For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: മുംബൈയെ കാത്ത് മുട്ടന്‍ പണി! രോഹിത്തിനെ മാറ്റിയത് അബദ്ധം, കാരണം മുന്‍ താരം പറയും

ഐപിഎല്ലിന്റെ 17ാം സീസണില്‍ രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും മാറ്റിയ മുംബൈ ഇന്ത്യന്‍സിന്റെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ താരവും ഇന്ത്യയുടെ മധ്യനിര ബാറ്ററുമായിരുന്ന അമ്പാട്ടി റായുഡു. തികച്ചും അപ്രതീക്ഷിതമായിട്ടാണ് രോഹിത്തിനെ പുറത്താക്കി പകരം ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ പുതിയ നായകനായി നിയമിച്ചത്.

ഈ നീക്കം മുംബൈയ്ക്കു വരാനിരിക്കുന്ന സീസണില്‍ തിരിച്ചടിയാവാന്‍ സാധ്യതയുണ്ടെന്നും റായുഡു മുന്നറിയിപ്പ് നല്‍കി. 2013ലെ ഐപിഎല്‍ മുതല്‍ മുംബൈ ടീമിനെ നയിച്ചു കൊണ്ടിരിക്കുന്നയാളാണ് രോഹിത്. ഇതിനിടെ ക്യാപ്റ്റനായുള്ള കന്നി സീസണ്‍ മുതല്‍ തന്നെ അഞ്ചു തവണ മുംബൈയെ അദ്ദേഹം ഐപിഎല്‍ ചാംപ്യന്‍മാരാക്കുകയും ചെയ്തു.

ROHIT - HARDIK

ഒന്ന്- രണ്ട് സീസണ്‍ കൂടി രോഹിത് ടീമിന്റെ നായകസ്ഥാനത്തു തുടരുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ ലേലത്തിനു മുമ്പ് ട്രേഡ് വിന്‍ഡോയില്‍ ഹാര്‍ദിക്കിനെ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും മുംബൈ തിരികെ വാങ്ങുകയായിരുന്നു. തുടര്‍ന്നു രോഹിത്തിനെ മാറ്റി അദ്ദേഹത്തിനു നായകസ്ഥാനവും നല്‍കി.

ഒരു സീസണ്‍ കൂടിയെങ്കിലും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായി രോഹിത് ശര്‍മ തുടരേണ്ടിയിരുന്നെന്നാണ് അമ്പാട്ടി റായുഡുവിന്റെ അഭിപ്രായം. ഒരു വര്‍ഷം കൂടി രോഹിത് നായകസ്ഥാനത്തു തുടരണമായിരുന്നു. ഒരു വര്‍ഷം മുംബൈയ്ക്കായി കളിച്ചതിനു ശേഷം ഹാര്‍ദിക് പാണ്ഡ്യക്കു നായകസ്ഥാനം ഏറ്റെടുക്കാമായിരുന്നു. ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ ഇപ്പോഴും രോഹിത് തന്നെയാണ്.

ഗുജറാത്ത് ടൈറ്റന്‍സിന്റെ സെറ്റപ്പില്‍ നിന്നും വരുന്നതിനാല്‍ തന്നെ ഹാര്‍ദിക്കിനു മുംബൈക്കൊപ്പം ഇതു ബുദ്ധിമുട്ടേറിയ സീസണായിരിക്കും. മുംബൈ ഇന്ത്യന്‍സിനെ നയിക്കുകയെന്നത് കടുപ്പമേറിയ കാര്യമാണ്. ഒരുപാട് ട്രോഫികള്‍ നേടിയിട്ടുള്ള ടീമാണ് മുംബൈ. അതുകൊണ്ടു തന്നെ സമ്മര്‍ദ്ദം വളരെ വലുതായിരിക്കും. എല്ലാ സ്റ്റാര്‍ പ്ലെയേഴ്‌സിനെയും ഒരുമിച്ച് കൈകാര്യം ചെയ്യുകയെന്നതു എളുപ്പമല്ലെന്നും റായുഡു വിശദമാക്കി.

2010 മുതല്‍ 2017 വരെ മുംബൈ ടീമിന്റെ ഭാഗമായിരുന്നു റായുഡു. രോഹിത്തിനോടൊപ്പം ഏഴും ഹാര്‍ദിക്കിനോടൊപ്പം നാലും സീസണുകളില്‍ അദ്ദഹം കളിക്കുകയും ചെയ്തു. മുബൈ ഒഴിവാക്കിയതോടെയാണ് 2018ലെ ഐപിഎല്ലില്‍ റായുഡു ചെന്നൈ സൂപ്പര്‍ കിങ്‌സിനോപ്പമെത്തിയത്.

കഴിഞ്ഞ സീസണിലേതുള്‍പ്പെടെ സിഎസ്‌കെയുടെ മൂന്ന് കിരീട വിജയങ്ങളില്‍ പങ്കാളിയാവാനും അദ്ദേഹത്തിനു സാധിച്ചു. കഴിഞ്ഞ സീണസണിനു പിന്നാലെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും റായുഡു വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു.

MUMBAI INDIANS

ഡെക്കാന്‍ ചാര്‍ജേഴ്‌സിലൂടെ ഐപിഎല്‍ കരിയറാരംഭിച്ച രോഹിത് 2011ലാണ് മുംബൈ ടീമിലേക്കു വരുന്നത്. 2013ലെ സീസണിന്റെ മധ്യത്തില്‍ വച്ച് ടീമിന്റെ മോശം പ്രകടനം കാരണം റിക്കി പോണ്ടിങ് നായകസ്ഥാനം രാജിവച്ചതോടെ രോഹിത് പകരം സ്ഥാനമേറ്റെടുക്കുകയായിരുന്നു. നായകനായുള്ള ആദ്യ സീസണില്‍ തന്നെ അദ്ദേഹം മുംബൈയെ കന്നി ഐപിഎല്‍ കിരീടത്തിലേക്കു നയിക്കുകയും ചെയ്തു.

അതിനു ശേഷം 2015, 2017, 2019, 2020 വര്‍ഷങ്ങളിലും മുംബൈയെ ജേതാക്കളാക്കാന്‍ രോഹിത്തിനായിട്ടുണ്ട്. മുംബൈ ടീമിന്റെ ഓള്‍ടൈം റണ്‍വേട്ടക്കാരന്‍ കൂടിയാണ് രോഹിത്. 11 സീസണുകള്‍ കളിച്ച അദ്ദേഹേത്തിന്റെ സമ്പാദ്യം 5314 റണ്‍സാണ്. ഹാര്‍ദിക്കാവട്ടെ രോഹിത്തിനു കീഴില്‍ മുംബൈ ടീമിലൂടെ കരിയറാരംഭിച്ച താരമാണ്.

വളരെ വേഗത്തില്‍ ടീമിന്റെ മാച്ച് വിന്നര്‍മാരില്‍ ഒരാളായി അദ്ദേഹം മാറുകയും ചെയ്തു. 2021ലെ സീസണിനു ശേഷം ഹാര്‍ദിക്കിനെ മുംബൈ ഒഴിവാക്കിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹം ജിടിയുടെ നായകസ്ഥാനത്തേക്കു വരുന്നത്. കന്നി സീസണില്‍ തന്നെ അവരെ ഹാര്‍ദിക് ചാംപ്യന്‍മാരാക്കുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ ജിടിയെ റണ്ണറപ്പാക്കാനും അദ്ദേഹത്തിനായിരുന്നു.

Story first published: Tuesday, March 12, 2024, 6:57 [IST]
Other articles published on Mar 12, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+