണമായിരിക്കും. ഇന്ത്യന്‍ താരങ്ങില്‍ ഏറ്റവുമുയര്‍ന്ന ഓഫര്‍ ലഭിക്കാനിടയുള്ള താരം ആരാവുമെന്നു നമുക്കു നോക്കാം.

SHARDUL THAKUR

സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറായിരിക്കും ഈ താരമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട അദ്ദേഹം ലേലത്തിനുള്ള താരങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടു കഴിഞ്ഞു. 2022ലെ മെഗാ ലേലത്തില്‍ 10.75 കോടി രൂപ മുടക്കി ഡല്‍ഹി കാപ്പിറ്റല്‍സ് ശര്‍ദ്ദുലിനെ കൂടാരത്തിലെത്തിച്ചിരുന്നു. പക്ഷെ ഇത്രയും വലിയ തുകയോടു നീതി പുലര്‍ത്താന്‍ ശര്‍ദ്ദുലിനായില്ല.

14 മല്‍സരങ്ങളില്‍ നിന്നും 15 ശരാശരിയില്‍ 137.93 സ്‌ട്രൈക്ക് റേറ്റില്‍ 120 റണ്‍സ് മാത്രമേ ഡിസിക്കായി താരം നേടിയുള്ളൂ. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 29 റണ്‍സായിരുന്നു. ബൗളിങെടുക്കുകയാണെങ്കില്‍ 14 മല്‍സരങ്ങളില്‍ നിന്നും 9.79 എന്ന മോശം ഇക്കോണമി റേറ്റില്‍ 15 വിക്കറ്റുകളാണ് ശര്‍ദ്ദുലിനു ലഭിച്ചത്. സീസണിനു പിന്നാലെ അദ്ദേഹത്തെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് കൈവിട്ടു. ലേലത്തിനു മുമ്പുള്ള ട്രേഡ് വിന്‍ഡോയില്‍ ശര്‍ദ്ദുലിനെ കെകെആറിനു ഡിസി വില്‍ക്കുകയായിരുനന്നു.

പക്ഷെ കൊല്‍ക്കത്ത നൈറ്റ്‌റൈേേഡഴ്‌സിലും ശര്‍ദ്ദുല്‍ ക്ലച്ച് പിടിച്ചില്ല. 11 മല്‍സരങ്ങളില്‍ നിന്നും 14.13 ശരാശരിയില്‍ വെറും 113 റണ്‍സ് മാത്രമാണ് അദ്ദേഹത്തിനു സ്‌കോര്‍ ചെയ്യാനായത്. ഒരു മല്‍സരത്തില്‍ 68 റണ്‍സുമായി തിളങ്ങിയതൊഴിച്ചു നിര്‍ത്തിയാല്‍ ബാക്കിയുള്ളവയിലെല്ലൊം ശര്‍ദ്ദുല്‍ നനഞ്ഞ പടക്കമായി. ബൗളിങില്‍ 11 മല്‍സരങ്ങളില്‍ നിന്നും 10.48 ഇക്കോണമി റേറ്റില്‍ ഏഴു വിക്കറ്റുകള്‍ മാത്രമേ അദ്ദേഹത്തിനു ലഭിച്ചുള്ളൂ. ഇതോടെയാണ് സീസണിനു ശേഷം ശര്‍ദ്ദുലിനെ കെകെആര്‍ പറഞ്ഞുവിട്ടത്.

ഐപിഎല്ലില്‍ അഞ്ചു ടീമുകള്‍ക്കായി 32കാരനായ താരം കളിച്ചുകളിഞ്ഞു. 2015ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിലൂടെയായിരുന്നു ശര്‍ദ്ദുലിന്റെ തുടക്കം. 2017ല്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിന്റെ ഭാഗമായ അദ്ദേഹം 2018ലെ മെഗാ ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലുമെത്തി. ഇവിടെ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴിലാണ് ശര്‍ദ്ദുല്‍ തന്റെ യഥാര്‍ഥ മികവ് പുറത്തെടുത്തത്.

പ്രതിസന്ധി ഘട്ടങ്ങളില്‍ ടീമിനു ബ്രേക്ക്ത്രൂകള്‍ നേടിക്കൊടുത്ത അദ്ദേഹം ധോണിയുടെ ഏറ്റവും വിശ്വസ്തനായ ബൗളര്‍മാരില്‍ ഒരാളായി മാറുകയും ചെയ്തു. 2018ല്‍ സിഎസ്‌കെയുടെ കിരീട വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ ശര്‍ദ്ദുലിനായിരുന്നു. 16 വിക്കറ്റുകളാണ് സീസണില്‍ അദ്ദേഹത്തിനു ലഭിച്ചത്.

AUCTION

2019, 2020 സീസണുകള്‍ ശര്‍ദ്ദുലിനെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ല. 2019ല്‍ എട്ടും 2020ല്‍ 10ഉം വിക്കറ്റുകള്‍ മാത്രമേ അദ്ദേഹത്തിനു ലഭിച്ചുള്ളൂ. എന്നാല്‍ 2021ലെ ഐപിഎല്ലില്‍ ശര്‍ദ്ദുലിന്റെ ഗംഭീര തിരിച്ചുവരവാണ് കണ്ടത്. 16 മല്‍സരങ്ങളില്‍ നിന്നും 8.8 ഇക്കോണമി റേറ്റില്‍ അദ്ദേഹം കൊയ്തത് 21 വിക്കറ്റുകളാണ്.

ഇത്രയും നന്നായി പെര്‍ഫോം ചെയ്തിട്ടും സീസണിനു ശേഷം ശര്‍ദ്ദുലിനെ സിഎസ്‌കെ നിലനിര്‍ത്തിയില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. സിഎസ്‌കെയ്ക്കായി നടത്തിയ മിന്നുന്ന പ്രകടനാണ് 2022ലെ ലേലത്തില്‍ ശര്‍ദ്ദുലിന്റെ മൂല്യ 10.75 കോടി രൂപയിലേക്കുയര്‍ത്തിയത്. ഡിസിയിലും കെകെആറിലും നിരാശപ്പെടുത്തിയെങ്കിലും ടി20 ഫോര്‍മാറ്റില്‍ തീര്‍ച്ചയായും മല്‍സരങ്ങള്‍ ജയിപ്പിക്കാന്‍ ശേഷിയുള്ള താരമാണ് ശര്‍ദ്ദുല്‍.

റണ്‍സ് വിട്ടുകൊടുക്കുമെങ്കിലും കൂട്ടുകെട്ടുകള്‍ പൊളിക്കുന്നതില്‍ അദ്ദേഹത്തിനു അസാധാരണ മിടുക്കുണ്ട്. പല തവണ ശര്‍ദ്ദുല്‍ ഇതു തെളിയിക്കുകയും ചെയ്തിട്ടുള്ളതാണ്. ബാറ്റിങില്‍ ലോവര്‍ ഓര്‍ഡറില്‍ ഇറങ്ങി അതിവേഗം സ്‌കോര്‍ ചെയ്യാനും അദ്ദേഹത്തിനു കഴിയും.

അതുകൊണ്ടു തന്നെ വരാനിരിക്കുന്ന ഐപിഎല്‍ ലേലത്തിലും ശര്‍ദ്ദുലിനായി പല ഫ്രാഞ്ചൈസികളും രംഗത്തിറങ്ങേുമെന്നുറപ്പാണ്. തന്റെ പഴയ തട്ടമായ സിഎസ്‌കിലേക്കു അദ്ദേഹം മടങ്ങിയെത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Story first published: Tuesday, November 28, 2023, 20:01 [IST]
Other articles published on Nov 28, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+