For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഹാര്‍ദിക്കിന്റെ 'സോപ്പിടല്‍' നടന്നില്ല, പൊട്ടിത്തെറിച്ച് രോഹിത്! കണ്ണുതള്ളി അംബാനി, വീഡിയോ

അഹമ്മദാബാദ്: ഐപിഎല്ലില്‍ തോറ്റുകൊണ്ട് തുടങ്ങുകയെന്ന മുംബൈ ഇന്ത്യന്‍സിന്റെ ശീലം മായ്ക്കാന്‍ പുതിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കുമായില്ല. 2013നു ശേഷം ആദ്യമായി പുതിയ നായകനു കീഴില്‍ കളിച്ച മുംബൈ എവേ മല്‍സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടു പൊരുതി വീഴുകയായിരുന്നു. ഒരു ഘട്ടത്തില്‍ മുംബൈ ജയം പിടിച്ചെടുക്കുമെന്നു തോന്നിച്ചെങ്കിലും ഡെത്ത് ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ പിഴുതാണ് ശുഭ്മന്‍ ഗില്‍ നയിച്ച ജിടി മുന്‍ ചാംപ്യന്‍മാരെ പൂട്ടിയത്.

മുന്‍ നായകന്‍ രോഹിത് ശര്‍മ 10 വര്‍ഷങ്ങള്‍ക്കു ശേഷം ഐപിഎല്ലില്‍ മറ്റൊരു നായകനു കീഴില്‍ കളിച്ച മല്‍സരമെന്ന പ്രത്യേകതയും ഈ കളിക്കുണ്ട്. പക്ഷെ ഹാര്‍ദിക്കിനെ ഇപ്പോഴും തങ്ങള്‍ നായകനായി അംഗീകരിക്കുന്നില്ലെന്നും രോഹിത്തിനു തന്നെയാണ് പിന്തുണയെന്നും കാണികളുടെ ഭാഗത്തു നിന്നുള്ള പ്രതികരണങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. കൂവി വിളിച്ച് പരിഹസിച്ചും രോഹിത്തിന്റെ പേര് മുദ്രാവാക്യം വിളിച്ചുമാണ് കാണികള്‍ ഇതു പ്രകടിപ്പിച്ചത്.

MUMBAI INDANS

അതിനിടെ മല്‍സരശേഷമുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. ഗ്രൗണ്ടില്‍ വച്ച് ഒരു ജിടി താരവുമായി രോഹിത് സംസാരിക്കവെ ഹാര്‍ദിക് പിറകിലൂടെ വന്ന് കെട്ടിപ്പിടിക്കുകയും സ്‌നേഹ പ്രകടനം നടത്തുകയുമായിരുന്നു. പക്ഷെ അനവസരത്തിലുള്ള ഈ സ്നേഹപ്രകടനം രോഹിത്തിന് ഒട്ടും ഇഷ്ടമായില്ലെന്നു അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ നിന്നും വ്യക്തമായിരുന്നു.

ഹാര്‍ദിക് പാണ്ഡ്യയോടു രോഹിത് ശര്‍മ ചൂടാവുന്ന വീഡിയോ കാണാം

ഹാര്‍ദിക്കിന്റെ ഈ പ്രവര്‍ത്തിയില്‍ അസ്വസ്ഥത പ്രകടിപ്പിച്ച രോഹിത് ഉടന്‍ തിരിഞ്ഞു നിന്ന ശേഷം ഹാര്‍ദിക്കിനോടു രോഷത്തോടെ പലതും പറയുന്നതായി വീഡിയോയില്‍ കാണാം. മുംബൈയുടെ ടീമുടമകളിലൊരാളായ ആകാശ് അംബാനി സമീപത്ത് ജിടി താരം റാഷിദ് ഖാനുമായി സംസാരിച്ചുകൊണ്ടു നില്‍ക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ഹാര്‍ദിക്കിനോടു രോഹിത് പരുഷമായി സംസാരിച്ചത്. ഇതു കണ്ട് ആകാശ് ഇവരെ നോക്കുകയും ചെയ്യുന്നുണ്ട്.

മുംബൈ ക്യാംപില്‍ കാര്യങ്ങള്‍ ഒട്ടും തന്നെ ശുഭകരമല്ലെന്നു ഈ വീഡിയോയില്‍ നിന്നും വ്യക്തമാണ്. രോഹിത്തിനെ പുറത്താക്കി പകരം ഹാര്‍ദിക്കിനെ നായകനാക്കിയതു മുതല്‍ മുംബൈ ടീമിലെ ഐക്യം നഷ്ടമായിക്കഴിഞ്ഞു. കാരണം അഞ്ചു തവണ ഐപിഎല്‍ കിരീടം നേടിയിട്ടും രോഹിത്തിനെ തികച്ചും ഏകപക്ഷീയമായി നായകസ്ഥാനത്തു നിന്നും പുറത്താക്കിയ മുംബൈ ടീം മാനേജ്‌മെന്റിന്റെ നടപടിയില്‍ ആരാധകരും സീനിയര്‍ താരങ്ങളടക്കം ടീമിലെ പലരും അസ്വസ്ഥരാണ്.

ROHIT- HARDIK

രോഹിത്തിനെ ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റിയതില്‍ സീനിയര്‍ താരങ്ങളായ സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവരടക്കമുള്ളവര്‍ക്കു കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. അടുത്ത സീസണിനു മുമ്പ് ഇവര്‍ ടീം വിട്ടേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

മാത്രമല്ല യുവതാരങ്ങള്‍ക്കും രോഹിത്തിനോടാണ് പ്രിയം. ഈ സീസണിനു മുന്നോടിയായി അദ്ദേഹം മുംബൈ ക്യാംപിലെത്തി ബാറ്റിങ് പരിശീലനം നടത്തിയപ്പോള്‍ ഇതിന്റെ വീഡിയ പങ്കുവച്ചാണ് മലയാളി താരം വിഷ്ണു വിനോദുള്‍പ്പെടെയുള്ള ഇതു പ്രകടിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള മുംബൈ ടീമിലെ ക്യാപ്റ്റന്‍സി മാറ്റം. ട്രേഡ് വിന്‍ഡോയില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകനായിരുന്ന ഹാര്‍ദിക്കിനെ മുംബൈ തിരികെ വാങ്ങുകയായിരുന്നു. ഇതിനു വേണ്ടി കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്തിയ ഓസ്‌ട്രേലിയയുടെ യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗൂളൂരുവിനു വില്‍ക്കുകയും ചെയ്തിരുന്നു.

ഗ്രീന്‍ ടീമില്‍ വേണമെന്നു അന്നത്തെ ക്യാപ്റ്റനായിരുന്ന രോഹിത് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതു കണക്കിലെടുക്കാതെയാണ് ടീം മാനേജ്‌മെന്റ് നീക്കവുമായി മുന്നോട്ടുപോയത്. ഹാര്‍ദിക്കിനെ ടീമിലെത്തിച്ച് ദിവസങ്ങള്‍ക്കകം തന്നെ രോഹിത്തിനെ പുറത്താക്കിയ മുംബൈ പകരം ഹാര്‍ദിക്കിനെ ക്യാപ്റ്റനായി പ്രഖ്യാപിക്കുകയും ചെയ്തു.

Story first published: Monday, March 25, 2024, 6:33 [IST]
Other articles published on Mar 25, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+