Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: കോലി മിന്നും ഫോമില്‍, വീണ്ടും ആര്‍സിബി ക്യാപ്റ്റനാക്കണം! ആവശ്യപ്പെട്ട് ഹര്‍ഭജന്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ ആദ്യ പാദത്തില്‍ പതറിയ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു രണ്ടാം പാദത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. അവസാനം കളിച്ച അഞ്ച് മത്സരവും ജയിച്ച ആര്‍സിബി പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി മുന്നോട്ട് പോവുകയാണ്. അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വീഴ്ത്താന്‍ ആര്‍സിബിക്ക് സാധിക്കുമോയെന്നതാണ് ഇനി കണ്ടറിയേണ്ടത്. ആര്‍സിബിയുടെ തിരിച്ചുവരവിന് കാരണം വിരാട് കോലിയാണെന്ന് പറയാം.

നായകസ്ഥാനം നേരത്തെ ഒഴിഞ്ഞ കോലി ഈ സീസണിലും മിന്നും ബാറ്റിങ് പ്രകടനത്തോടെ ടീമിനെ മുന്നില്‍ നിന്ന് നയിക്കുകയാണ്. 13 മത്സരത്തില്‍ നിന്ന് 661 റണ്‍സാണ് കോലി പോക്കറ്റിലാക്കിയത്. 1 സെഞ്ച്വറിയും 5 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെയാണ് കോലിയുടെ മിന്നും പ്രകടനം. 155ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റും കോലിക്കുണ്ട്. ഈ സീസണിലെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പ് കോലി നേടുമെന്ന് തന്നെ ഏറെക്കുറെ ഉറപ്പിച്ച് പറയാം.

ഇപ്പോഴിതാ കോലിയെ ആര്‍സിബിയുടെ നായകസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നറായ ഹര്‍ഭജന്‍ സിങ്. 'വിരാട് കോലിയെ നായകനായി എന്തുകൊണ്ട് തിരികെ കൊണ്ടുവന്നുകൂടാ?. സിഎസ്‌കെയില്‍ ധോണി വലിയ ഇംപാക്ട് സൃഷ്ടിക്കുന്നത് പോലെ ബംഗളൂരുവില്‍ കോലിക്കുമാവും. വലിയ നേതാവാണവന്‍. എന്ത് തരം ക്രിക്കറ്റാണ് കളിക്കേണ്ടതെന്ന് അവന് കൃത്യമായി അറിയാം.

വളരെ ആക്രമണോത്സകതയോടെ ഇപ്പോള്‍ കോലിക്ക് കളിക്കാന്‍ സാധിക്കുന്നു. കോലി എന്താണെന്ന് കാട്ടിക്കൊടുക്കാന്‍ അവന് സാധിരക്കുന്നു. ആര്‍സിബിയെ വീണ്ടും കോലി മുന്നോട്ട് കൊണ്ടുപോകുന്നത് കാണാന്‍ ആഗ്രഹിക്കുന്നു' ഹര്‍ഭജന്‍ പറഞ്ഞു. നിലവില്‍ ഫഫ് ഡുപ്ലെസിസാണ് ആര്‍സിബിയുടെ നായകന്‍. അടുത്ത മെഗാ ലേലത്തില്‍ ആര്‍സിബി ഡുപ്ലെസിനെ ഒഴിവാക്കാനാണ് സാധ്യത കൂടുതല്‍. എന്നാല്‍ കോലി വീണ്ടും നായകസ്ഥാനത്തേക്കെത്തിയേക്കില്ല.

virat kohli

കാരണം ആര്‍സിബിയുടെ നായകസ്ഥാനത്ത് നിന്ന് കോലിയെ ഒഴിവാക്കിയതല്ല. കോലി സ്വയം സ്ഥാനമൊഴിഞ്ഞതാണ്. ഏറെക്കാലം ടീമിനെ നയിച്ചിട്ടും കപ്പിലേക്കെത്തിക്കാനാവാതെ പോയതിന്റെ നിരാശയിലാണ് കോലി നായകസ്ഥാനമൊഴിഞ്ഞത്. നായകസ്ഥാനത്തേക്ക് ഇനിയൊരു തിരിച്ചുവരവ് കോലി നടത്താനിടയില്ല. ടി20 ഫോര്‍മാറ്റിലെ അവസാന കാലത്തിലൂടെയാണ് കോലി കടന്ന് പോകുന്നത്. ഈ സമയത്ത് മുന്നില്‍ നിന്ന് നയിക്കാന്‍ കോലിക്ക് സാധിക്കുന്നുണ്ട്.

സ്വാതന്ത്ര്യത്തോടെ ആസ്വദിച്ച് കളിക്കാന്‍ കോലിക്കാവുന്നു. ഈ സമയത്ത് നായകന്റെ ഭാരം വീണ്ടും ചുമലിലേറ്റാന്‍ കോലി താല്‍പര്യം കാട്ടിയേക്കില്ല. അടുത്ത സീസണില്‍ പുതിയ നായകനിലേക്ക് ആര്‍സിബി എത്തുമെന്നുറപ്പാണ്. കെ എല്‍ രാഹുലിനെ തിരിച്ചെത്തിക്കാന്‍ ആര്‍സിബി ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. രാഹുലും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ടീം മാനേജ്‌മെന്റുമായുള്ള ബന്ധം മോശമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാഹുല്‍ ടീം വിട്ടേക്കും.

രാഹുലിനെ ഒപ്പം കൂട്ടിയാല്‍ നായകസ്ഥാനത്തേക്ക് കൂടി പരിഗണിക്കാന്‍ സാധിക്കും. അതുകൊണ്ടുതന്നെ ഇതിനുള്ള നീക്കം ആര്‍സിബി നടത്തിയേക്കും. കോലി ഇനി നായകസ്ഥാനത്തേക്ക് വരാതിരിക്കുന്നതാണ് ടീമിനും നല്ലത്. ടീമിന്റെ ഭാവി ഇനി യുവാക്കളിലാണ്. 10 വര്‍ഷത്തേക്കെങ്കിലും ടീമിനെ നയിക്കാന്‍ ശേഷിയുള്ള താരത്തെ വളര്‍ത്തിക്കൊണ്ടുവരാന്‍ ആര്‍സിബിക്ക് സാധിക്കണം. സിഎസ്‌കെയ്ക്ക് റുതുരാജ് ഗെയ്ക് വാദും മുംബൈക്ക് ഹാര്‍ദിക് പാണ്ഡ്യയുമുണ്ട്.

ആര്‍സിബിക്ക് നിലവിലെ ടീമില്‍ പ്രതീക്ഷ നല്‍കുന്ന യുവതാരങ്ങളൊന്നുമില്ല. അതുകൊണ്ടുതന്നെ പുതിയ യുവതാരങ്ങളെ നായകസ്ഥാനത്തേക്ക് കൊണ്ടുവരണം. നിലവിലെ സാഹചര്യത്തില്‍ രാഹുലാണ് ആര്‍സിബിക്ക് ഏറ്റവും അനുയോജ്യനായ താരം. എന്തായാലും അന്തിമ തീരുമാനം ടീം മാനേജ്‌മെന്റിന്റേതാണ്. ആര്‍സിബിക്ക് പുതിയ നായകനായി ആരാവും എത്തുകയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Tuesday, May 14, 2024, 11:06 [IST]
Other articles published on May 14, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+