For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: രോഹിത്തിനെ മാറ്റിയതില്‍ തെറ്റില്ല! ഹാര്‍ദിക്ക് സൂപ്പര്‍ ക്യാപ്റ്റന്‍, പിന്തുണച്ച് മുന്‍താരം

മുംബൈ ഇന്ത്യന്‍സിന്റെ പുതിയ നായകനായി ഹാര്‍ദിക് പാണ്ഡ്യയെ നിയമിച്ചതിനെതിരേ പ്രതിഷേധം രൂക്ഷമാകവെ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തെ പിന്തുണച്ചിരിക്കുകയാണ് മുന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. രോഹിത് ശര്‍മയെ നീക്കി പകരം ഹാര്‍ദിക്കിനു ക്യാപ്റ്റന്‍സി നല്‍കിയതില്‍ ആരാധകര്‍ക്കു വലിയ രോഷവും നിരാശയുമാണുള്ളത്.

ടീമിന്റെ ജഴ്‌സികള്‍ അഗ്നിക്കിരയാക്കിയും സോഷ്യല്‍ മീഡിയയില്‍ മുംബൈയെ അണ്‍ഫോളോ ചെയ്തുമെല്ലാം അവര്‍ ഇതു പ്രകടിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് ഹാര്‍ദിക്കിനെ പിന്തുണച്ച് മഞ്ജരേക്കര്‍ രംഗത്തു വന്നിരിക്കുന്നത്. ടി20യില്‍ മികച്ച റെക്കോര്‍ഡുള്ള, കഴിവ് തെളിയിച്ച ക്യാപ്റ്റനാണ് ഹാര്‍ദിക്കെന്ന വസ്തുതയെ വികാരം കൊണ്ടു മറയ്ക്കരുതെന്നു മഞ്ജരേക്കര്‍ ആവശ്യപ്പെട്ടു.

HARDIK PANDYA

ഇന്ത്യയും സൗത്താഫ്രിക്കയും തമ്മില്‍ കഴിഞ്ഞ ദിവസം ജൊഹാനസ്ബര്‍ഗില്‍ നടന്ന ആദ്യ ഏകിന മല്‍സരത്തിനു ശേഷം സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മല്‍സരത്തില്‍ ഇന്ത്യ എട്ടു വിക്കറ്റിന്റെ തകപ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു.

രോഹിത് ശര്‍മയെക്കുറിച്ച് ആരും വൈകാരികമായോ, വികാരപരമായോ ചിന്തിക്കരുത്. മുംബൈ ഇന്ത്യന്‍സ് നടത്തിയത് നല്ല നീക്കമാണെന്നു ഞാന്‍ കരുതുന്നു. ഹാര്‍ദിക് പാണ്ഡ്യ കഴിവ് തെളിയിച്ച ക്യാപ്റ്റനാണ്. നായകനെന്ന നിലയില്‍ നിരവധി വിജയങ്ങളും നേടിയിട്ടുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹം നിങ്ങളുടെ ഫോമിലുള്ള ടി20 ക്യാപ്റ്റനും താരവുമാണെന്നും മഞ്ജരേക്കര്‍ വിശദമാക്കി.

മുംബൈ ഇന്ത്യന്‍സുമായുള്ള രോഹിത് ശര്‍മയുടെ ദീര്‍ഘകാലത്തെ ബന്ധവും അഞ്ചു ട്രോഫികള്‍ അവര്‍ക്കു നേടിക്കൊടുത്ത അദ്ദേഹത്തിന്റെ നേതൃശേഷിയുമെല്ലാം പ്രശംസനീയമാണ്. എന്നിരുന്നാലും ഹാര്‍ദിക് പാണ്ഡ്യയെ നായകസ്ഥാനം ഏല്‍പ്പിക്കാനുള്ള തീരുമാനത്തിന്റെ പ്രാധാന്യം തിരിച്ചറിയേണ്ടത് ആവശ്യമാണെന്നും മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടി. ട്രാന്‍സ്ഫര്‍ എങ്ങനെ സംഭവിച്ചുവെന്നതിന്റെയും മുംബൈ ഇന്ത്യന്‍സ് ഇത്രയുമധികം പിന്തുണയ്ക്കുന്നതിന്റെയും സമ്മര്‍ദ്ദം ഹാര്‍ദിക് പാണ്ഡ്യക്കു അനുഭവപ്പെടില്ലെന്നു താന്‍ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

2015ല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ഐപിഎല്‍ കരിയറിനു തുടക്കമിട്ട താരമാണ് ഹാര്‍ദിക്. 2021 വരെ അദ്ദേഹം ടീമിനൊപ്പം തുടരുകയും ചെയ്തു. എന്നാല്‍ തുടര്‍ച്ചയായ പരിക്കുകളും ഫിറ്റ്‌നസ് പ്രശ്‌നങ്ങളുമെല്ലാം അവസാന സീസണുകളില്‍ ഹാര്‍ദിക്കിനെ മുംബൈയില്‍ വലച്ചിരുന്നു. ഇതോടെ 2021ലെ സീസണിനു ശേഷം താരത്തെ കൈവിടാന്‍ മുംബൈ തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്നു നടക്കാനിരിക്കുന്ന മെഗാ ലേലത്തില്‍ ഹാര്‍ദിക്കിനെ തിരികെ വാങ്ങാനുള്ള പ്ലാനും മുംബൈയ്ക്കുണ്ടായിരുന്നു. പക്ഷെ ലേലത്തിനു മുമ്പ് ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസികളിലൊന്നായ ഗുജറാത്ത് ടൈറ്റന്‍സ് ഹാര്‍ദിക്കിനെ ടീമിലെത്തിക്കുകയും നായകസ്ഥാനം ഏല്‍പ്പിക്കുകയും ചെയ്തു.

നേരത്തേ ആഭ്യന്തര ക്രിക്കറ്റില്‍പ്പോലും ക്യാപ്റ്റനായ അനുഭവസമ്പത്തില്ലാത്ത ഹാര്‍ദിക്കിനെ ഈ റോള്‍ ഏല്‍പ്പിച്ചപ്പോള്‍ പലരും നെറ്റി ചുളിക്കുകയും ചെയ്തിരുന്നു. പക്ഷെ കോച്ച് ആശിഷ് നെഹ്‌റയും ഹാര്‍ദിക്കും ചേര്‍ന്നുള്ള കോമ്പിനേഷന്‍ ആദ്യ സീസണില്‍ തന്നെ ജിടിയില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിച്ചു.

HARDIK PANDYA

എല്ലാ പ്രവചനങ്ങളും തെറ്റിച്ചുകൊണ്ട് ഗുജറാത്ത് ടൈറ്റന്‍സ് 2022ലെ ഐപിഎല്ലില്‍ കിരീടം ചൂടുകയായിരുന്നു. സീസണിനു മുമ്പ് തന്നെ പൂര്‍ണ ഫിറ്റ്‌നസ് തിരിച്ചുപിടിച്ച ഹാര്‍ദിക് ബാറ്റിങിനൊപ്പം ബൗളിങിലും ടീമിന്റെ നിര്‍ണായക താരമായി മാറുകയും ചെയ്തിരുന്നു.

കഴിഞ്ഞ സീസണിലും ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയില്‍ ജിടി കസറി. തുടര്‍ച്ചയായി രണ്ടാം കിരീടത്തിനു കൈയെത്തുംദൂരത്ത് അവര്‍ എത്തിയെങ്കിലും ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് ഹാര്‍ദിക്കിന്റെ നേതൃപാടവം ലോകം അംഗീകരിച്ചത്.

ഇതിനിടെ ദേശീയ ടീമിനെയും അദ്ദേഹത്തിനു നയിക്കാന്‍ അവസരം ലഭിച്ചിരുന്നു. രോഹിത്തിന്റെ അഭാവത്തില്‍ കഴിഞ്ഞ നവംബറിനു ശേഷം ടി20യില്‍ ഇന്ത്യയെ സ്ഥിരമായി നയിച്ചുകൊണ്ടിരിക്കുന്നത് ഹാര്‍ദിക്കാണ്. ഏകദിനത്തിലാവട്ടെ അദ്ദേഹം വൈസ് ക്യാപ്റ്റനുമാണ്. ഇവയെല്ലാമാണ് ഹാര്‍ദിക്കിനെ ജിടിയില്‍ നിന്നു തിരികെ വാങ്ങാന്‍ മുംബൈയെ പ്രേരിപ്പിച്ചത്.

Story first published: Monday, December 18, 2023, 11:11 [IST]
Other articles published on Dec 18, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+