Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: എന്തിന് ഹാര്‍ദിക്? ജിടി ഫൈനലിലുണ്ടാവും! പ്രവചിച്ച് മുന്‍ ഓസീസ് താരം

ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണിനെക്കുറിച്ച് പ്രവചനം നടത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ കൈവിടേണ്ടി വന്നെങ്കിലും മുന്‍ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് അടുത്ത സീസണിലും ഫൈനല്‍ കളിക്കുമെന്നാണ് അദ്ദേഹം പ്രവചിച്ചിരിക്കുന്നത്. ദിവസങ്ങള്‍ക്കു മുമ്പായിരുന്നു നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക്കിനെ മുന്‍ ടീമായ മുംബൈ ഇന്ത്യന്‍സിനു ജിടി വിറ്റത്.

ജിടി ആരാധകരെ സംബന്ധിച്ച് ഇതു വലിയ ഷോക്കായി മാറിയപ്പോള്‍ മുംബൈ ഫാന്‍സിനു ഈ കൂടുമാറ്റം സര്‍പ്രൈസുമായിരുന്നു. 2022ല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടൊപ്പം ഐപിഎല്ലില്‍ അരങ്ങേറിയ ടീമാണ് ജിടി. ഹാര്‍ദിക്കിനു കീഴില്‍ ആദ്യ സീസണില്‍ തന്നെ ചാംപ്യന്മാരായി ജിടി എല്ലാവരെയും ഞെട്ടിക്കുകയും ചെയ്തു. കഴിഞ്ഞ തവണ അദ്ദേഹം ടീമിനെ ഫൈനലിലുമെത്തിച്ചിരുന്നു.

SHUBMAN GILL

2021ലെ സീസണിനു ശേഷം ഹാര്‍ദിക്കിനെ മുംബൈ കൈവിട്ടിരുന്നു. തുടര്‍ന്നാണ് ലേലത്തിനു മുമ്പ് അദ്ദേഹത്തെ ജിടി തങ്ങളുടെ കൂടാരത്തില്‍ എത്തിച്ചത്. അടുത്ത സീസണിലും ടീമിനെ നയിക്കുമെന്നിരിക്കെയായിരുന്നു അപ്രതീക്ഷിത ട്വിസ്റ്റ് സംഭവിക്കുകയും മുംബൈ ഇന്ത്യന്‍സിലേക്കു ഹാര്‍ദിക് മടങ്ങിപ്പോവുകയും ചെയ്തത്. തുടര്‍ന്നു പുതിയ ക്യാപ്റ്റനായി ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്ലിനെ ജിടി നിയമിക്കുകയും ചെയ്തിരുന്നു.

ഇന്‍സ്റ്റഗ്രാം ഹാന്റിലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അടുത്ത സീസണിണിലും ജിടിയെ ഫൈനലില്‍ പ്രതീക്ഷിക്കാമെന്നു ഹോഗ് പ്രവചനം നടത്തിയത്. ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്കു മടങ്ങിപ്പോയതില്‍ ഗുജറാത്ത് ടൈറ്റന്‍സ് ആരാധകര്‍ അല്‍പ്പം അസ്വസ്ഥരായിരിക്കും. ചതിക്കപ്പെട്ടതായി കരുതരുത്. അദ്ദേഹം നിങ്ങള്‍ക്കായി വലിയ കാര്യങ്ങളാണ് ചെയ്തിട്ടുള്ളത്.

ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക് രണ്ടു തവണ ജിടിയെ ഫൈനലിലെത്തിച്ചു. ഒരു തവണ ചാംപ്യന്‍മാരാക്കുകും ചെയ്തു. പക്ഷെ ഹാര്‍ദിക്കിനായി മുംബൈയും ജിടിയും തമ്മില്‍ വലിയ പണ കൈമാറ്റമാണ് നടന്നിരിക്കുന്നത്. എങ്കിലും അടുത്ത വര്‍ഷം ഗുജറാത്ത് ടൈറ്റന്‍സ് ഫൈനലിലെത്തുമെന്ന താന്‍ കരുതുന്നതായി ഹോഗ് വ്യക്തമാക്കി.

ഹാര്‍ദിക്കിനോടു നിങ്ങള്‍ക്കു സഹതാപമാണ് തോന്നേണ്ടത്. മുംബൈ ഇന്ത്യന്‍സിലൂടെ കരിയര്‍ ആരംഭിച്ചയാളാണ് അദ്ദേഹം. അവര്‍ക്കു വേണ്ടി കളിക്കാന്‍ ഹാര്‍ദിക് ആഗ്രഹിക്കുകയും ചെയ്തിരുന്നു. മുംബൈ വിടേണ്ടി വന്നതില്‍ അദ്ദേഹം അസ്വസ്ഥനായിരുന്നു. ആഗ്രഹിച്ച ടീമിനു വേണ്ടി കളിക്കാന്‍ കഴിയാതിരുന്നിട്ടും ഗുജറാത്ത് ടൈറ്റന്‍സില്‍ ക്യാപ്റ്റനെന്ന നിലില്‍ അദ്ദേഹം മുന്നിലേക്കു വരികയും ഉയര്‍ന്ന നിലവാരത്തില്‍ ടീമിനെ നയിക്കുകയും ചെയ്തതായി ഹോഗ് വിലയിരുത്തി.

HARDIK PANDYA

ഹാര്‍ദിക് പാണ്ഡ്യയുടെ മടങ്ങിവരവ് മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിങ് ലൈനപ്പിനു കൂടുതല്‍ ബാലന്‍സ് നല്‍കുകയും ചെയ്യുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മുംബൈ ഇന്ത്യന്‍സില്‍ ഹാര്‍ദിക് പാണ്ഡ്യ ഇപ്പോള്‍ തിരികെയെത്തിയിരിക്കുകയാണ്. അവരുടെ ബാറ്റിങ് ലൈനപ്പിനു ഇതു മെച്ചപ്പെട്ട ബാലന്‍സ് നല്‍കുകയും ചെയ്യും.

ടിം ഡേവിഡിനെ താഴേ നിന്നും രക്ഷിക്കാനും സൂര്യകുമാര്‍ യാദവിനെയു തിലക് വര്‍മയെയും കൂടുതല്‍ യോജിച്ച മുകളിലെ ബാറ്റിങ് പൊസിഷനിലേക്കു വരാനും ഹാര്‍ദിക്കിന്റെ വരവ് സഹായിക്കുമെന്നു ഹോഗ് കൂട്ടിച്ചേര്‍ത്തു.

2015ല്‍ മുംബൈയിലൂടെ ഐപിഎല്ലില്‍ അരങ്ങേറിയ ഹാര്‍ദിക് അവര്‍ക്കു വേണ്ടി ഏഴു സീസണുകളില്‍ കളിച്ചിട്ടുണ്ട്. അവര്‍ക്കൊപ്പം നാലു ഐപിഎല്‍ കിരീട വിജയങ്ങളില്‍ താരം പങ്കാളിയാവുകയും ചെയ്തു.

പരിക്കുകളും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും മോശം ഫോമുമെല്ലാം വലച്ചതോടൊണ് 2021ലെ സീസണിനു ശേഷം അദ്ദേഹത്തെ മുംബൈ കൈവിട്ടത്. പക്ഷെ അധികം വൈകാതെ ജിടിക്കൊപ്പം പൂര്‍ണ ഫിറ്റ്‌നസിലേക്കു മടങ്ങിയെത്തിയ ഹാര്‍ദിക് മുംബൈയുടെ തീരുമാനം തെറ്റായിരുന്നുവെന്നു തെളിയിക്കുകയും ചെയ്തു.

Story first published: Sunday, December 3, 2023, 7:16 [IST]
Other articles published on Dec 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+