Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: രോഹിത്തിനെ മാറ്റിയതില്‍ സച്ചിനും കലിപ്പ്! ടീം വിട്ടു? ഇതു സത്യമോ, അറിയാം

ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ അടുത്ത സീസണിലേക്കുള്ള ഐപിഎല്‍ ക്യാപ്റ്റനായി മുംബൈ ഇന്ത്യന്‍സ് പ്രഖ്യാപിച്ചതു മുതല്‍ പ്രതിഷേധം കത്തുകയാണ്. അഞ്ചു തവണ ടീമിനു ഐപിഎല്‍ കിരീടം നേടിത്തന്ന രോഹിത് ശര്‍മയെ പുറത്താക്കി പകരം ഹാര്‍ദിക്കിനു ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയത് ഒരിക്കലും അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ആരാധകര്‍.

ഹാര്‍ദിക് നായകസ്ഥാനത്തേക്കു വന്ന് മണിക്കൂറുകള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ എണ്ണത്തില്‍ വലിയ ഇടിവാണ് മുംബൈയ്ക്കു നേരിട്ടിരിക്കുന്നത്. ഇതിനകം ഒരു മില്ല്യണിലധികം ആരാധകര്‍ മുംബൈയെ അണ്‍ഫോളോ ചെയ്തു കഴിഞ്ഞു.

SACHIN AKASH AMBANI

അതിനിടെ രോഹിത്തിനെ പുറത്താക്കിയതില്‍ മുംബൈ ടീമിലെ പല സീനിയര്‍ കളിക്കാര്‍ക്കും അതൃപ്തിയും രോഷവുമുണ്ടെന്നാണ് വിവരം. മാത്രമല്ല ചിലര്‍ മുംബൈ വിടാനുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്. ഈ തരത്തില്‍ എല്ലാ കോണുകളില്‍ നിന്നും പ്രതിഷേധം രൂക്ഷമാകവെ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തില്‍ അതൃപ്തനായി മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുംബൈയുടെ ഉപദേശക സ്ഥാനമൊഴിഞ്ഞതായി അഭ്യൂഹങ്ങള്‍ വന്നിരുന്നു. ഇതു സത്യമാണോ? വിശദമായി പരിശോധിക്കാം.

രോഹിത്തിനെ നായകസ്ഥാനത്തു നിന്നു നീക്കിയതില്‍ പ്രതിഷേധിച്ച് സച്ചിന്‍ ഉപദേശക സ്ഥാനമൊഴിഞ്ഞുവെന്നു കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അഭ്യൂഹങ്ങള്‍ പരന്നത്. ഇതു രോഹിത്തിന്റെ ആരാധകര്‍ ഏറ്റെടുക്കുകയും സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവച്ച് വൈറലാക്കുകയും ചെയ്തിരുന്നു. പക്ഷെ ഇതില്‍ യാതൊരു കഴമ്പുമില്ലെന്നതാണ് യാഥാര്‍ഥ്യം. അടുത്ത സീസണിലും ടീമിന്റെ ഉപദേശക സ്ഥാനത്തു സച്ചിനുണ്ടാവുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

2013ല്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചതു മുതല്‍ മുംബൈ ടീമിന്റെ ഉപദേശകനായി പ്രവര്‍ത്തിക്കുകയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍. പലപ്പോഴും മുംബൈ ടീമിന്റെ ഡ്രസിങ് റൂമിലും കളിക്കിടെ ഡഗൗട്ടിലുമെല്ലാം സച്ചിന്‍ കാണപ്പെടാറുമുണ്ട്.

രോഹിത്തിനെ മാറ്റി പകരം ഹാര്‍ദിക്കിനെ കൊണ്ടു വരുന്നതിനു മുമ്പ് ടീം മാനേജ്‌മെന്റ് സച്ചിനുമായി ചര്‍ച്ച നടത്തിയിട്ടുണ്ടാവുമെന്ന കാര്യമുറപ്പാണ്. അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും അനുകൂല തീരുമാനമുണ്ടായിരുന്നില്ലെങ്കില്‍ ഇത്ര വലിയൊരു നീക്കത്തിനു മുംബൈ ധൈര്യപ്പെടുകയും ചെയ്യില്ലായിരുന്നുവെന്ന് ഉറപ്പാണ്.

അതേസമയം, മുംബൈ ഇന്ത്യന്‍സിന്റെ ഗ്ലോബല്‍ ഹെഡായ മുന്‍ ശ്രീലങ്കന്‍ ഇതിഹാസം മഹേല ജയവര്‍ധനെയാണ് വെള്ളിയാഴ്ച വൈകീട്ടോടെ ഹാര്‍ദിക്കിനെ പുതിയ ക്യാപ്റ്റനായി നിയമിച്ച കാര്യം ഔദ്യാഗികമായി പ്രഖ്യാപിച്ചത്.

പൈതൃക നിര്‍മാണത്തിന്റെ ഒരു ഭാഗമാണിത്. ഭാവിയിലേക്കു തയ്യാറായിരിക്കുകയെന്ന തത്വചിന്തയില്‍ മുംബൈ ഇന്ത്യന്‍സ് ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു. സച്ചിനില്‍ തുടങ്ങി ഹര്‍ഭജന്‍, പോണ്ടിങ്, ഇപ്പോള്‍ രോഹിത് എന്നിങ്ങനെ അസാധാരണമായ നേതൃപാടവമുള്ളവരാല്‍ മുംബൈ ഇന്ത്യന്‍സ് എല്ലായ്‌പ്പോഴും അനുഗ്രഹിക്കപ്പെട്ടിട്ടുണ്ട്.

SACHIN TENDULKAR

വിജയത്തിലേക്കു പെട്ടെന്നു സംഭാവന ചെയ്യുമ്പോള്‍ തന്നെ ഭാവിയിലേക്കു ടീമിനെ ശക്തിപ്പെടുത്തുന്നതില്‍ ഇവര്‍ ശ്രദ്ധ പുലര്‍ത്തുകയും ചെയ്തിരുന്നു. ഐപിഎല്‍ 2024 സീസണില്‍ ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുക്കും. എംഐയുടെ പുതിയ നായകനെന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യയെ ഞങ്ങള്‍ സ്വാഗതം ചെയ്യുകയാണ്, അദ്ദേഹത്തിനു എല്ലാ വിധത്തിലുള്ള ആശംസകളും നേരുകയും ചെയ്യുന്നതായും ജയവര്‍ധനെ വ്യക്തമാക്കിയിരുന്നു.

മുംബൈ ടീമിനൊപ്പം ഐപിഎല്‍ കരിയറാരംഭിച്ച ഹാര്‍ദിക് 2021 വരെ ടീമിന്റെ ഭാഗമായിരുന്നു. എന്നാല്‍ സീസണിനു ശേഷം തികച്ചും അപ്രതീക്ഷിതമായി മുംബൈ അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. മെഗാ ലേലം നടക്കാനിരിക്കെ അതിനു മുമ്പ് തന്നെ ഗുജറാത്ത് ടൈറ്റന്‍സ് ഹാര്‍ദിക്കിനെ ടീമിലെത്തിക്കുകയും നായകസ്ഥാനം ഏല്‍പ്പിക്കുകയുമായിരുന്നു.

ക്യാപ്റ്റനായുള്ള ആദ്യ സീസണില്‍ തന്നെ അരങ്ങേറ്റക്കാരായ ജിടിയെ ചാംപ്യന്‍മാരാക്കിയ ഹാര്‍ദിക് എല്ലാവരെയും ഞെട്ടിക്കുക തന്നെ ചെയ്തു. കഴിഞ്ഞ സീസണിലും ഉജ്ജ്വല പ്രകടനം നടത്തിയ ജിടി ഫൈനല്‍ വരെയെത്തിയെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു തോല്‍ക്കുകയായിരുന്നു.

Story first published: Sunday, December 17, 2023, 21:20 [IST]
Other articles published on Dec 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+