Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഐപിഎല്ലില്‍ മറ്റാര്‍ക്കുമില്ല, ഹാര്‍ദിക്കിനെ കാത്ത് വമ്പന്‍ റെക്കോഡ്- പക്ഷെ എളുപ്പമല്ല

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ 22ന് ആരംഭിക്കാന്‍ പോവുകയാണ്. ഇത്തവണ എല്ലാവരും ഉറ്റുനോക്കുന്നത് മുംബൈ ഇന്ത്യന്‍സിലേക്കാണ്. രോഹിത് ശര്‍മ നയിക്കുകയും അഞ്ച് തവണ കിരീടം ചൂടിക്കുകയും ചെയ്ത ടീമാണ് മുംബൈ ഇന്ത്യന്‍സ്. എന്നാല്‍ ഇത്തവണ ഹാര്‍ദിക് പാണ്ഡ്യക്ക് കീഴിലാണ് മുംബൈ കളിക്കാനിറങ്ങുന്നത്. ഗുജറാത്ത് ടൈറ്റന്‍സിനെ അരങ്ങേറ്റ സീസണില്‍ കപ്പടിക്കുകയും അവസാന സീസണില്‍ റണ്ണറപ്പുകളാക്കുകയും ചെയ്യാന്‍ ഹാര്‍ദിക്കിനായി.

എന്നിട്ടും തികച്ചും അപ്രതീക്ഷിതമായാണ് ഹാര്‍ദിക് മുംബൈയിലേക്ക് തിരിച്ചെത്തിയതും നായകനായതും. അതുകൊണ്ടുതന്നെ നിലവില്‍ വില്ലന്‍ പരിവേഷമാണ് ഹാര്‍ദിക്കിനുള്ളത്. എന്നാല്‍ എല്ലാ വിമര്‍ശകര്‍ക്കും പ്രകടനം കൊണ്ട് മറുപടി കൊടുക്കാന്‍ തയ്യാറെടുക്കുകയാണ് ഹാര്‍ദിക്. മറ്റൊരു നായകനും സാധ്യമാകാത്ത വമ്പന്‍ റെക്കോഡിലേക്കെത്താനുള്ള സുവര്‍ണ്ണാവസരമാണ് ഹാര്‍ദിക്കിനെ കാത്തിരിക്കുന്നത്. അത് എന്താണെന്ന് അറിയാം.

നായകനായി രണ്ട് ഫ്രാഞ്ചൈസിക്കൊപ്പം കപ്പടിക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഹാര്‍ദിക്കിന് മുന്നിലുള്ളത്. ഏറെ നാള്‍ മുംബൈയുടെ ഫിനിഷറായി മാത്രം കളിച്ചിരുന്ന ഹാര്‍ദിക് ഗുജറാത്തിന്റെ നായകസ്ഥാനത്തേക്കെത്തിയ ആദ്യ സീസണില്‍ത്തന്നെ കപ്പടിപ്പിച്ചു. ഇപ്പോള്‍ മുംബൈയിലേക്ക് തിരിച്ചെത്തുമ്പോള്‍ വീണ്ടുമൊരു കിരീടമാണ് ലക്ഷ്യം. കപ്പടിച്ചാല്‍ എംഎസ് ധോണിക്കും രോഹിത് ശര്‍മക്കും നേടാനാവാത്ത ക്യാപ്റ്റന്‍സി റെക്കോഡാണ് രോഹിത്തിനെ കാത്തിരിക്കുന്നത്.

രോഹിത് ശര്‍മ, ആദം ഗില്‍ക്രിസ്റ്റ്, ഷെയ്ന്‍ വോണ്‍, ഗൗതം ഗംഭീര്‍, ഡേവിഡ് വാര്‍ണര്‍, എംഎസ് ധോണി എന്നിവരെല്ലാം ഒരു ടീമിനൊപ്പം കപ്പടിച്ചവരാണ്. ഇവരില്‍ ധോണിയും ഗംഭീറും ധോണിയുമെല്ലാം ഒന്നിലധികം കിരീടങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും ഇതെല്ലാം ഒരു ടീമിനൊപ്പമായിരുന്നു. ഒന്നിലധികം ഫ്രാഞ്ചൈസിക്കായി നായക റോളില്‍ കിരീടം നേടാന്‍ ആര്‍ക്കുമായിട്ടില്ല. ഈ നേട്ടത്തിലേക്കെത്താനുള്ള സുവര്‍ണ്ണാവസരമാണ് ഹാര്‍ദിക്കിനെ കാത്തിരിക്കുന്നത്.

hardik pandya rohit sharma

ഇത്തവണ മുംബൈ കപ്പിലേക്കെത്താനുള്ള എല്ലാ സാധ്യതകളുമുണ്ട്. ഐപിഎല്‍ 17ാം സീസണിലെ ഫേവറേറ്റുകളാണ് മുംബൈയെന്ന് പറയാം. നായകന്‍ ഹാര്‍ദിക്കിന് കപ്പിലേക്കെത്തിക്കാന്‍ ആവശ്യമായ മികച്ച ടീം കരുത്ത് മുംബൈക്കൊപ്പമുണ്ട്. 2020ലാണ് മുംബൈ അവസാനമായി കിരീടത്തിലേക്കെത്തിയത്. ഇതിന് ശേഷം മുംബൈക്ക് കിരീടം നേടാനാവാത്തതിന്റെ പ്രധാന കാരണം മികച്ച പേസ് ഓള്‍റൗണ്ടറുടെ അഭാവമായിരുന്നു.

ഇപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ തിരിച്ചുവന്നതോടെ മുംബൈയുടെ ഈ പ്രശ്‌നം തീര്‍ന്നു. ഇനി ഒത്തിണക്കത്തോടെ കളിക്കാന്‍ ടീമിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഹാര്‍ദിക് നായകസ്ഥാനത്തേക്ക് തിരിച്ചെത്തിയത് സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവരെയെല്ലാം മറികടന്നാണ്. അതുകൊണ്ടുതന്നെ ടീമിനുള്ളില്‍ അതൃപ്തി ശക്തമാണ്. ബുംറയും സൂര്യയും തങ്ങളുടെ എതിര്‍പ്പ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

ഇവരെയെല്ലാം അനുനയിപ്പിച്ച് ടീമെന്ന നിലയില്‍ ഒത്തിണക്കം കൊണ്ടുവരികയെന്നതാണ് ഹാര്‍ദിക്കിന് മുന്നിലെ പ്രധാന വെല്ലുവിളി. ഇത്തവണ പേസ് നിരയില്‍ പ്രതിഭാശാലികളുടെ കൂട്ടമാണ് മുംബൈക്കൊപ്പമുള്ളത്. മാറ്റി മാറ്റി പരീക്ഷിക്കാന്‍ നിരവധി താരങ്ങളുള്ളത് നായകനെന്ന നിലയില്‍ ഹാര്‍ദിക്കിന് കാര്യങ്ങള്‍ എളുപ്പമാക്കുന്നു. താന്‍ വളര്‍ത്തിയ ഹാര്‍ദിക്കിന് കീഴില്‍ കളിക്കേണ്ടി വരുന്നത് രോഹിത്തിന് ഈഗോ പ്രശ്‌നം ഉണ്ടാക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

രോഹിത്തിനോട് ആലോചിക്കാതെയാണ് അദ്ദേഹത്തെ നായകസ്ഥാനത്ത് നിന്ന് നീക്കിയത്. ഇതില്‍ രോഹിത്തിന് അതൃപ്തിയുണ്ടെന്ന് അദ്ദേഹത്തിന്റെ ഭാര്യയുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തം. എന്തായാലും ക്യാപ്റ്റനെന്ന നിലയില്‍ ടീമിനെ എളുപ്പത്തില്‍ കിരീടത്തിലേക്കെത്തിക്കാന്‍ ഹാര്‍ദിക്കിനാവില്ല. ഇത്തവണ കപ്പടിക്കാന്‍ സാധിച്ചാല്‍ ചരിത്ര നേട്ടത്തിലേക്കെത്താന്‍ ഹാര്‍ദിക്കിന് സാധിക്കും. അതിനുള്ള ഭാഗ്യം ഹാര്‍ദിക്കിനുണ്ടാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

മുംബൈയുടെ ആദ്യ മത്സരം ഹാര്‍ദിക്കിന്റെ മുന്‍ ടീമായ ഗുജറാത്തിനെതിരേയാണ്. അതും ഗുജറാത്തിന്റെ തട്ടകത്തില്‍. അതുകൊണ്ടുതന്നെ ആദ്യ മത്സരം തന്നെ ഹാര്‍ദിക്കിനും സംഘത്തിനും കടുപ്പമായിരിക്കും. ഈ വെല്ലുവിളികളെയെല്ലാം മറികടന്ന് കിരീടത്തിലേക്കെത്താന്‍ ചാമ്പ്യന്‍ നിരക്കാവുമെന്ന് തന്നെ കരുതാം.

Story first published: Sunday, March 17, 2024, 15:31 [IST]
Other articles published on Mar 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+