For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: രോഹിത്തിനെ മാറ്റിയതല്ല പ്രശ്നം! മുംബൈ കാണിച്ച മണ്ടത്തരം മറ്റൊന്ന്, ഹെയ്ഡന്‍ പറയുന്നു

ക്യാപ്റ്റന്‍സി മാറ്റവും ഐപിഎല്ലിലെ മോശം പ്രകടനവും കാരണം കടുത്ത പ്രതിസന്ധിയിലായ മുംബൈ ഇന്ത്യന്‍സ് ടീമിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ബാറ്റിങ് ഇതിഹാസം മാത്യു ഹെയ്ഡന്‍. രോഹിത് ശര്‍മയ്ക്കു പകരം ഹാര്‍ദിക് പാണ്ഡ്യയെ പുതിയ ക്യാപ്റ്റനായി പ്രഖ്യാപിച്ചപ്പോള്‍ മുംബൈ ടീം മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും വലിയൊരു അബദ്ധം സംഭവിച്ചതായും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഈ സീസണില്‍ ഇതിനകം കളിച്ച മൂന്നു മല്‍സരങ്ങളിലും പരാജയപ്പെട്ട മുംബൈ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.

ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരോടു എവേ മല്‍സരങ്ങളില്‍ പരാജയപ്പെട്ട മുംബൈ അവസാനമായി ഹോംഗ്രൗണ്ടിലും തോല്‍വിയേറ്റുവാങ്ങി. രാജസ്ഥാന്‍ റോയല്‍സാണ് ഹാര്‍ദിക്കിനെയും സംഘത്തെയും തകര്‍ത്തെറിഞ്ഞത്. ഈ മൂന്നു മല്‍സരങ്ങളിലും ആരാധകരുടെ ഭാഗത്തു നിന്നും വലിയ രീതിയിലുള്ള പ്രതിഷേധവും പരിഹാസവുമെല്ലാം ഹാര്‍ദിക്കിനു നേരിടേണ്ടി വരികയും ചെയ്തിരുന്നു.

ROHIT- HARDIK

രോഹിത്തിനു പകരം ഹാര്‍ദിക്കിനെ നായകസ്ഥാനമേല്‍പ്പിച്ചതില്‍ തെറ്റില്ലെന്നും മുംബൈ ടീം മാനേജ്‌മെന്റ് ഇതിനായി സ്വീകരിച്ച വഴി ശരിയായിരുന്നില്ലെന്നുമാണ് ഹെയ്ഡന്റെ നിരീക്ഷണം. ആരാധകരാണ് ഏറ്റവും വലിയ ഓഹരി ഉടമകളെന്ന യാഥാര്‍ഥ്യം മുംബൈ ടീം മാനേജ്‌മെന്റ് മനസ്സിലാക്കേണ്ടത് ആവശ്യമായിരുന്നു. അവര്‍ക്കു എന്തെങ്കിലും പ്രത്യേക രാഷ്ട്രീയമോ, ഉള്‍ക്കാഴ്ചയോ കാണില്ല. പക്ഷെ അവര്‍ക്കു രോഹിത് ശര്‍മയെ ഇഷ്ടമാണെന്നതു മുംബൈ മാനേജ്‌മെന്റ് മനസ്സിലാക്കണം.

അതുകൊണ്ടു തന്നെ രോഹിത്തിനെ മാറ്റി ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കാമെന്ന തീരുമാനമെടുക്കുമ്പോള്‍ അവര്‍ കുറേക്കൂടി ശ്രദ്ധ നല്‍കണമായിരുന്നു. മറ്റൊരു രീതിയിലായിരുന്നു അവര്‍ ഇതു കൈകാര്യം ചെയ്യേണ്ടിയിരുന്നത്. ക്യാപ്റ്റന്‍സി മാറ്റമെന്ന ഈ തീരുമാനത്തില്‍ രോഹിത്തും തങ്ങള്‍ക്കൊപ്പമുണ്ടെന്നു ആരാധകരെ മാനേജ്‌മെന്റ് അറിയിക്കേണ്ടത് ആവശ്യമായിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെയാണ് മുംബൈ മാനേജ്‌മെന്റ് തങ്ങളുടെ തീരുമാനം ആരാധകരെ അറിയിച്ചത്. രോഹിത്തിന്റെ കൂടി പിന്തുണയോടെയാണ് ഹാര്‍ദിക്കിനു നായകസ്ഥാനം നല്‍കിയതെന്നു ആരാധകരെ ബോധ്യപ്പെടുത്താന്‍ ടീം മാനേജ്‌മെന്‍റ് ശ്രമിച്ചില്ലെന്നും ഹെയ്ഡന്‍ തുറന്നടിക്കുന്നു.

രോഹിത്തിനെപ്പോലെയൊരു ക്യാപ്റ്റനെ മാറ്റുമ്പോള്‍ ടീ മാനേജ്‌മെന്റിനു ഭാവിയിലേക്കുള്ള വ്യക്തമായ ഒരു പ്ലാന്‍ ആവശ്യമാണ്. 2022ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇത്തരമൊരു തീരുമാനം ആദ്യമെടുത്ത ശേഷമുണ്ടായ സംഭവവികാസങ്ങളെക്കുറിച്ചും ഹെയ്ഡന്‍ ചൂണ്ടിക്കാട്ടി.

സിഎസ്‌കെയില്‍ എംഎസ് ധോണിക്കു പകരം രവീന്ദ്ര ജഡേജ ക്യാപ്റ്റനായി വന്നത് നമ്മള്‍ 2022ല്‍ കണ്ടിട്ടുള്ളതാണ്. പക്ഷെ ഈ പ്ലാന്‍ വര്‍ക്കായില്ല. അതുകൊണ്ടു തന്നെ ചില ആശങ്കകകളുണ്ടായാല്‍ അതു വിലയിരുത്താന്‍ അവസരമുണ്ടാവും. ഹാര്‍ദിക്കിന്റെ കാര്യത്തിലും ഇതു പ്രാവര്‍ത്തികമാണെന്നും ഓസീസ് ഇതിഹാസം പറയുന്നു.

HARDIK PANDYA

സീസണിലെ ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും മുംബൈ പരാജയമേറ്റു വാങ്ങിയെങ്കിലും ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയെ പൂര്‍ണമായി എഴുതിത്തള്ളുന്നത് ശരിയല്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മുബൈ ടീമിനെ സംബന്ധിച്ച് വളരെ സ്ലോയായിട്ടുള്ള ഒരു തുടക്കമാണ് ഈ സീസണില്‍ ലഭിച്ചിട്ടുള്ളത്.

ഈ കാരണത്തിന്റെ പേരില്‍ ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയെ വില കുറച്ചു കാണേണ്ടതില്ല. ഇന്ത്യയില്‍ നിലവിലെ ഐക്കണ്‍ താരങ്ങളിലൊരാളാണ് അദ്ദേഹം. ഫിറ്റ്‌നസ് കൂടി കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞാല്‍ ദീര്‍ഘകാലം ഹാര്‍ദിക്കിനു ഇതേ രീതിയില്‍ മുന്നോട്ടു പോവാന്‍ സാധിക്കുമെന്നും ഹെയ്ഡന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, മുംബൈയുടെ അടുത്ത മല്‍സരം ഞായറാഴ്ച വൈകീട്ട് റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേയാണ്. ഹോംഗ്രൗണ്ടായ വാംഖഡെയില്‍ നടക്കാനിരിക്കുന്ന ഈ മല്‍സരം മുംബൈയ്ക്കു ഏറെ പ്രധാനപ്പെട്ടതാണ്. വിജയത്തോടെ ട്രാക്കിലേക്കു തിരിച്ചെത്താന്‍ മുംബൈയ്ക്കു മുന്നിലുള്ള ഏറ്റവും നല്ല അവസരമാണിത്.

Story first published: Wednesday, April 3, 2024, 14:54 [IST]
Other articles published on Apr 3, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+