For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: 5ല്‍ അഞ്ച് ഇല്ല! കൈയെത്തുംദൂരത്ത് ജയം കൈവിട്ട് റോയല്‍സ്, ത്രില്ലറില്‍ ജിടി നേടി

ജയ്പൂര്‍: ഒടുവില്‍ രാജസ്ഥാന്‍ റോയല്‍സും ഐപിഎല്ലില്‍ വീണിരിക്കുകയാണ്. തുടര്‍ച്ചയായ അഞ്ചാം വിജയമെന്ന നേട്ടത്തിനു തൊട്ടരികെ വരെയെത്തിയ ശേഷമാണ് സഞ്ജു സാംസണും സംഘവും കളി കൈവിട്ടത്. അവസാനത്തെ മൂന്നോവറുകളിലെ മോശം ബൗളിങാണ് റോയല്‍സിനെ ചതിച്ചത്. 197 റണ്‍സെന്ന വലിയ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ജിടി ഏഴു വിക്കറ്റ് നഷ്ടത്തില്‍ അവസാന ബോളില്‍ വിജയ റണ്‍സ് കുറിക്കുകയായിരുന്നു. ആവേശ് ഖാനെറിഞ്ഞ 20ാം ഓവറില്‍ ജയിക്കാന്‍ 15 റണ്‍സായിരുന്നു ജിടിക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്.

ആദ്യ ബോളിലും മൂന്നാമത്തെ ബോളിലും റാഷിദ് ഖാന്‍ ഫോറുകള്‍ പായിച്ചതോടെ ജിടിക്കു കാര്യങ്ങള്‍ എളുപ്പമായി. അഞ്ചാമത്തെ ബോളില്‍ രാഹുല്‍ തെവാത്തിയ മടങ്ങുമ്പോള്‍ ജിടിക്കു അവസാന ബോളില്‍ ജയിക്കാന്‍ വേണ്ടത് രണ്ടു റണ്‍സ് മാത്രം. ബൗണ്ടറി പായിച്ച് റാഷിദ് ടീമിന്റെ വിജയ റണ്‍സും കുറിച്ചു. 11 ബോളില്‍ 24 റണ്‍സുമായി റാഷിദ് പുറത്താവാതെ നിന്നു. തെവാത്തിയ 11 ബോളില്‍ 22 റണ്‍സുമെടുത്തു. ഈ ജോടിയാണ് ജിടിയുടെ വിജയശില്‍പ്പികള്‍.

GILL

ജിടി ഇന്നിങ്‌സിലെ അമരക്കാരനായത് നായകന്‍ ശുഭ്മന്‍ ഗില്ലാണ് (72). 44 ബോളില്‍ ആറു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് ഗില്ലിന്റെ ഇന്നിങ്‌സ്. സായ് സുദര്‍ശനാണ് (35) മറ്റൊരു പ്രധാന സ്‌കോറര്‍. 29 ബോളില്‍ മൂന്നു ഫോറും ഒരു സിക്‌സറും താരം പായിച്ചു. റണ്‍ചേസില്‍ മികച്ച തുടക്കമാണ് ഗില്‍- സുദര്‍ശന്‍ സഖ്യം ജിടിക്കു നല്‍കിയത്.

50 ബോളില്‍ 64 റണ്‍സുമായി മുന്നേറിയ ജിടിക്കു ബ്രേക്കിട്ടത് പേസര്‍ കുല്‍ദീപ് സെന്നാണ്. ടീം സ്‌കോറിലേക്കു 15 റണ്‍സ് കൂടി ചേര്‍ക്കുമ്പോഴേക്കും മാത്യു വേഡ് (4), അഭിനവ് മനോഹര്‍ (1) എന്നിവരെ ഒരേ ഓവറില്‍ സെന്‍ മടക്കിയതോടെ ജിടി മൂന്നു വിക്കറ്റിനു 79 റണ്‍സെന്ന നിലയില്‍ സമ്മര്‍ദ്ദത്തിലാവുകയായിരുന്നു. റോയല്‍സിനായി കുല്‍ദീപ് സെന്‍ മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ യുസ്വേന്ദ്ര ചഹല്‍ രണ്ടു വിക്കറ്റും വീഴ്ത്തി.

SANJU PARAG

നേരത്തേ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് റോയല്‍സ് 196 റണ്‍സെന്ന വലിയ ടോട്ടലിലെത്തിയത്. റിയാന്‍ പരാഗിന്റെയും (76) നായകന്‍ സഞ്ജുവിന്റെയും (68*) ഫിഫ്റ്റുകളാണ് റോയല്‍സിനു കരുത്തായത്. ആറോവറില്‍ രണ്ടു വിക്കറ്റിനു 42 റണ്‍സെന്ന നിലയിലായിരുന്നു റോയല്‍സ്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായി സഞ്ജു- പരാഗ് ജോടി ടീമിനെ ശക്തമായ നിലയിലെത്തിച്ചു. 78 ബോളില്‍ 130 റണ്‍സാണ് ഈ സഖ്യം വാരിക്കൂട്ടിയത്.

ഇന്നിങ്‌സിന്റെ തുടക്കത്തില്‍ രണ്ടു തവണ ജീവന്‍ തിരിച്ചുകുട്ടിയ പരാഗ് വെറും 48 ബോളിലാണ് 76 റണ്‍സ് സ്‌കോര്‍ ചെയ്തത്. അഞ്ചു സിക്‌സറും മൂന്നു ഫോറുമുള്‍പ്പെടെയാണിത്. സഞ്ജുവാകട്ടെ 38 ബോളില്‍ ഏഴു ഫോറും രണ്ടു സിക്‌സറും പായിച്ചു. യശസ്വി ജയ്‌സ്വാള്‍ (28), ജോസ് ബട്‌ലര്‍ (8) എന്നിവര്‍ക്കു റോയല്‍സ് ബാറ്റിങ് ലൈനപ്പില്‍ കാര്യമായ ചലനമുണ്ടാക്കാനായില്ല. സഞ്ജുവിനോടൊപ്പം ഇന്നിങ്‌സ് പൂര്‍ത്തിയാവുമ്പോള്‍ അഞ്ചു ബോളില്‍ ഓരോ ഫോറും സിക്‌സറുമടക്കം 13 റണ്‍സുമായി ഷിംറോണ്‍ ഹെറ്റ്‌മെയര്‍ പുറത്താവാതെ നിന്നു.

പ്ലെയിങ് ഇലവന്‍

രാജസ്ഥാന്‍ റോയല്‍സ്- യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ധ്രുവ് ജുറേല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, കുല്‍ദീപ് സെന്‍, യുസ്വേന്ദ്ര ചഹല്‍.

ഗുജറാത്ത് ടൈറ്റന്‍സ്- സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, അഭിനവ് മനോഹര്‍, മാത്യു വേഡ് (വിക്കറ്റ് കീപ്പര്‍), രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, ഉമേഷ് യാദവ്, സ്‌പെന്‍സര്‍ ജോണ്‍സന്‍, നൂര്‍ അഹമ്മദ്, മോഹിത് ശര്‍മ.

Story first published: Wednesday, April 10, 2024, 18:22 [IST]
Other articles published on Apr 10, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+