Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി ധോണിയെപ്പോലെ! സാമ്യത എന്തെന്നു എബിഡി പറയും

മുംബൈ ഇന്ത്യന്‍സിനൊപ്പം ഐപിഎല്‍ ക്യാപ്റ്റനായുള്ള തുടക്കം പാളിയെങ്കിലും ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തിയിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്. സ്വന്തം യൂട്യുബ് ചാനലിലാണ് നേതൃമികവിനെ അദ്ദേഹം പ്രശംസിച്ചത്. ഇന്ത്യയുടെയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയുമായിട്ടാണ് ഹാര്‍ദിക്കിനെ എബിഡി താരതമ്യം ചെയ്തത്. അതിന്റെ കാരണങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു.

ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം ക്യാപ്റ്റനായി കസറിയ ശേഷമാണ് ഹാര്‍ദിക് ഈ സീസണില്‍ പഴയ തട്ടകമായ മുംബൈയില്‍ മടങ്ങിയെത്തിയത്. 2022ലാണ് ജിടി ക്യാപ്റ്റനായി അദ്ദേഹം ഐപിഎല്ലില്‍ അരങ്ങേറിയത്. നായകനായുള്ള കന്നി സീസണില്‍ തന്നെ ജിടിയെ ഹാര്‍ദിക് കിരീടം ചൂടിക്കുകയും ചെയ്തു. കഴിഞ്ഞ സീസണിലും അദ്ദേഹം ടീമിനെ ട്രോഫിക്കു കൈയെത്തുദൂരത്ത് എത്തിച്ചു.

HARDIK DHONI

ഹാര്‍ദിക്കിനു കീഴില്‍ ജിടി ഫൈനല്‍ വരെയെത്തിയെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്സിനോടു തോല്‍ക്കുകയായിരുന്നു. ഇതോടെയാണ് ഈ സീസണിനു മുമ്പ് ക്യാപ്റ്റന്‍സി വാഗ്ദാനം ചെയ്ത് ഹാര്‍ദിക്കിനെ ജിടിയില്‍ നിന്നും മുംബൈ തിരികെ വാങ്ങിയത്. ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സി ശൈലി തികച്ചും ധീരമാണെന്നാണ് എബിഡിയുടെ വിലയിരുത്തല്‍.

ഇതു ഒരു തരത്തില്‍ പറഞ്ഞാല്‍ നെഞ്ച് വിരിച്ച്, അവംഭാവത്തോടെ നയിക്കുന്ന ശൈലിയാണ്. ഹാര്‍ദിക് എല്ലായ്‌പ്പോഴും ഗ്രൗണ്ടില്‍ നടക്കുന്നത് തീര്‍ത്തും കലര്‍പ്പില്ലാത്ത രീതിയിലാണെന്നു ഞാന്‍ കരുതുന്നില്ല. പക്ഷെ ഇതാണ് തന്റെ ക്യാപ്റ്റന്‍സി ശൈലിയെന്നു അദ്ദേഹം തീരുമാനിച്ചു കഴിഞ്ഞു. ഏറെക്കുറെ എംഎസ് ധോണിയെപ്പോലെ ശാന്തനായാണ് ഹാര്‍ദിക് കാണപ്പെടുന്നത്. ഹൃദയം തുറന്ന് പ്രകടിപ്പിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നതായും എബിഡി വിലയിരുത്തി.

ഗുജറാത്ത് ടൈറ്റന്‍സ് ടീമില്‍ ക്യാപ്റ്റന്‍സിയില്‍ ക്ലിക്കായ ഹാര്‍ദിക്കിനു മുംബൈയില്‍ എന്തുകൊണ്ടാണ് അതു ആവര്‍ത്തിക്കാന്‍ സാധിക്കാതെ പോയതെന്നു സൗത്താഫ്രിക്കന്‍ ഇതിഹാസം ചൂണ്ടിക്കാട്ടി. ഗുജറാത്തിന്റേത് യുവനിര ആയതിനാലാണ് ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി ശൈലി അവിടെ വിജയിച്ചത്. പക്ഷെ മുംബൈ ടീമിലെ അന്തരീക്ഷം തീര്‍ത്തും വ്യത്യസ്തമാണ്.

വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള താരങ്ങളോടൊപ്പം കളിക്കുമ്പോള്‍ ഹാര്‍ദിക്കിന്റെ ഈയൊരു ശൈലി വിജയിക്കണമെന്നില്ല. കാരണം അവര്‍ അതിനോടു യോജിക്കാനിടയില്ല. പക്ഷെ ജിടിയില്‍ ഹാര്‍ദിക്കിന്റെ ശൈലി വിജയം കണ്ടു. ഈ തരത്തിലുള്ള ക്യാപ്റ്റന്‍സി ചില സമയങ്ങളില്‍ അനുഭവസമ്പത്ത് കുറഞ്ഞ യുവതാരങ്ങള്‍ പിന്തുടരാന്‍ ഇഷ്ടപ്പെടുമെന്നും എബിഡി കൂട്ടിച്ചേര്‍ത്തു.

HARDIK PANDYA

ഈ സീസണില്‍ പ്ലേഓഫിലെത്താതെ ആദ്യം പുറത്തായ ടീമാണ് മുംബൈ. അവര്‍ക്കു ഇത്തരമൊരു ദുരന്തം നേരിടുമെന്നു ആരും തന്നെ പ്രതീക്ഷിച്ചതല്ല. കിരീട സാധ്യതയില്‍ ഏറ്റവും മുന്നിലുള്ള ടീമുകളിലൊന്നായിരുന്നു മുംബൈ. കാരണം അത്രയും ശക്തമായ സംഘമാണ് അവരുടേത്. ഹാര്‍ദിക്കിനു കൂട്ടായി ടീമില്‍ മുന്‍ നായകന്‍ രോഹിത് ശര്‍മ, 360 ബാറ്റര്‍ സൂര്യകുമാര്‍ യാദവ്, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരുമുണ്ടായിരുന്നു. കൂടാതെ മികച്ച വിദേശ താരങ്ങളുടെ സാന്നിധ്യവും മുംബൈയ്ക്കുണ്ടായിരുന്നു.

കഴിഞ്ഞ സീസണില്‍ ബൗളിങ് ദുര്‍ബലമായിരുന്നെങ്കില്‍ ഇത്തവണ മികച്ച ചില ബൗളര്‍മാരെ കൊണ്ടുവന്ന് അവര്‍ അതു ശക്തിപ്പെടുത്തിയിരുന്നു. എന്നിട്ടും കളിക്കളത്തില്‍ ഈ മികവ് പുറത്തെടുക്കാന്‍ മുംബൈയ്ക്കായില്ല. 12 മല്‍സരങ്ങളില്‍ വെറും നാലെണ്ണത്തിലാണ് മുംബൈയ്ക്കു ഇത്തവണ വിജയിക്കാനായത്. ശേഷിച്ച എട്ടു കളികളിലും പരാജയപ്പെടുകയായിരുന്നു. രണ്ടു മല്‍സരങ്ങള്‍ ബാക്കിനില്‍ക്കെയാണ് മുംബൈയുടെ പ്ലേഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചത്.

Story first published: Friday, May 10, 2024, 9:48 [IST]
Other articles published on May 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+