Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ക്യാപ്റ്റനായിട്ട് 63 ദിവസം, ഇതുവരെ രോഹിത്തിനോടു മിണ്ടാതെ ഹാര്‍ദിക്! പറഞ്ഞത് ഈ കാരണം

ഐപിഎല്ലിന്റെ പുതിയ സീസണിനു മുന്നോടിയായി മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനമേറ്റെടുത്ത ശേഷം ഇതുവരെ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ താന്‍ കാണുകയോ, സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നു ഹാര്‍ദിക് പാണ്ഡ്യ. കോച്ച് മാര്‍ക്ക് ബൗച്ചറിനോടൊപ്പം മാധ്യമങ്ങളോടു സംസാരിക്കവെയായിരുന്നു ഹാര്‍ദിക്കിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. രോഹിത്തിനു പകരം മുംബൈയുടെ നായകസ്ഥാനത്തേക്കു ഹാര്‍ദിക് വന്നിട്ട് ഇപ്പോള്‍ 63 ദിവസങ്ങളായിക്കഴിഞ്ഞു. എന്നിട്ടും തന്റെ മുന്‍ നായകനുമായി അദ്ദേഹം ഇനിയും സംസാരിച്ചിട്ടില്ലെന്നത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

എന്തുകൊണ്ടാണ് ക്യാപ്റ്റന്‍സി മാറ്റത്തിനു ശേഷം രോഹിത്തുമായി താന്‍ സംസാരിച്ചില്ല എന്നതിനെക്കുറിച്ചും ഹാര്‍ദിക് തുറന്നു പറഞ്ഞിട്ടുണ്ട്. രോഹിത് യാത്ര ചെയ്തു കൊണ്ടിരിക്കുകയാണ്. അതിനാല്‍ ഞങ്ങള്‍ക്കു പരസ്പരം കാണാനോ, സംസാരിക്കാനോ അവസരം ലഭിച്ചിട്ടില്ല. മുംബൈ ടീമിന്റെ ക്യാംപില്‍ രോഹിത് എത്തിയ ശേഷം അദ്ദേഹവുമായി സംസാരിക്കുമെന്നും ഹാര്‍ദിക് വ്യക്തമാക്കി.

HARDIK PANDYA

പുതിയ സീസണില്‍ ടീമിന്റെ നായകസ്ഥാനത്തു താനായിരിക്കുമെങ്കിലും രോഹിത്തില്‍ നിന്നും എല്ലാ തരത്തിലുമുള്ള പിന്തുണയും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഐപിഎല്ലില്‍ ഹാര്‍ദിക്കിനു കീഴിലാണ് മുംബൈ ടീമില്‍ രോഹിത് കളിക്കുകയെങ്കില്‍ ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയിലും താരത്തിനു കളിക്കേണ്ടി വരും.

ഇതു വലിയ വ്യത്യാസമൊന്നുമുണ്ടാക്കാന്‍ പോവുന്നില്ല. ഏതു സമയത്തും എന്നെ സഹായിക്കാന്‍ രോഹിത് ശര്‍മയുണ്ടാവും. അതൊരു കുഴപ്പവുമുണ്ടാക്കില്ല, അദ്ദേഹത്തിന്റെ കൈകള്‍ എല്ലായ്‌പ്പോഴും എന്റെ തോളിലുണ്ടായിരിക്കുമെന്ന് അറിയാമെന്നും ഹാര്‍ദിക് വ്യക്തമാക്കി.

അതേസമയം, മുംബൈ ആരാധകരുടെ ഭാഗത്തു നിന്നും വലിയ പ്രതിഷേധം അദ്ദേഹത്തിനു നേരിടേണ്ടി വന്നേക്കും. ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നു ട്രേഡ് വിന്‍ഡോയില്‍ ഹാര്‍ദിക് മുംബൈയിലേക്കു മടങ്ങിയെത്തിയപ്പോള്‍ ആരാധകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു. പക്ഷെ രോഹിത്തിനെ പുറത്താക്കി നായകസ്ഥാനം അദ്ദേഹം കൈക്കലാക്കിയതു മുതല്‍ ആരാധകര്‍ക്കു കടുത്ത രോഷമുണ്ട്.

രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തും നിന്നും പുറത്താക്കി പകരം ഹാര്‍ദിക്കിനെ നിയമിച്ചതു മുതല്‍ ആരാധകരില്‍ ഭൂരിഭാഗവും ടീമിനെ കൈയൊഴിഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിനു ഫോളോവേഴ്‌സിനെയും മുംബൈ ടീമിനു നഷ്ടമായിരുന്നു.

ROHIT- HARDIK

ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ രോഹിത്തിന്റെ ആരാധകര്‍ ഹാര്‍ദിക്കിനെയും മുംബൈയെയും ആക്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് അവരുടെ രോഷം ഇരട്ടിയാക്കുന്ന തരത്തില്‍ രോഹിത്തുമായി താന്‍ ഇനിയും സംസാരിച്ചിട്ടില്ലെന്നു ഹാര്‍ദിക് വെളിപ്പെടുത്തിയിരിക്കുന്നത്. പക്ഷെ ആരാധകരുടെ ഭാഗത്തു നിന്നുള്ള ഈ രോഷപ്രകടനമൊന്നും തന്നെ ബാധിക്കില്ലെന്നാണ് ഹാര്‍ദിക് വാര്‍ത്താസമ്മേളനത്തില്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

ക്യാപ്റ്റന്‍സി മാറ്റത്തിനു ശേഷമുള്ള തിരിച്ചടികളെക്കുറിച്ച് പറയുകയാണെങ്കില്‍ നിയന്ത്രിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ മാത്രമേ എനിക്കു നിയന്ത്രിക്കാനാവൂ. എനിക്കു എന്റെ കായികരംഗത്തു മാത്രമേ ശ്രദ്ധിക്കാന്‍ സാധിക്കുകയുള്ളൂ. ഞാന്‍ അതാണ് ചെയ്യാന്‍ പോവുന്നതെന്നുമായിരുന്നു ഹാര്‍ദിക്കിന്റെ മറുപടി.

മുംബൈ ഇന്ത്യന്‍സ് ഫുള്‍ സ്‌ക്വാഡ്

ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ടിം ഡേവിഡ്, വിഷ്ണു വിനോദ്, ഡെവാള്‍ഡ് ബ്രെവിസ്, നെഹാല്‍ വദേര, റൊമാരിയോ ഷെപ്പേര്‍ഡ്, ജെറാള്‍ഡ് കോറ്റ്സി, ദില്‍ഷന്‍ മധുഷങ്ക, ശ്രേയസ് ഗോപാല്‍, നുവാന്‍ തുഷാര, നമാന്‍ ധിര്‍, ജേസണ്‍ ബെറന്‍ഡോര്‍ഫ്, അന്‍ഷുല്‍ കാംബോജ്, മുഹമ്മദ് നബി, ശിവാലിക് ശര്‍മ, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, ജസ്പ്രീത് ബുംറ, ആകാശ് മധ്വാള്‍, ഷംസ് മുലാനി, കുമാര്‍ കാര്‍ത്തികേയ, പിയൂഷ് ചൗള,

Story first published: Monday, March 18, 2024, 16:02 [IST]
Other articles published on Mar 18, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+