For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഫിറ്റ്‌നസ് വീണ്ടെടുക്കും, ഐപിഎല്‍ കളിക്കാന്‍ ഹാര്‍ദിക്- അഫ്ഗാന്‍ പരമ്പര കളിക്കില്ല

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് മുമ്പ് എല്ലാവരേയും ഞെട്ടിച്ച കൂടുമാറ്റമാണ് ഹാര്‍ദിക് പാണ്ഡ്യ നടത്തിയത്. ഗുജറാത്ത് ടൈറ്റന്‍സിനെ അരങ്ങേറ്റ സീസണില്‍ കപ്പടിപ്പിക്കുകയും അവസാന സീസണില്‍ ഫൈനലിലേക്കെത്തിക്കുകയും ചെയ്ത ഹാര്‍ദിക്കിനെ മുംബൈ ടീമിലേക്ക് തിരികെ എത്തിക്കുകയായിരുന്നു. 15 കോടി പ്രതിഫലത്തിന് പുറമെ 100 കോടിയിലധികം ട്രാന്‍സ്ഫര്‍ തുക നല്‍കിയാണ് മുംബൈ ഹാര്‍ദിക്കിനെ തിരികെ എത്തിച്ചത്.

എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയെ തിരികെ എത്തിച്ചതിന് പിന്നാലെ എല്ലാവരേയും നിരാശപ്പെടുത്തുന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. പരിക്കേറ്റ ഹാര്‍ദിക്കിന് ഐപിഎല്‍ നഷ്ടമാവുമെന്ന റിപ്പോര്‍ട്ടാണ് എല്ലാവരേയും ആശങ്കപ്പെടുത്തിയത്. എന്നാല്‍ ഇപ്പോള്‍ മുംബൈക്ക് ആശ്വാസമാകുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഐപിഎല്ലിന് മുമ്പ് ഹാര്‍ദിക് വീണ്ടെടുക്കുമെന്നാണ് വിവരം. ഇതിനായുള്ള തീവ്ര പ്രയത്‌നത്തിലാണ് താരമുള്ളത്.

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ ഹാര്‍ദിക് കളിക്കില്ല. ഐപിഎല്ലിന് മുമ്പുവരെ പൂര്‍ണ്ണ വിശ്രമമെടുത്ത് പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്താനാണ് ഹാര്‍ദിക്കിന്റെ പദ്ധതി. ടൈംസ് നൗവാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഹാര്‍ദിക് പാണ്ഡ്യയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചാണ് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹാര്‍ദിക് ഇപ്പോള്‍ തന്നെ മികച്ച ഫിറ്റ്‌നസിലേക്കെത്തിയിട്ടുണ്ടെന്നും ഐപിഎല്ലിന് മുമ്പായി പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തുമെന്നാണ് പേര് വെളിപ്പെടുത്താത്ത വൃത്തം പറയുന്നത്.

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര ജനുവരി 11നാണ് ആരംഭിക്കുന്നത്. ജനുവരി 17നാണ് പരമ്പര അവസാനിക്കുന്നത്. ഇപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുക എന്നതിനെക്കാള്‍ പ്രാധാന്യം ഐപിഎല്ലിനാണ് ഹാര്‍ദിക് നല്‍കുന്നത്. ഇതിന്റെ പേരില്‍ താരത്തിനെതിരേ വിമര്‍ശനവും ഉയരുന്നുണ്ട്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാന്‍ പോവുകയാണ്. ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയായിരുന്നു ഇന്ത്യ ഇതുവരെ പദ്ധതി മെനഞ്ഞത്.

hardik pandya

എന്നാല്‍ പരിക്കേറ്റ് താരം പുറത്തായതോടെ ഇന്ത്യ ഹാര്‍ദിക്കിന് കീഴില്‍ ടി20 ലോകകപ്പ് കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഹാര്‍ദിക്കിനെ സംബന്ധിച്ച് ഐപിഎല്‍ കളിക്കേണ്ടത് അത്യാവശ്യമാണ്. 100 കോടിയിലധികം പണം മുംബൈ ചിലവഴിച്ചാണ് ഹാര്‍ദിക്കിനെ തിരികെ കൊണ്ടുവന്നത്. കൂടാതെ ഹാര്‍ദിക് ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്ന വിശ്വാസത്തില്‍ രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് മാറ്റി ക്യാപ്റ്റനാക്കുകയും ചെയ്തു.

ഹാര്‍ദിക് കളിക്കാതിരുന്നാല്‍ മുംബൈയുടെ സര്‍വ്വ കണക്കുകൂട്ടലുകളും പാളും. രോഹിത് ശര്‍മയെ തിരികെ നായകനാക്കുക എളുപ്പമല്ല. കൂടാതെ സൂര്യകുമാര്‍ യാദവും ജസ്പ്രീത് ബുംറയും ഹാര്‍ദിക്കിന്റെ മടങ്ങിവരില്‍ തൃപ്തരല്ല. നായകസ്ഥാനത്തേക്ക് ഇവരേയും പരിഗണിക്കുക പ്രയാസമാണ്. അതുകൊണ്ടുതന്നെ എന്ത് വിലകൊടുത്തും ഹാര്‍ദിക്കിനെ കളിപ്പിക്കാനാവും മുംബൈ ശ്രമിക്കുക. എന്നാല്‍ പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്താതെ ഹാര്‍ദിക് ഐപിഎല്‍ കളിച്ചാല്‍ ഇന്ത്യയെ അത് പ്രതികൂലമായി ബാധിക്കും.

ഹാര്‍ദിക് ഐപിഎല്‍ കളിക്കുകയും പരിക്കേല്‍ക്കുകയും ചെയ്താല്‍ ടി20 ലോകകപ്പ് നഷ്ടമാവുന്ന സാഹചര്യമുണ്ടാവും. ഹാര്‍ദിക്കിനെപ്പോലൊരു ഓള്‍റൗണ്ടറെ ടി20 ലോകകപ്പില്‍ നഷ്ടമായാല്‍ ഇന്ത്യക്കത് നികത്താനാവാത്ത വിടവായിരിക്കും. എന്നാല്‍ ഹാര്‍ദിക് ഇന്ത്യന്‍ ടീമിനെക്കാള്‍ പ്രാധാന്യം ഐപിഎല്ലിന് കൊടുക്കുന്നുണ്ടെന്നതാണ് വസ്തുത. അങ്ങനെ വരുമ്പോള്‍ മുംബൈക്കായി വരുന്ന സീസണില്‍ കഴിക്കാനാവും ഹാര്‍ദിക് കൂടുതല്‍ താല്‍പര്യപ്പെടുക.

മുംബൈ ഇന്ത്യന്‍സ് വരുന്ന സീസണില്‍ സജീവ കിരീട പ്രതീക്ഷയിലാണ്. ഹാര്‍ദിക് പാണ്ഡ്യയെപ്പോലൊരു നായകന്റെ കീഴില്‍ ഇടവേളക്ക് ശേഷം കപ്പടിക്കാമെന്ന പ്രതീക്ഷയാണ് മുംബൈക്കുള്ളത്. 2020ന് ശേഷം മുംബൈക്ക് കിരീടം നേടാനായിട്ടില്ല. എന്നാല്‍ രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക്കിനെ മുംബൈ നായകസ്ഥാനം ഏല്‍പ്പിച്ചതില്‍ ടീമിനുള്ളില്‍ അഭിപ്രായ ഭിന്നതയുണ്ട്. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിന് കീഴില്‍ മുംബൈക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല.

പല താരങ്ങളും പരസ്യമായിത്തന്നെ അതൃപ്തി പ്രകടിപ്പിച്ചതിനാല്‍ ടീമിനെ ഒത്തൊരുമയോടെ മുന്നോട്ട് കൊണ്ടുപോവുക ഹാര്‍ദിക്കിനെ സംബന്ധിച്ച് വലിയ തലവേദനയാവുമെന്നുറപ്പ്.

Story first published: Wednesday, December 27, 2023, 14:45 [IST]
Other articles published on Dec 27, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+