For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: രോഹിത്തിനെപ്പോലെ ഹാര്‍ദിക്കിനെ ടീമംഗങ്ങള്‍ പിന്തുണയ്ക്കുമോ? വഴിയുണ്ട്, ചോപ്ര പറയുന്നു

17ാമത് ഐപിഎല്‍ സീസണിനു അടുത്ത വെള്ളിയാഴ്ച തുടക്കം കുറിക്കാനിരിക്കെ മുംബൈ ഇന്ത്യന്‍സിന്റെ പുതിയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കു നിര്‍ണായക ഉപദേശം നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 10 വര്‍ഷത്തോളം മുംബൈയെ നയിച്ച രോഹിത് ശര്‍മയെ പുറത്താക്കിയാണ് ഹാര്‍ദിക് ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വന്നത്. ഇതു വലിയ തോതിലുള്ള ആരാധക രോഷത്തിനു വഴിയൊരുക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഡിസംബറിലാണ് ട്രേഡ് വിന്‍ഡോയില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകനായിരുന്ന ഹാര്‍ദിക്കിനെ മുംബൈ തങ്ങളുടെ കൂടാരത്തിലേക്കു തിരികെ കൊണ്ടുവന്നത്. ജിടിയെ ഉജ്ജ്വലമായി നയിച്ചുകൊണ്ടിരുന്ന അദ്ദേഹം മുംബൈയിലേക്കു തിരികെ വരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഹാര്‍ദിക്കിന്റെ മടങ്ങിവരവ് ആരാധകര്‍ക്കു മാത്രമല്ല മുംബൈ ടീമിലെ പല സീനിയര്‍ താരങ്ങള്‍ക്കും ശരിക്കും സര്‍പ്രൈസായിരുന്നു. മാത്രമല്ല പലരും ഈ നീക്കത്തില്‍ അതൃപ്തരാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

HARDIK PANDYA

ജിടിയിലേതു പോലെയൊരു വിജയം ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക്കിനു മുംബൈയിലും നേടിയെടുക്കാന്‍ സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതു അത്ര എളുപ്പമായിരിക്കില്ലെന്നു നിസംശയം പറയാം. ക്യാപ്റ്റനെന്ന നിലയില്‍ മുംബൈ ടീമില്‍ വിജയിക്കാന്‍ എന്താണ് ഹാര്‍ദിക് ചെയ്യേണ്ടതെന്നു ഉപദേശിച്ചിരിക്കുകയാണ് ചോപ്ര.

പുതിയൊരു ക്യാപ്റ്റനെ കൊണ്ടുവരാനുള്ള മുംബൈ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തിനു പിന്നിലെ കാരണം എനിക്കു മനസ്സിലാവും. കഴിവുറ്റ ഒരു പേസ് ബൗളിങ് ഓള്‍റൗണ്ടറിലൂടെ ടീമിനു വലിയ മുതല്‍ക്കൂട്ടാവുന്ന താരത്തെയാണ് ഹാര്‍ദിക്കിലൂടെ മുംബൈയ്ക്കു ലഭിച്ചിരിക്കുന്നത്. പക്ഷെ ടീമംഗങ്ങളില്‍ നിന്നും ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന് ബഹുമാനം നേടിയെടുക്കേണ്ടതായി വരുമെന്നു ചോപ്ര നിരീക്ഷിച്ചു.

രോഹിത് ശര്‍മയ്ക്കു വേണ്ടി നേരത്തേ കളിച്ച അതേ പോരാട്ടവീര്യത്തോടെ അവര്‍ ഹാര്‍ദിക്കിനു വേണ്ടിയും കളിക്കുമോ? അവര്‍ മുംബൈയ്ക്കു വേണ്ടി കളിക്കും, പക്ഷെ പുതിയ ക്യാപ്റ്റന്‍ ടീമിന്റെ ബഹുമാനം പിടിച്ചുവാങ്ങണം. ടീമംഗങ്ങളില്‍ നിന്നും ബഹുമാനം ആവശ്യപ്പെടുകയല്ല ഹാര്‍ദിക് ചെയ്യേണ്ടതെമന്നും ചോപ്ര ഉപദേശിക്കുന്നു. കഴിഞ്ഞ കുറച്ച് ഐപിഎല്‍ സീസണുകളില്‍ മുംബൈ ടീം പതറിയിട്ടുണ്ടെങ്കിലും ദുഷ്‌കരമായ സാഹചര്യങ്ങളില്‍ എങ്ങനെ വിജയിക്കാമെന്നത് അവര്‍ക്ക് അറിയാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

MUMBAI INDIANS

കഴിഞ്ഞ കുറച്ച് സീസണുകളെടുത്താല്‍ മുംബൈയെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ല. എന്നിരുന്നാലും വളരെ ക്ലോസായിട്ടുള്ള ഒരു മല്‍സരത്തിലേക്കു നിങ്ങള്‍ മുംബൈയെ കൊണ്ടുവരികയാണെങ്കില്‍ അതു എങ്ങനെ ജയിക്കണമെന്ന് അവര്‍ക്കറിയാം, തീര്‍ച്ചയായും അവര്‍ക്കു അതു സാധിക്കുകയും ചെയ്യും.

വിജയിക്കുകയെന്നത് മുംബൈ ടീമിന്റെ ഡിഎന്‍എയിലുള്ളതാണ്. മെയ്ക്ക് ഓര്‍ ബ്രേക്ക് സാഹചര്യത്തിലേക്കു ഈ ടീമിനെ കൊണ്ടുവരികയാണെങ്കില്‍ മുംബൈ അതു നേടിയെടുക്കുമെന്നും ചോപ്ര വിലയിരുത്തി.

പുതിയ സീസണില്‍ മുംബൈയുടെ ആദ്യ പോരാട്ടം മുന്‍ ജേതാക്കളും കഴിഞ്ഞ തവണത്തെ റണ്ണറപ്പുമായ ജിടിക്കെതിരേയാണ്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ 24നാണ് മുംബൈ- ജിടി പോരാട്ടം. കഴിഞ്ഞ രണ്ടു സീസണുകളിലും ജിടിയെ ഉജ്ജ്വലമായി നയിച്ചതിനു ശേഷം ഹാര്‍ദിക് തന്റെ പഴയ തട്ടകത്തില്‍ മടങ്ങിയെത്തുന്നുവെന്ന പ്രത്യേകത കൂടി ഈ മല്‍സരത്തിനുണ്ട്.

മുംബൈ ഇന്ത്യന്‍സ് ഫുള്‍ സ്‌ക്വാഡ്

ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ടിം ഡേവിഡ്, വിഷ്ണു വിനോദ്, ഡെവാള്‍ഡ് ബ്രെവിസ്, നെഹാല്‍ വദേര, റൊമാരിയോ ഷെപ്പേര്‍ഡ്, ജെറാള്‍ഡ് കോറ്റ്‌സി, ദില്‍ഷന്‍ മധുഷങ്ക, ശ്രേയസ് ഗോപാല്‍, നുവാന്‍ തുഷാര, നമാന്‍ ധിര്‍, ജേസണ്‍ ബെറന്‍ഡോര്‍ഫ്, അന്‍ഷുല്‍ കാംബോജ്, മുഹമ്മദ് നബി, ശിവാലിക് ശര്‍മ, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, ജസ്പ്രീത് ബുംറ, കുമാര്‍ കാര്‍ത്തികേയ, പിയൂഷ് ചൗള, ആകാശ് മധ്വാള്‍, ഷംസ് മുലാനി.

Story first published: Sunday, March 17, 2024, 8:52 [IST]
Other articles published on Mar 17, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+