Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഹാര്‍ദിക് ഇത്ര അഹങ്കാരിയോ? വെറുതെയല്ല ഹേറ്റേഴ്‌സ്, സഹായിക്ക് ചീത്തവിളി! വീഡിയോ വൈറല്‍

ഐപിഎല്ലിന്റെ 17ാം സീസണില്‍ അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ നയിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. രോഹിത് ശര്‍മയില്‍ നിന്നും നായകസ്ഥാനം തട്ടിയെടുത്തതോടെ ഹാര്‍ദിക്കിനു ഹേറ്റേഴ്‌സും വര്‍ധിച്ചിരിക്കുകയാണ്. നേരത്തേ തന്നെ ധിക്കാരിയും അഹങ്കാരിയുമെന്ന ചീത്തപ്പേരാണ് അദ്ദേഹത്തിനുള്ളത്.

മുംബൈയുടെ നായകസ്ഥാനത്തേക്കു വന്നതോടെ രോഹിത്തിന്റെ ആരാധകര്‍ പൂര്‍ണമായും ഹാര്‍ദിക്കിനെതിരേ തിരിഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ പുതുതുയി പുറത്തുവന്ന ഒരു വീഡിയോയില്‍ അദ്ദേഹത്തിന്റെ മോശം പെരുമാറ്റം വലിയ ചര്‍ച്ചയായി മാറുകയും ചെയ്തിട്ടുണ്ട്.

HARDIK PANDYA

പുതിയ ഐപിഎല്‍ സീസണുമായി ബന്ധപ്പെട്ടുള്ള പരസ്യ ഷൂട്ടില്‍ അഭിനയിക്കാനെത്തിയപ്പോഴാണ് സഹായിയോടു ഹാര്‍ദിക് ചൂടായത്. ചെറിയൊരു ബ്രേക്കിനിടെ അദ്ദേഹത്തിനു കഴിക്കാന്‍ സഹായി ജിലേബി നല്‍കിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതു ഹാര്‍ദിക്കിനു ഒട്ടും രസിച്ചില്ല. തുടര്‍ന്നു സഹായി / സ്‌പോട്ട് ബോയ് ആയ വ്യക്തിയെ അദ്ദേഹം ശകാരിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ആരോ രഹസ്യമായി ഫോണില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയുമായിരുന്നു.

ജിലേബി നല്‍കിയ സഹായിയെ ഹാര്‍ദിക് പാണ്ഡ്യ ശകാരിക്കുന്ന വീഡിയോ കാണാം

പരസ്യ ഷൂട്ടിനിടെ കസേരയില്‍ ഇരിക്കുന്ന ഹാര്‍ദിക്കിനു മുന്നില്‍ സഹായി ഒരു പ്ലേറ്റില്‍ മഞ്ഞ നിറത്തിലുള്ള ജിലേബി കൊണ്ടു വയ്ക്കുകയായിരുന്നു. ഇതെന്താണെന്നായിരുന്നു രോഷത്തോടുള്ള ഹാര്‍ദിക്കിന്റെ ആദ്യത്തെ ചോദ്യം. ജിലേബി എങ്ങനെ കഴിക്കാനാണ്? എന്തൊക്കെയാണ് നീ കൊണ്ടു വച്ചിരിക്കുന്നത്? ഫിറ്റ്‌നസ് വേണ്ടതാണ്. ആരാണ് ഇതു അയച്ചത് എന്നെല്ലാം സഹായിയോടു ഹാര്‍ദിക് ചോദിക്കുന്നത് വീഡിയോയില്‍ കാണാം.

ഇന്നത്തേക്കു ഇതുവച്ച് ഒന്ന് അഡ്ജസ്റ്റ് ചെയ്യൂയെന്നു സഹായി പറഞ്ഞെങ്കിലും അഡ്ജസ്റ്റ് ചെയ്യാനൊന്നും പറ്റില്ലെന്നായിരുന്നു ഹാര്‍ദിക് തിരിച്ചടിച്ചത്. എന്റെ ഷെഫും ന്യൂട്രീഷ്യനിസ്റ്റുമെല്ലാം എവിടെയാണ്? എന്നും അദ്ദേഹം ചോദിക്കുന്നു. ഇന്നു അവര്‍ വൈകിയെന്നും ജിലേബി കഴിക്കൂയെന്നും സഹായി അഭ്യര്‍ഥിച്ചെങ്കിലും ഹാര്‍ദിക് ഇതൊന്നും കേട്ടില്ല.

ഇതൊന്നും നടക്കില്ലെന്നു ഡയറക്ടര്‍ സാറിനോടു പറയൂവെന്നായിരുന്നു പ്രതികരണം. സര്‍, ഇതു കഴിക്കൂ ഇല്ലെങ്കില്‍ നിങ്ങളുടെ സ്റ്റാമിന കുറഞ്ഞു പോവുമെന്നുമാണ് സഹായി ഹാര്‍ദിക്കിനോടു തുടര്‍ന്നു പറഞ്ഞത്. ഇതു കഴിച്ചാല്‍ എന്റെ സ്റ്റാമിന ഇല്ലാതാവുകയാണ് ചെയ്യുകയെന്നയിരുന്നു ഹാര്‍ദിക്കിന്റെ മറുപടി.

അതേസമയം, കഴിഞ്ഞ രണ്ടു സീസണുകളിലും ഹോം ടീമായ ഗുജറാത്ത് ടൈറ്റന്‍സിനെ നയിച്ച ശേഷമാണ് തികച്ചും നാടകീയമായി ലേലത്തിനു മുമ്പുള്ള ട്രേഡ് വിന്‍ഡോയില്‍ ഹാര്‍ദിക് പഴയ തട്ടകമായ മുംബൈയിലേക്കു മടങ്ങിയെത്തിയത്. ഇങ്ങനെയൊരു ട്രാന്‍സ്ഫര്‍ ആരും തന്നെ സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല.

ROHIT- HARDIK

കാരണം 2022ലെ അരങ്ങേറ്റ സീസണില്‍ ജിടിയെ ചാംപ്യന്‍മാരാക്കിയ ക്യാപ്റ്റനാണ് അദ്ദേഹം. കഴിഞ്ഞ തവണ ടീമിനെ ഹാര്‍ദിക് റണ്ണറപ്പാക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് അദ്ദേഹം മുംബൈയിലേക്കു ചേക്കേറിയത്. ഹാര്‍ദിക്കിനെ തിരികെ വാങ്ങാന്‍ ഓസ്ട്രേലിയന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു മുംബൈ വില്‍ക്കുകയും ചെയ്തിരുന്നു.

രോഹിത്തുള്‍പ്പെടെ മുംബൈ ടീമിലെ പലര്‍ക്കും ഹാര്‍ദിക്കിനെ തിരികെ കൊണ്ടുവരുന്നതിനോടു താല്‍പ്പര്യമില്ലായിരുന്നു. മാത്രമല്ല ഗ്രീനിനെ വില്‍ക്കരുതെന്നു ടീം മാനേജ്‌മെന്റിനോടു രോഹിത് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതു പരിഗണിക്കാതെയാണ് മുംബൈ ട്രേഡ് വിന്‍ഡോയില്‍ കരുക്കള്‍ നീക്കിയത്.

ടീമിലേക്കു തിരികെ കൊണ്ടുവന്ന് ദിവസങ്ങള്‍ക്കം രോഹിത്തിനെ പുറത്താക്കിയ മുംബൈ ഹാര്‍ദിക്കിനെ ക്യാപ്റ്റനായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് രോഹിത്തുള്‍പ്പെടെ ടീമിലെ ചില സീനിര്‍ കളിക്കാര്‍ മുംബൈ വിടാന്‍ തയ്യാറെടുക്കുകയാണെന്നു അഭ്യൂഹങ്ങളും പരന്നു. പക്ഷെ ഇവയൊന്നും സംഭവിച്ചതുമില്ല. അടുത്ത സീസണിനു ശേഷം രോഹിത് മുംബൈ വിടുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

Story first published: Saturday, February 24, 2024, 11:03 [IST]
Other articles published on Feb 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+