For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: രോഹിത്തിനെ മാറ്റൂ, മുംബൈയെ ഹാര്‍ദിക് നയിക്കട്ടെ! 2 വലിയ കാരണങ്ങള്‍

മുന്‍ ചാംപ്യന്‍മാരും നിലവിലെ റണ്ണറപ്പുമായ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയെ സ്വന്തമാക്കിയതിലൂടെ മറ്റു ഐപിഎല്‍ ടീമുക്കു വലിയ മുന്നറിയിപ്പാണ് ഹാര്‍ദിക് പാണ്ഡ്യ നല്‍കിയിരിക്കുന്നത്. ആരും തന്നെ പ്രതീക്ഷിക്കാത്ത തികച്ചും അപ്രതീക്ഷിതമായ ഒരു ട്രാന്‍സ്ഫര്‍ തന്നെയായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ ജിടിയില്‍ തലയെടുപ്പോടെ നിന്ന, ടീമിന്റെ നെടുംതൂണായ ഹാര്‍ദിക്കിനെ തിരികെയെത്തിച്ചതോടെ ഇനി ക്യാപ്റ്റന്‍സിയും മുംബൈ നല്‍കുമോയെന്നതാണ് ചോദ്യം.

നേരത്തേ മുംബൈയിലായിരുന്നപ്പോള്‍ മാച്ച് വിന്നറായ ഓള്‍റൗണ്ടറെന്ന വിശേഷണം മാത്രമേ ഹാര്‍ദിക്കിനുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ മികവ് തെളിയിച്ച ക്യാപ്റ്റനും കൂടിയാണ് അദ്ദേഹം. 2022ല്‍ ടീമിനൊപ്പമുള്ള ആദ്യ സീസണില്‍ തന്നെ ജിടിയെ ഐപിഎല്‍ ചാംപ്യന്‍മാരാക്കാന്‍ ഹാര്‍ദിക്കിനായിരുന്നു. അവസാന സീസണിലാവട്ടെ ടീമിനെ അദ്ദേഹം റണ്ണറപ്പാക്കുകയും ചെയ്തു.

HARDIK PANDYA

എന്നാല്‍ അഞ്ചു ട്രോഫികള്‍ മുംബൈയ്ക്കു സമ്മാനിച്ച് ഇതിഹാസമായ മാറിയ നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ മാറ്റി അടുത്ത സീസണില്‍ ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കുമോയെന്നതാണ് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. രോഹിത്തിന്റെ പിന്‍ഗാമിയായി തന്നെയാണ് ഹാര്‍ദിക്കിനെ ടീമിലെത്തിച്ചത് എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ ഹിറ്റ്മാന്‍ ടീമിലിരിക്കെ ടീമിന്റെ കടിഞ്ഞാണ് ഹാര്‍ദിക്കിനെ ഏല്‍പ്പിക്കാന്‍ മുംബൈ ധൈര്യപ്പെടുമോയെന്നു കണ്ടറിയണം.

അടുത്ത സീസണ്‍ കൂടി കളിച്ച് ഒരുപക്ഷെ 37 കാരനായ രോഹിത് ഐപിഎല്‍ മതിയാക്കിയേക്കും. അങ്ങനെ വന്നാല്‍ 2025ല്‍ ഹാര്‍ദിക്കായിരിക്കും മുംബൈയെ നയിക്കുക. പക്ഷെ അടുത്ത സീസണില്‍ തന്നെ രോഹിത്തിനെ മാറ്റി ഹാര്‍ദിക്കിനെ ക്യാപ്റ്റന്‍സി മുംബൈ ഏല്‍പ്പിക്കേണ്ടതുണ്ട്. എന്തൊക്കെയാണ് ഇതിന്റെ പ്രധാനപ്പെട്ട രണ്ടു കാരണങ്ങളെന്നു നമുക്കു പരിശോധിക്കാം.

മുംബൈ ടീമില്‍ മാത്രമല്ല ഇന്ത്യന്‍ ടീമിലും ക്യാപ്റ്റന്‍സിയില്‍ ഇതു മാറ്റത്തിന്റെ സമയമാണ്. രോഹിത്തിനു പകരം ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമുകളുടെയും നായകസ്ഥാനത്തേക്കു വരാന്‍ തയ്യാറെടുക്കുകയാണ്. ഔദ്യോഗികമായി സ്ഥിരം ക്യാപ്റ്റനായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു ശേഷം ഇന്ത്യയെ ടി20യില്‍ നയിച്ചുകൊണ്ടിരിക്കുന്നത് ഹാര്‍ദിക്കാണ്.

ROHIT HARDIK

അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിലും അദ്ദേഹത്തിനു കീഴിലാവും ഇന്ത്യയിറങ്ങുക. വൈകാതെ ഏകദിനത്തിലും ഹിറ്റ്മാനു പകരം സ്ഥിരം ക്യാപ്റ്റനായി ഹാര്‍ദിക് വരുമെന്നുറപ്പാണ്. അതുകൊണ്ടു തന്നെ രോഹിത്തിനെ മാറ്റി ഹാര്‍ദിക്കിനെ കേന്ദ്രീകരിച്ച് പുതിയൊരു ടീമിനെ വാര്‍ത്തെടുക്കാനാണ് മുംബൈയും ഇനി ശ്രമിക്കേണ്ടത്.

ഹിറ്റ്മാന്‍ കരിയറിന്റെ അവസാനത്തിലേക്കു അടുക്കുകയാണ്. അതുകൊണ്ടു തന്നെ അടുത്ത അഞ്ചു സീസണുകളിലേക്കെങ്കിലും ടീമിനെ നയിക്കാന്‍ സാധിക്കുന്ന ഹാര്‍ദിക്കിനെ കഴിയുന്നത്രയും വേഗത്തില്‍ ചുമതലകള്‍ ഏല്‍പ്പിക്കുന്നേതാവും ഉചിതം.

തനിക്കു ഏതു തരത്തിലുള്ള കളിക്കാരെയണ് വേണ്ടതെന്നു കൃത്യമായ ധാരണയുള്ള ക്യാപ്റ്റനാണ് ഹാര്‍ദിക്. കഴിഞ്ഞ രണ്ടു സീസണുകളിലും ജിടിക്കൊപ്പം അതു നമ്മള്‍ കണ്ടിട്ടുള്ളതുമാണ്. അതുകൊണ്ടു തന്നെ ഭാവി മുംബൈ ടീം എങ്ങനെയായിരിക്കണമെന്നു ഹാര്‍ദിക്കിനു കൃത്യമായ ഒരു ചിത്രമുണ്ടാവും.

അതു യാഥാര്‍ഥ്യമാക്കിയെടുക്കാന്‍ അടുത്ത സീസണില്‍ തന്നെ അദ്ദേഹത്തിനു മുംബൈ അവസരമൊരുക്കി കൊടുക്കണം. എങ്കില്‍ മാത്രമേ 2025ലെങ്കിലും ഐപിഎല്‍ കിരീടമെന്ന മുംബൈയുടെ മോഹം പൂവണിയുകയുള്ളൂ.

ഹാര്‍ദിക് മുംബൈയുടെ ക്യാപ്റ്റനാവേണ്ടതിന്റെ രണ്ടാമത്തെ കാരണം അതു രോഹിത്തിന്റെ സമ്മര്‍ദ്ദം കുറയ്ക്കുമെന്നതാണ്. നായകന്റെ അധികച്ചുമതല ഒഴിവാക്കിയാല്‍ കുറേക്കേൂടി കൂളായി തന്റെ ബാറ്റിങില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും വലിയ ഇന്നിങ്‌സുകള്‍ കളിക്കാനും ഹിറ്റ്മാനു സാധിക്കും. ഈ പ്രായത്തിലും തനിക്കു ഏതൊരു യുവതാരത്തേക്കാളും നന്നായി അഗ്രസീവ് ഇന്നിങ്‌സുകള്‍ കളിക്കാന്‍ സാധിക്കുമെന്നു കഴിഞ്ഞ ലോകകപ്പില്‍ രോഹിത് കാണിച്ചുതന്നതാണ്.

ഇതേ ശൈലിയിലുള്ള ബാറ്റിങാണ് അദ്ദേഹത്തില്‍ നിന്നും അടുത്ത ഐപിഎല്‍ സീസണില്‍ മുംബൈയ്ക്കു ആവശ്യം. പവര്‍പ്ലേയില്‍ ഹിറ്റ്മാന്‍ തകര്‍ത്തടിച്ച് മികച്ചൊരു തുടക്കം ടീമിനു നല്‍കിയാല്‍ അതു മുതലാക്കാന്‍ കഴിയുന്ന നിരവധി ബാറ്റര്‍മാര്‍ മുംബൈയ്ക്കുണ്ട്.

അതുകൊണ്ടു തന്നെ രോഹിത്തിനെ കയറൂരിവിടുകയാണ് മുംബൈ ചെയ്യേണ്ടത്. ക്യാപ്റ്റന്‍സി ഭാരം എടുത്തുകളഞ്ഞാല്‍ കുറേക്കൂടി ഫ്രീയായി ബാറ്റ് ചെയ്യാന്‍ ഹിറ്റ്മാന് സാധിക്കും. അതുകൊണ്ടു തന്നെ ഹാര്‍ദിക്കിനെ നായകനാക്കുന്നതായിരിക്കും മുംബൈയുടെ ഏറ്റവും മികച്ച തീരുമാനമെന്നു നമുക്കു ഉറപ്പിച്ചു പറയാം.

Story first published: Monday, November 27, 2023, 19:24 [IST]
Other articles published on Nov 27, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+