For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എന്റെ ആരാധകര്‍ക്കത് അറിയില്ല, വമ്പന്‍ വെളിപ്പെടുത്തലുമായി ഹാര്‍ദിക്- സംഭവം ഇതാണ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ ഓള്‍റൗണ്ടറാണ് ഹാര്‍ദിക് പാണ്ഡ്യ. അടുത്ത നായകനായി ഇന്ത്യ പരിഗണിച്ചിരുന്നത് ഹാര്‍ദിക്കിനെയാണ്. എന്നാല്‍ പരിക്കേറ്റതോടെ ഹാര്‍ദിക്കിന് ടീമില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നു. ഇതോടെ ടി20 ലോകകപ്പിലെ നായകസ്ഥാനത്ത് നിന്ന് ഹാര്‍ദിക് പാണ്ഡ്യക്ക് പകരം രോഹിത് ശര്‍മയുമായിത്തന്നെ മുന്നോട്ട് പോകാമെന്ന തീരുമാനത്തിലേക്ക് ഇന്ത്യ എത്തുകയായിരുന്നു. നിലവില്‍ ഡിവൈ പാട്ടീല്‍ ടൂര്‍ണമെന്റില്‍ ഹാര്‍ദിക് കളിക്കുന്നുണ്ട്.

വരുന്ന ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനാണ് ഹാര്‍ദിക്. സാമ്പത്തികമായി വളരെ പിന്നോക്കം നിന്ന സാഹചര്യത്തില്‍ നിന്ന് പൊരുതി വളര്‍ന്ന താരമാണ് അദ്ദേഹം. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിന്റെ കരിയറും ജീവിതവും എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ സംഭവിച്ച ആരോടും പറയാത്ത സംഭവം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഹാര്‍ദിക്. ഇത് എന്താണെന്ന് പരിശോധിക്കാം.

'എന്റെ ആരാധകര്‍ക്ക് എന്നെക്കുറിച്ച് അറിയാത്ത ഒരു കാര്യമാണ് ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷത്തോളമായി ഞാന്‍ പുറത്ത് പോകാറില്ല. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ മാത്രമാണ് ഞാന്‍ വീട് വിട്ട് പുറത്ത് പോകുന്നത്. എനിക്ക് വീട്ടില്‍ ഇരിക്കാനാണ് ഇഷ്ടം. 50 ദിവസത്തോളം എങ്ങോട്ടും പോകാതെ വീട്ടിലിരുന്ന സമയമുണ്ടായിരുന്നു. ഇത് എനിക്കൊരു പ്രശ്‌നമായി തോന്നിയിട്ടില്ല' ഹാര്‍ദിക് പറഞ്ഞു. നേരത്തെ ജീവിതം അത്യാഡംഭര പൂര്‍വ്വം ആഘോഷിച്ച താരങ്ങളിലൊരാളായിരുന്നു ഹാര്‍ദിക്.

മിക്കപ്പോഴും പാര്‍ട്ടികളിലും യാത്രകളിലും സജീവമായിരുന്ന ഹാര്‍ദിക് വിലപിടിപ്പുള്ള പല കാര്യങ്ങളും സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വിവാഹത്തിന് ശേഷം ഹാര്‍ദിക് പൂര്‍ണ്ണമായും കുടുംബസ്ഥനായി മാറിയിരിക്കുകയാണ്. കുഞ്ഞിന്റെ ജനനത്തോടെ കൂടുതലും വീട്ടില്‍ ഇരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് ഹാര്‍ദിക് പറഞ്ഞത്. വരാനിരിക്കുന്ന ഐപിഎല്ലിനായുള്ള സജീവ തയ്യാറെടുപ്പിലാണ് നിലവില്‍ ഹാര്‍ദിക് പാണ്ഡ്യയുള്ളത്.

hardik pandya

മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തേക്ക് ഹാര്‍ദിക് എത്തിയതോടെ വലിയ വിമര്‍ശനം താരത്തിനെതിരേ ഉയര്‍ന്നിരുന്നു. അരങ്ങേറ്റ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കപ്പിലേക്കെത്തിച്ച നായകനാണ് ഹാര്‍ദിക് പാണ്ഡ്യ. തൊട്ടടുത്ത സീസണില്‍ ഗുജറാത്തിനെ റണ്ണറപ്പുകളാക്കാനും ഹാര്‍ദിക്കിനായി. എന്നാല്‍ 17ാം സീസണിന് തൊട്ടുമുമ്പ് തികച്ചും അപ്രതീക്ഷിതമായി ഗുജറാത്ത് ടൈറ്റന്‍സ് വിട്ട് മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തേക്ക് ഹാര്‍ദിക് എത്തുകയായിരുന്നു.

രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് നീക്കിയാണ് ഹാര്‍ദിക് ക്യാപ്റ്റന്‍ മുംബൈയുടെ നായകസ്ഥാനത്തേക്കെത്തിയത്. ഇതില്‍ മുംബൈ ആരാധകര്‍ക്കിടയിലും മുംബൈ ടീമിലെ പ്രമുഖ താരങ്ങള്‍ക്കിടയിലും അതൃപ്തിയുണ്ടായിരുന്നു. ഇതില്‍ പലതും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രത്യക്ഷപ്പെടുകയും ചെയ്തതാണ്. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണങ്ങളൊന്നും താന്‍ നോക്കാറില്ലെന്നും ഇതൊന്നും തന്നെ ബാധിക്കില്ലെന്നുമാണ് ഹാര്‍ദിക് പറയുന്നത്.

മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനം ഹാര്‍ദിക്കിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. കപ്പിലേക്കെത്താന്‍ സാധിക്കാതെ പോയാല്‍ ഹാര്‍ദിക്കിനത് വലിയ തിരിച്ചടിയാവും. ടീമിനുള്ളില്‍ ഒത്തൊരുമ കൊണ്ടുവരികയാണ് ഹാര്‍ദിക്കിന് മുന്നിലെ പ്രധാന വെല്ലുവിളി. ഐപിഎല്ലില്‍ ആദ്യമായി മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ലഭിച്ചതിനെക്കുറിച്ചും ഹാര്‍ദിക് പറഞ്ഞു.

'ഐപിഎല്ലില്‍ ആദ്യമായി കളിയിലെ താരമായപ്പോള്‍ ഈ തുക മുഴുവന്‍ എനിക്ക് ലഭിക്കുമെന്നാണ് കരുതിയത്. എന്നാല്‍ ഇത് ടീമിലെ എല്ലാവര്‍ക്കുമായി വീതിക്കുമെന്നത് പിന്നീടാണ് മനസിലായത്. ക്രിക്കറ്റ് വ്യക്തികളുടെയല്ല ടീമിന്റെ മത്സരമാണ്' ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു. മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ മത്സരം ഗുജറാത്തിനെതിരേയാണ്. അതും അഹമ്മജാദാബാദില്‍. ഗുജറാത്ത് വിട്ട ഹാര്‍ദിക്കിനെതിരേ ആരാധകര്‍ രംഗത്തെത്താന്‍ സാധ്യതയുണ്ട്.

അതുകൊണ്ടുതന്നെ വലിയ സമ്മര്‍ദ്ദമാണ് ഹാര്‍ദിക്കിനെ കാത്തിരിക്കുന്നത്. എല്ലാ വെല്ലുവിളികളേയും മറികടക്കാന്‍ ഹാര്‍ദിക്കിന് സാധിക്കുമെന്ന് പ്രതീക്ഷിക്കാം. അതിനുള്ള കരുത്ത് ഹാര്‍ദിക് പാണ്ഡ്യക്കുണ്ട്. എന്തായാലും വരുന്ന സീസണ്‍ ഹാര്‍ദിക്കിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്.

Story first published: Thursday, February 29, 2024, 12:07 [IST]
Other articles published on Feb 29, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+