For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഹാര്‍ദിക്ക് അതു സമ്മതിക്കുന്നില്ല! എന്തോ കുഴപ്പമുണ്ട്? ലക്ഷ്യം ലോകകപ്പ്, മുന്‍ പേസര്‍

മുംബൈ ഇന്ത്യന്‍സ് നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യക്കെതിരേ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുകയാണ് ന്യൂസിലാന്‍ഡിന്റെ മുന്‍ ഫാസ്റ്റ് ബൗളറും ഇപ്പോള്‍ കമന്റേറ്ററുമായ സൈമണ്‍ ഡൂള്‍. പരിക്ക് മറച്ചുവച്ചാണ് ഈ സീസണില്‍ മുംബൈയ്ക്കായി ഹാര്‍ദിക് കളിച്ചുകൊണ്ടിരിക്കുന്നതെന്നു സംശമുണ്ടെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ടി20 ലോകകപ്പല്‍ ഇന്ത്യക്കു വേണ്ടി കളിക്കുന്നതിനു വേണ്ടിയാണ് ഹാര്‍ദിക് ഇത്തരമൊരു കള്ളത്തരം കാണിക്കുന്നതെന്നും ഡൂള്‍ ആരോപിക്കുന്നു.

ഈ സീസണില്‍ മുംബൈ കളിച്ചിട്ടുള്ള അഞ്ചു മല്‍സരങ്ങളില്‍ വെറും മൂന്നെണ്ണത്തില്‍ മാത്രമേ ഹാര്‍ദിക് ബൗള്‍ ചെയ്തിട്ടുള്ളൂ. ഇവയില്‍ ബൗള്‍ ചെയ്തിരിക്കുന്നത് എട്ടോവറുകളാണ്. 11.12 ഇക്കോണമി റേറ്റില്‍ 89 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹത്തിനു വീഴ്ത്താനായത് ഒരേയൊരു വിക്കറ്റാണ്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായി വാംഖഡെയില്‍ നടന്ന കളിയില്‍ ഒരോവര്‍ മാത്രമേ ഹാര്‍ദിക് ബൗള്‍ ചെയ്തിരുന്നുള്ളൂ. വിക്കറ്റില്ലാതെ 13 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു.

HARDIK PANDYA

ക്രിക്ക്ബസിന്റെ ഷോയില്‍ ഹര്‍ഷ ഭോഗലെയുമായി സംസാരിക്കവെയാണ് ഹാര്‍ദിക് ബൗളിങില്‍ അത്ര സജീവമല്ലാതെ മാറി നില്‍ക്കുന്നതിനെ ഡൂള്‍ ചോദ്യം ചെയ്തത്. സീസണില്‍ മുംബൈയുടെ ആദ്യ ഗെയിമില്‍ ഒന്നാമത്തെ ഓവറില്‍ പന്തെറിയാനെത്തി ഒരു സ്റ്റേറ്റ്‌മെന്റ് തന്നെയാണ് ഹാര്‍ദിക് നല്‍കിയത്.

പെട്ടെന്നു തന്നെ ബൗളിങില്‍ നിങ്ങളെ ആവശ്യമല്ലാതെ വന്നിരിക്കുകയാണ്. ഹാര്‍ദിക്കിനു പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തിന്റെ കാര്യത്തില്‍ എന്തോ ഒരു കുഴപ്പമുണ്ടെന്നു ഞാന്‍ പറയുകയാണ്. പക്ഷെ ഹാര്‍ദിക് ഇക്കാര്യം സമ്മതിക്കുന്നില്ല. എന്നാല്‍ എന്തോ ഒരു പ്രശ്‌നമുണ്ടെന്ന കാര്യമുറപ്പാണെന്നു താന്‍ ഉറച്ചു വിശ്വസിക്കുന്നതായും ഡൂള്‍ വ്യക്തമാക്കി.

ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ഹാര്‍ദിക്കിനു കളിക്കാനാവുമോയെന്നു ക്രിക്ക്ബസിന്റെ ഷോയില്‍ ഭോഗലെ ചോദിച്ചപ്പോള്‍ കഴിയുമെന്നായിരുന്നു ഡൂളിന്റെ മറുപടി. പക്ഷെ ഈ അഭിപ്രായത്തോടു പൂര്‍ണമായി യോജിക്കാന്‍ ഭോഗലെയ്ക്കു സാധിച്ചില്ല. മുംബൈയ്ക്കായി നാലോവറുകള്‍ വീതം ബൗള്‍ ചെയ്യാനായെങ്കില്‍ മാത്രമേ ഹാര്‍ദിക് പരിഗണിക്കപ്പെടുകയുള്ളൂവെന്നും ഭോഗലെ വ്യക്തമാക്കി.

ബൗളിങില്‍ കൂടുതല്‍ ഓവറുകള്‍ പന്തെറിഞ്ഞിട്ടില്ലെന്നു മാത്രമല്ല ബാറ്റിങിലും ഹാര്‍ദിക്കിന്റെ പ്രകടനം അത്ര മികച്ചതല്ലെന്നു കാണാം. അഞ്ചിന്നിങ്‌സുകളില്‍ നിന്നും 32.25 ശരാശരിയില്‍ 129 റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്. ഒരു ഫിഫ്റ്റി പോലും സീസണില്‍ ഹാര്‍ദിക് നേടിയിട്ടില്ല. ഉയര്‍ന്ന സ്‌കോര്‍ 39 റണ്‍സാണ്. പരിക്കുകളുടെ തോഴനായ ഹാര്‍ദിക് മാസങ്ങളോളം കളിക്കളത്തിനു പുറത്തിരുന്ന ശേഷമാണ് ഐപിഎല്ലിലൂടെ മല്‍സരരംഗത്തേക്കു മടങ്ങിയെത്തിയത്.

HARDIK PANDYA

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇന്ത്യക്കു വേണ്ടി ഐസിസിയുടെ ഏകദിന ലോകകപ്പില്‍ കളിക്കവെയാണ് അദ്ദേഹത്തിന്റ കാലിനു പരിക്കേറ്റത്. തുടര്‍ന്നു ടൂര്‍ണമെന്റില്‍ നിന്നും ഹാര്‍ദിക്കിനു പിന്‍മാറേണ്ടി വരികയും ചെയ്തിരുന്നു. അതിനു ശേഷം പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള കഠിന പ്രയത്‌നത്തിലായിരുന്നു ഹാര്‍ദിക്. ഇപ്പോള്‍ മുംബൈയുടെ നായകനായി കളിക്കളത്തിലേക്കു അദ്ദേഹം തിരികെയെത്തിയിരിക്കുകയാണ്.

അതേസമയം, ക്യാപ്റ്റനെന്ന നിലയില്‍ തുടക്കത്തിലേറ്റ തിരിച്ചടികള്‍ക്കു ശേഷം ഹാര്‍ദിക് ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. സീസണിലെ ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും മുംബൈ പരാജയമേറ്റു വാങ്ങിയ ശേഷം ഏറെ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം അദ്ദേഹം നേരിട്ടിരുന്നു.

എന്നാല്‍ അവസാനത്തെ രണ്ടു കളിയിലും ജയിച്ച് ടൂര്‍ണമെന്റിലേക്കു ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മുംബൈ. ഹോംഗ്രൗണ്ടില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെയും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെയുമാണ് മുംബൈ കെട്ടുകെട്ടിച്ചത്. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്ന അവര്‍ ഇതോടെ ഏഴാംസ്ഥാനത്തേക്കും കയറിയിരുന്നു.

Story first published: Saturday, April 13, 2024, 7:05 [IST]
Other articles published on Apr 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+