Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ശശാങ്കിനെ ഇന്ത്യന്‍ ടി20 ടീമിലെടുക്കൂ! വയസ്സ് വില്ലനോ? കിടു മറുപടിയുമായി ഹര്‍ഭജന്‍

ഈ സീസണിലെ ഐപിഎല്ലില്‍ ഇതുവരെ നടന്നിട്ടുള്ള മല്‍സരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ടീമിലേക്കു ഒരു പുതിയ താരത്തെ തിരഞ്ഞെടുക്കേണ്ടി വന്നാല്‍ ആരെയാവും താന്‍ തിരഞ്ഞെടുക്കുകയെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയാണ് ദേശീയ ടീമില്‍ താന്‍ ഉടന്‍ കാണാന്‍ ആഗ്രഹിക്കുന്നയാള്‍ ആരാണെന്നു അദ്ദേഹം വെളിപ്പെടുത്തിയത്.

രാജസ്ഥാന്‍ റോയല്‍സിന്റെ യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗുള്‍പ്പെടെ ഐപിഎല്ലില്‍ കസറുന്ന പലരുമുണ്ടെങ്കിലും ഈ സീസണിലെ കണ്ടെത്തലുകളിലൊന്നായ പഞ്ചാബ് കിങ്‌സ് ഫിനിഷര്‍ ശശാങ്ക് സിങിനെയാണ് ഇന്ത്യന്‍ ടി20 ടീമില്‍ വേണ്ടതെന്നാണ് ഭാജിയുടെ അഭിപ്രായം. ഞാന്‍ ഇന്ത്യന്‍ ടീമിലേക്കു ഒരാളെ തിരഞ്ഞെടുക്കുന്നുണ്ടെങ്കില്‍ അതു ശശാങ്ക് സിങായിരിക്കും.

SHASHANK SINGH

അദ്ദേഹത്തിന്റെ പ്രായം 32-33 ആണെങ്കിലും കുഴപ്പമില്ല. ഒരു കാര്യം പറയട്ടെ, ഈ പ്രായത്തിലാണ് ഒരു താരം തന്റെ ഏറ്റവും മികച്ച ഗെയിം കളിക്കാറുള്ളത്. ഞാന്‍ ഇന്ത്യക്കു വേണ്ടി ലോകകപ്പ് നേടയിത് 33ാം വയസ്സിലാണ്. ഒരു താരം ഫിറ്റും ആരോഗ്യവാനുമാണെങ്കില്‍ 40-45 വയസ് വരെയെങ്കിലും കളിക്കാനാവുമെന്നും ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടി.

ഇപ്പോഴും ഐപിഎല്ലില്‍ കളി തുടരുന്ന ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയെയാണ് അദ്ദേഹം ഇതിനു ഉദാഹരണമായി പറഞ്ഞത്. 42ാം വയസ്സിലും ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കളിച്ചു കൊണ്ടിരിക്കുകയാണ് അദ്ദേഹം. എംഎസ് ധോണിയെ നോക്കൂ. അദ്ദേഹത്തിനു 42 വയസ്സായി., ഐപിഎല്ലില്‍ ഇപ്പോഴും സ്വന്തം ഫ്രാഞ്ചൈസിക്കു വേണ്ടി കളിച്ചു കൊണ്ടിരിക്കുന്നു. നിങ്ങള്‍ ഫിറ്റ്‌നസില്‍ കൂടുതല്‍ ശ്രദ്ധിക്കുകയാണ് വേണ്ടത്.

ബാറ്റിങ് പ്രകടനം കാണുമ്പോള്‍ ശശാങ്ക് സിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാന്‍ പൂര്‍ണമായി സജ്ജനാണെന്നാണ് എനിക്കു തോന്നിയത്. ഒരു അവസരം നല്‍കിയാല്‍ അദ്ദേഹത്തിനു ഇന്ത്യക്കു വേണ്ടി കളിക്കാന്‍ സാധിക്കും. ലോകകപ്പിനു ശേഷം ഏതെങ്കിലുമൊരു പരമ്പരയില്‍ ശശാങ്കിനെ ഇന്ത്യന്‍ ടീമിലേക്കു സെലക്ടര്‍മാര്‍ പരിഗണിക്കുകയാണെങ്കില്‍ നന്നായിരിക്കുമെന്നും ഹര്‍ഭജന്‍ പറയുന്നു.

ഈ സീസണിലെ ഐപിഎല്ലിലൂടെ അരങ്ങേറിയ ശശാങ്ക് പഞ്ചാബിനു വേണ്ടി തീപ്പൊരി ബാറ്റിങാണ് കാഴ്ചവയ്ക്കുന്നത്, ഇത്തവണ പഞ്ചാബിനു വേണ്ടി ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ളതും അദ്ദേഹമാണ്. 13 മല്‍സരങ്ങളില്‍ നിന്നും 58.66 ശരാശരിയില്‍ 168.42 സ്‌ട്രൈക്ക് റേറ്റില്‍ 352 റണ്‍സാണ് ശശാങ്കിന്റെ സമ്പാദ്യം. രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും. അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 68 റണ്‍സാണ്.

SHASHANK SINGH

ആഭ്യന്തര ക്രിക്കറ്റില്‍ ഛത്തീസ്ഗഡ് ടീമിനു വേണ്ടിയാണ് വലംകൈയന്‍ ബാറ്ററും വലംകൈ ഓഫ് സ്പിന്നറുമായ ശശാങ്ക് കളിച്ചുകൊണ്ടിരിക്കുന്നത്. ഇത്തവണത്തെ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സുമായുള്ള കളിയില്‍ 29 ബോളില്‍ നിന്നും 61 റണ്‍സ് അടിച്ചെടുത്തതോടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്.

നേരത്തേ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (2017), രാജസ്ഥാന്‍ റോയല്‍സ് (2019-21), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (2022) എന്നീ ടീമുകളുടെ ഭാഗമായിട്ടുണ്ടെങ്കിലും ശശാങ്കിന്റെ സമയം തെളിഞ്ഞത് പഞ്ചാബില്‍ എത്തിയതോടയാണ്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 21 മല്‍സരങ്ങളില്‍ നിന്നും 858ഉം ലിസ്റ്റ് എ ക്രിക്കറ്റില്‍ 30 മല്‍സരങ്ങളില്‍ നിന്നും 986ഉം റണ്‍സ് ശശാങ്ക് സ്‌കോര്‍ ചെയ്തിട്ടുണ്ട്. ടി20 കരിയറെടുത്താല്‍ 67 മല്‍സരങ്ങളില്‍ താരം കളിച്ചുകഴിഞ്ഞു. 145.01 സ്‌ട്രൈക്ക് റേറ്റില്‍ ഏഴു ഫിഫ്റ്റികളടക്കം 1076 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

Story first published: Wednesday, May 15, 2024, 13:14 [IST]
Other articles published on May 15, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+