Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: 8 പോയിന്റ്, ശേഷിച്ചത് 2 കളി; മുംബൈയെ പ്ലേഓഫില്‍ കാണുമോ? പ്രതികരിച്ച് ഹാര്‍ദിക്ക്

മുംബൈ: സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള അവസാന കളിയില്‍ മുംബൈ ഇന്ത്യന്‍സ് തകര്‍പ്പന്‍ വിജയം നേടിയതിനു പിന്നാലെ പ്ലേഓഫ് സാധ്യതകളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ. ഹോംഗ്രൗണ്ടായ വാംഖഡെയില്‍ ഏഴു വിക്കറ്റിനാണ് എസ്ആര്‍എച്ചിനെ മുംബൈ തകര്‍ത്തെറിഞ്ഞത്. ബൗളര്‍മാരും തീപ്പൊരി സെഞ്ച്വറി കുറിച്ച സൂര്യകുമാര്‍ യാദവുമാണ് മുംബൈയുടെ വിജയത്തിനു ചുക്കാന്‍പിടിച്ചത്.

മല്‍സരശേഷം സംസാരിക്കവെയാണ് മുംബൈ ഇനി പ്ലേഓഫ് കാണുമോയന്ന ചോദ്യത്തിനു ഹാര്‍ദിക്ക് മറുപടി നല്‍കിയത്. നമ്മള്‍ കണക്കുകളിലെ ഏതു സാഹചര്യത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നു എനിക്കറിയില്ല. പക്ഷെ അതേ സമയത്തു തന്നെ നല്ല ക്രിക്കറ്റ് കളിക്കുന്നതില്‍ നിങ്ങള്‍ ശ്രദ്ധിക്കുകയും വേണം. ഹൈദരാബാദുമായുള്ള ഈ കളിയില്‍ കാര്യങ്ങള്‍ പോയ രീതിയില്‍ സന്തോഷവാനാണെന്നും ഹാര്‍ദിക്ക് വ്യക്തമാക്കി.

HARDIK PANDYA

ഹൈദരാബാദിനെതിരേ സെഞ്ച്വറിയുമായി മുംബൈയുടെ വിജയത്തിനു ചുക്കാന്‍ പിടിച്ച സൂര്യകുമാര്‍ യാദവിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. അവിശ്വസനീയമായിരുന്നു സ്‌കൈയുടെ പ്രകടനം. അവന്‍ റണ്‍സ് നേടുന്നതിനേക്കാള്‍ കൂടുതല്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കിയെന്നു കാണാം. ഇതു കാരണം മറ്റു ബാറ്റര്‍മാര്‍ക്കു ലൂസ് ബോളുകള്‍ ലഭിക്കുകയും ചെയ്തു. ബാറ്റ് കൊണ്ട് സൂര്യ നിങ്ങളെ തകര്‍ക്കും, അവന്‍ ഏറെ മാറിക്കഴിഞ്ഞു. എന്റെ ടീമില്‍ സൂര്യയുള്ളത് ഭാഗ്യം തന്നെയാണ്. ഇതുപോലെയുള്ള നിരവധി ഇന്നിങ്‌സുകള്‍ ഇനിയും പ്രതീക്ഷിക്കുന്നതായും ഹാര്‍ദിക്ക് പറഞ്ഞു.

51 ബോളില്‍ പുറത്താവാതെ 102 റണ്‍സാണ് സൂര്യ അടിച്ചെടുത്തത്. 12 ഫോറുകളും ആറു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഈ പ്രകടനം പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹത്തിനു നേടിക്കൊടുത്തിരുന്നു. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 41.75 ശരാശരിയില്‍ 175ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ 334 റണ്‍സാണ് സ്‌കൈയുടെ സമ്പാദ്യം.

ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ലെങ്കിലും ബൗളിങില്‍ ഉജ്ജല പ്രകടനമാണ് ഈ മല്‍സരത്തില്‍ ഹാര്‍ദിക് കാഴ്ചവച്ചത്. നാലോവറില്‍ 31 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകള്‍ അദ്ദേഹം പിഴുതിരുന്നു. ബൗളിങില്‍ സ്വന്തം പ്രകടനത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ് ഹാര്‍ദിക്ക്. ബൗളിങില്‍ നല്ല ഏരിയയില്‍ പന്തെറിയാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. അത് എങ്ങനെ വരുമെന്നും ശ്രദ്ധിക്കാറുണ്ട്. ഇന്നത്തെ കളിയില്‍ എന്റെ ബൗളിങ് നന്നായി വന്നുവെന്നും അദ്ദേഹം പറയുന്നു.

MUMBAI INDIANS

തുടര്‍ച്ചയായ നാലു പരാജയങ്ങള്‍ക്കു ശേഷം ആദ്യ വിജയമാണ് മുംബൈ സ്വന്തമാക്കിയത്. ഇതോടെ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരെന്ന നാണക്കേടില്‍ നിന്നും മുംബൈ രക്ഷപ്പെടുകയും ചെയ്തിരുന്നു. പോയിന്റ് പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി മുംബൈ ഒമ്പാംസ്ഥാനത്തേക്കു കയറിയിരിക്കുകയാണ്. 12 മല്‍സരങ്ങളില്‍ വെറും നാലെണ്ണത്തിലാണ് മുംബൈയ്ക്കു വിജയിക്കാനായത്. ശേഷിച്ച എട്ടിലും അവര്‍ തോല്‍ക്കുകയായിരുന്നു.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരുമായിട്ടാണ് മുംബൈയുടെ ശേഷിച്ച കളികള്‍. ഇവയില്‍ ജയിച്ചാലും മുംബൈയ്ക്കു 12 പോയിന്റ് മാത്രമേ ആവുകയുള്ളൂ. പ്ലേഓഫിലെത്താന്‍ കുറഞ്ഞത് 16 പോയിന്റെങ്കിലും വേണമെന്നാണ് മുന്‍ സീസണുകള്‍ തെളിയിക്കുന്നത്. അതുകൊണ്ടു തന്നെ സാങ്കേതികമായി മുംബൈയുടെ പ്ലേഓഫ് സാധ്യത അവസാനിച്ചുവെന്നു തന്നെ പറയാം. എങ്കിലും അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ വളരെ നേരിയ ഒരു സാധ്യത മുംബൈയ്ക്കു ഇപ്പോഴുമുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Story first published: Tuesday, May 7, 2024, 11:03 [IST]
Other articles published on May 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+