ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനാക്കിയ തീരുമാനം വലിയ ദുരന്തത്തിലേക്കാണ് നീങ്ങുന്നതെന്നാണ് ആദ്യ മല്‍സരത്തിലെ സംഭവ വികാസങ്ങള്‍ നല്‍കുന്ന സൂചനകള്‍. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ആദ്യ കളിയില്‍ ഹാര്‍ദിക്കിനെ ആരാധകര്‍ ശരിക്കും 'കുടഞ്ഞിരുന്നു'. പരിഹാസങ്ങള്‍ കൊണ്ട് അദ്ദേഹത്തെ രോഹിത്തിന്റെ ആരാധകര്‍ ശരിക്കും നാണംകെടുത്തുക തന്നെ ചെയ്തു. ഇതേ രീതിയിലാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ വലിയ പൊട്ടിത്തെറിയായിരിക്കുംടീമില്‍ സംഭവിക്കുകയെന്നുറപ്പാണ്.
അതിനിടെ നേരത്തേ രോഹിത്തിനെ പിന്തുണച്ചതിന്റെം പേരില്‍ മുംബൈ ടീമിലെ മൂന്നു യുവതാരങ്ങളോടു ഹാര്‍ദിക് പ്രതികാരം ചെയ്തിരിക്കുകയാണ്. കളിഞ്ഞ സീസണിലെ കണ്ടെത്തലുകളിലൊന്നായ യുവ പേസര്‍ ആകാശ് മധ്വാള്‍, സ്പിന്നര്‍ കുമാര്‍ കാര്‍ത്തികേയ, മലയാളി വെടിക്കെട്ട് താരം വിഷ്ണു വിനോദ് എന്നിവര്‍ക്കെതിരേയാണ് ഹാര്‍ദിക്കിന്റെ പ്രതികാര നടപടി.

ഈ സീസണിനു മുന്നോടിയായി മുംബൈ ടീമിന്റെ ക്യാംപിലെത്തിയതിനു ശേഷം രോഹിത് ആദ്യത്തെ ബാറ്റിങ് പരിശീലനത്തിനു ഇറങ്ങുന്നതിന്റെ വീഡിയോ മധ്വാള്‍, കാര്‍ത്തികേയ, വിഷ്ണു എന്നിവര്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ പങ്കുവച്ചിരുന്നു. തങ്ങളുടെ പിന്തുണ ഇപ്പോഴും രോഹിത്തിനു തന്നെയാണെന്നു തെളിയിക്കുന്നതായിരുന്നു മൂന്നു പേരുടെയും പ്രവര്‍ത്തി. ഇതാണ് ഹാര്‍ദിക്കിനെ ചൊടിപ്പിച്ചത്. ഈ കാരണത്താലാണ് ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ആദ്യ കളിയില്‍ മൂന്നു പേരെയും ഒഴിവാക്കാനുള്ള കാരണമെന്നാണ് വിവരം.
പരിക്കു കാരണം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ വിട്ടുനിന്നതിനാല്‍ കഴിഞ്ഞ സീസണില്‍ രോഹിത്തിന്റെ തുറുപ്പുചീട്ടുകളിലൊന്നായിരുന്നു മധ്വാള്‍. എട്ടു മല്‍സരങ്ങളാണ് യുവ പേസറെ ഹിറ്റ്മാന്‍ പരീക്ഷിച്ചത്. ഞെട്ടിക്കുന്ന പ്രകടനമാണ് അരങ്ങേറ്റ സീസണില്‍ തന്നെ മധ്വാള്‍ കാഴ്ചവച്ചത്.
8.59 ഇക്കോണമി റേറ്റില്‍ 14 വിക്കറ്റുകള്‍ അദ്ദേഹം പിഴുതിരുന്നു. അഞ്ചു റണ്‍സിനു അഞ്ചു വിക്കറ്റുകളെന്ന അദ്ഭുതപ്പെടുത്തുന്ന പ്രകടനവും ഇക്കൂട്ടത്തിലുണ്ടായിരുന്നു. കാര്‍ത്തികേയയും കഴിഞ്ഞ തവണ മുംബൈയ്ക്കായി എട്ടു മല്‍സരങ്ങളില്‍ കളിച്ചിരുന്നു. അഞ്ചു വിക്കറ്റുകളാണ് ഇവയില്‍ നിന്നും വീഴ്ത്തിയത്.
രോഹിത്തിനെ പരസ്യമായി അനുകൂലിക്കുന്ന തരത്തില്‍ പോസ്റ്റിട്ടതിനാല്‍ ഈ മൂന്നു യുവതാരങ്ങള്‍ക്കും ഹാര്‍ദിക് ഈ സീസണില്‍ ഇനി അവസരം നല്‍കുമോയെന്നതു കണ്ടുതന്നെ അറിയണം. യുവതാരങ്ങള്‍ മാത്രമല്ല മുംബൈ ടീമിലെ ചില സീനിയര്‍ കളിക്കാരും രോഹിത്തിനെ പിന്തുണയ്ക്കുന്നവരാണ്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, വെടിക്കെട്ട് ബാറ്റര്‍ സൂര്യകുമാര്‍ യാദവ് എന്നിവര്‍ ഹിറ്റ്മാനോടൊപ്പമാണ്.

ട്രേഡ് വിന്‍ഡോയില്‍ ഹാര്‍ദിക്കിനെ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും വാങ്ങിയപ്പോള്‍ ഇതിനെ പരോക്ഷമായി വിമര്‍ശിക്കുന്ന തരത്തില്‍ ബുംറ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടിരുന്നു. ദിവസങ്ങള്‍ക്കം തന്നെ രോഹിത്തിനെ നായകസ്ഥാനത്തു നിന്നും പുറത്താക്കി ഹാര്‍ദിക്കിനെ പുതിയ ക്യാപ്റ്റനായി മുംബൈ പ്രഖ്യാപിച്ചപ്പോള്‍ ഹൃദയം തകര്‍ന്ന ഇമോജിയാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ സൂര്യ നല്‍കിയത്.
ജിടിക്കെതിരായ കഴിഞ്ഞ മല്‍സരത്തില്‍ ബുംറയ്ക്കു പവര്‍പ്ലേയില്‍ അല്‍പ്പം വൈകിയാണ് ഹാര്‍ദിക് ഓവര്‍ നല്‍കിയത്. സാധാരണയായി ആദ്യ ഓവര്‍ ബുംറയാണ് എറിയാറുള്ളത്. പക്ഷെ ജിടിക്കെതിരേ നാലാമത്തെ ഓവറിലാണ് ബുംറയെ ഹാര്‍ദിക് കൊണ്ടുവന്നത്. ഇതിനിടെ അദ്ദേഹം സ്വയം രണ്ടോവറുകളുമെറിഞ്ഞു.
നേരത്തേ മുംബൈ ടീമിലേക്കു താന്‍ തിരികെ വപ്പോഴുള്ള പോസ്റ്റിന്റെ പേരില്‍ ഹാര്‍ദിക് കണക്കുതീര്‍ത്തതാണോയെന്നാണ് ആരാധകരുടെ സംശയം. ബുംറയെ ബൗളിങില്‍ വൈകിപ്പിച്ച അദ്ദേഹത്തിന്റെ തീരുമാനത്തെ മുന്‍ താരങ്ങളടക്കം പലരും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.