Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: രോഹിത്തിന്റെ ക്യാപ്റ്റന്‍സി തെറിച്ചു, മുംബൈ നായകനായി ഹാര്‍ദിക്- ചരിത്ര മാറ്റം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആരംഭിക്കാനിരിക്കെ ചരിത്ര മാറ്റവുമായി മുംബൈ ഇന്ത്യന്‍സ്. 10 വര്‍ഷത്തിന് ശേഷം രോഹിത് ശര്‍മയെ മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്ത് നിന്ന് നീക്കിയിരിക്കുകയാണ്. ഹാര്‍ദിക് പാണ്ഡ്യയെ മുംബൈയുടെ പുതിയ നായകനായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. അവസാന രണ്ട് സീസണിലും ഗുജറാത്ത് ടൈറ്റന്‍സിന്റെ ഭാഗമായിരുന്നു ഹാര്‍ദിക് പാണ്ഡ്യ.

അരങ്ങേറ്റ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്കെത്തിച്ച ഹാര്‍ദിക് അവസാന സീസണില്‍ റണ്ണറപ്പുകളാക്കുകയും ചെയ്തു. ഇത്തവണ മുംബൈ ഇന്ത്യന്‍സിലേക്ക് ഹാര്‍ദിക് തിരിച്ചെത്തുകയായിരുന്നു. 15.5 കോടിക്കാണ് ഹാര്‍ദിക്ക് മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ ഈ സീസണില്‍ക്കൂടി മുംബൈയുടെ നായകനായി രോഹിത് ശര്‍മ തുടരുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അപ്രതീക്ഷിത പ്രഖ്യാപനം ഉണ്ടാവുകയായിരുന്നു.

ഹാര്‍ദിക്കിന് കീഴില്‍ രോഹിത് കളിക്കുമ്പോള്‍ എങ്ങനെയാവും ടീമിന്റെ പ്രകടനമെന്നതാണ് കണ്ടറിയേണ്ടത്. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെ പരിഹസിച്ച് ഹാര്‍ദിക് പാണ്ഡ്യ രംഗത്തെത്തുകയും അതിന് രോഹിത് ശര്‍മ മറുപടി നല്‍കുകയും ചെയ്തിരുന്നു. ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സില്‍ ഹാര്‍ദിക്കിന് കീഴില്‍ കളിക്കുകയെന്നത് രോഹിത്തിനെ സംബന്ധിച്ച് വളരെ പ്രയാസമാവും. മുംബൈ ഇന്ത്യന്‍സിനൊപ്പം രോഹിത്തിന്റെ സമീപകാല പ്രകടനങ്ങള്‍ മോശമാണ്.

ടീമിനെ കിരീടത്തിലേക്കെത്തിക്കാന്‍ സമീപകാലത്തായി രോഹിത്തിന് സാധിച്ചിരുന്നില്ല. അവസാന സീസണില്‍ സിഎസ്‌കെ കപ്പ് നേടിയതോടെ മുംബൈ ഇന്ത്യന്‍സിന്റെ അഞ്ച് കിരീടമെന്ന റെക്കോഡിന് ഒപ്പമെത്തുകയും ചെയ്തു. അതുകൊണ്ടുതന്നെ മുംബൈക്ക് വരുന്ന സീസണില്‍ കപ്പിലേക്കെത്തേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടാണ് ഇത്തരമൊരു ചരിത്ര മാറ്റത്തിന് മുംബൈ തയ്യാറായത്. 10 വര്‍ഷത്തിന് ശേഷമാണ് മുംബൈ നായകനെ മാറ്റുന്നത്.

rohit sharma

രോഹിത് ശര്‍മക്ക് കീഴിലാണ് മുംബൈ ആദ്യമായി കിരീടം നേടിയത്. അഞ്ച് കിരീടങ്ങളും നേടിയത് രോഹിത്തിന് കീഴിലാണ്. അതുകൊണ്ടുതന്നെ നായകസ്ഥാനത്തേക്കെത്തുമ്പോള്‍ ഹാര്‍ദിക്കിന് കാര്യങ്ങള്‍ എളുപ്പമാവില്ല. മുംബൈയെ കിരീടത്തിലേക്കെത്തിക്കുകയെന്ന വലിയ വെല്ലുവിളിയാണ് ഹാര്‍ദിക്കിന് മുന്നിലുള്ളത്. ഗുജറാത്തിനൊപ്പം കളിച്ചതിന്റെ ഇരട്ടി സമ്മര്‍ദ്ദത്തിലാവും ഹാര്‍ദിക് മുംബൈക്കൊപ്പം കളിക്കുകയെന്ന് നിസംശയം പറയാം.

'പാരമ്പര്യം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണിത്. ഭാവിയിലേക്ക് ടീമിനെ തയ്യാറാക്കുകയെന്നതാണ് മുംബൈയുടെ തത്വം. മുംബൈക്ക് ഇതിനോടകം നിരവധി മികച്ച നായകന്മാര്‍ ഉണ്ടായിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, റിക്കി പോണ്ടിങ്, ഹര്‍ഭജന്‍ സിങ്, രോഹിത് ശര്‍മ എന്നിവരെല്ലാം ടീമിന്റെ വിജയത്തിനായി നിര്‍ണ്ണായക സംഭാവന ചെയ്തവരാണ്. മുംബൈയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ അടുത്ത സീസണില്‍ ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനായി ചുമതലപ്പെടുത്തുകയാണ്'- മഹേല ജയവര്‍ധന പറഞ്ഞു.

മുംബൈ ഇത്തവണയും കരുത്തരുടെ നിരയാണ്. ശക്തമായ നിരവധി താരങ്ങള്‍ മുംബൈക്കൊപ്പമുണ്ട്. എന്നാല്‍ രോഹിത് ശര്‍മക്ക് നായകസ്ഥാനം നഷ്ടമായതോടെ താരത്തിന്റെ ടീമിലെ ഭാവിയും ചോദ്യമുയര്‍ത്തുകയാണ്. മോശം പ്രകടനം നടത്തിയാല്‍ രോഹിത്തിനെ മുംബൈ പ്ലേയിങ് 11ല്‍ നിന്ന് മാറ്റിനിര്‍ത്താനും സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ രോഹിത്തിനത് വലിയ തിരിച്ചടിയായി മാറുമെന്നുറപ്പാണ്. ഹാര്‍ദിക്കിന് കീഴില്‍ രോഹിത്തിന്റെ പ്രകടനം എങ്ങനെയാവുമെന്നത് കാത്തിരുന്ന് കണ്ടറിയാം.

മുംബൈയെ സംബന്ധിച്ച് ലേലം നിര്‍ണ്ണായകമാണ്. മികച്ച പേസര്‍മാരെയാണ് മുംബൈക്കാവശ്യം. ജോഫ്രാ ആര്‍ച്ചറെ ഒഴിവാക്കിയതിനാല്‍ ജസ്പ്രീത് ബുംറക്കൊപ്പം നില്‍ക്കുന്ന മറ്റൊരു പേസറെ മുംബൈക്ക് അത്യാവശ്യമാണ്. സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവരെയെല്ലാം മുംബൈയിലുണ്ടായിട്ടും ഇവരെയെല്ലാം മറികടന്നാണ് ഹാര്‍ദിക് നായകസ്ഥാനത്തേക്കെത്തിയത്. ഇത് മുംബൈയില്‍ പൊട്ടിത്തെറിയുണ്ടാക്കുമോയെന്നത് കണ്ടറിയാം.

രോഹിത് ശര്‍മയെ മുംബൈ നായകസ്ഥാനത്ത് നിന്ന് നീക്കിയതോടെ താരം ടീം വിടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. സിഎസ്‌കെ, ആര്‍സിബി ടീമുകളിലൊന്നിലേക്ക് രോഹിത് ശര്‍മ കൂടുമാറുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Friday, December 15, 2023, 18:47 [IST]
Other articles published on Dec 15, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+