Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: മാക്‌സ്വെല്‍ വെറും ഓവര്‍ റേറ്റഡ്! തുറന്നടിച്ച് പാര്‍ഥീവ്, പഞ്ഞിക്കിട്ട് ഫാന്‍സ്

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളും ഓസ്‌ട്രേലിയയുടെ സൂപ്പര്‍ ഓള്‍റൗണ്ടറുമായ ഗ്ലെന്‍ മാക്‌സ്വെല്ലിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായ പാര്‍ഥീവ് പട്ടേല്‍. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനൊപ്പം ഈ ഐപിഎല്ലില്‍ മാക്‌സി ഫ്‌ളോപ്പ് ഷോ തുടരവെയാണ് പാര്‍ഥീവിന്റെ വിമര്‍ശനം. പക്ഷെ ഇതിനു പിന്നാലെ പുലിവാല്‍ പിടിച്ചിരിക്കുകയാണ് അദ്ദേഹം. വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ പാര്‍ഥീവ് നേരിട്ടത്.

എക്‌സിലൂടെയായിരുന്നു മാക്‌സ്വെല്ലിനെ പാര്‍ഥീവ് വിമര്‍ശിച്ചത്. ഗ്ലെന്‍ മാക്‌സ്വെല്‍... ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഓവര്‍ റേറ്റഡ് താരം അദ്ദേഹമാണ് എന്നായിരുന്നു പാര്‍ഥീവ് എക്‌സില്‍ കുറിച്ചത്. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ മൂന്നു ബോളില്‍ നാലു റണ്‍സെടുത്ത് മാക്‌സി മടങ്ങിയിരുന്നു. അതിനു ശേഷമായിരുന്നു പാര്‍ഥീവ് തുറന്നടിച്ചത്. പക്ഷെ ക്രിക്കറ്റ് പ്രേമികള്‍ക്കു അദ്ദേഹത്തിന്റെ വിമര്‍ശനം ഒട്ടും തന്നെ രസിച്ചിട്ടില്ല.

MAXWELL

ഈ പരാമര്‍ശത്തിന്റെ പേരില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നതോടെ വിശദീകരണവുമായി ഒടുവില്‍ പാര്‍ഥീവിനു രംഗത്തു വരേണ്ടി വരികയും ചെയ്തു. മാക്‌സിയെ വിമര്‍ശിച്ച് അദ്ദേഹം പോസ്റ്റിട്ടത് രാത്രി 10.22 മണിയോടെയാണ്. എന്നാല്‍ രാത്രി ഒരു മണിക്ക് പാര്‍ഥീവ് മറ്റൊരു പോസ്റ്റിടുകയും ചെയ്തു. അതിനു മുമ്പ് ആരാധകരുടെ അഭിപ്രായം തേടി ഒരു പോളും അദ്ദേഹം എക്‌സില്‍ സംഘടിപ്പിച്ചിരുന്നു.

നിങ്ങളുടെ കമന്റുകള്‍ വായിച്ചപ്പോള്‍ ഗ്ലെന്‍ മാക്‌സ്വെല്ലിനെക്കുറിച്ച് നിങ്ങള്‍ എന്താണ് ചിന്തിക്കുന്നതെന്നു ചോദിക്കാമെന്നു ഞാന്‍ കരുതുകയാണ്. ഓസ്‌ട്രേലിയക്കു വേണ്ടി മഹാനായ താരം, ഐപിഎല്ലിലെ മഹാനായ താരം എന്നതില്‍ ഏതാണ് ശരിയെന്നതായിരുന്നു പാര്‍ഥീവിന്റെ പോള്‍. ഇതില്‍ ഭൂരിഭാഗം പേരും വോട്ട് ചെയ്തത് ഓസ്‌ട്രേലിയയുടെ മഹാനായ താരമെന്നായിരുന്നു. 79 ശതമാനം പേരും ഇതിനാണ് വോട്ട് ചെയ്തിരിക്കുന്നത്.

ഈ പോളിന്റെ സ്‌ക്രീന്‍ ഷോട്ടിനൊപ്പമായിരുന്നു പാര്‍ഥീവ് വിശദീകരണവുമായി എക്‌സിലൂടെ രംഗത്തെത്തിയത്. അന്താരാഷ്ട്ര ഫോമും പ്രശസ്തിയും അദ്ദേഹത്തിനു ഐപിഎല്ലിലേക്കും കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. എന്റെ പോയിന്റ് അതാണ്. വിവിധ ഫ്രാഞ്ചൈസികളിലായി ലഭിച്ചിട്ടുള്ള അവസരങ്ങള്‍ നോക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രകടനം വളരെ താഴ്ന്നതാണെന്നും പാര്‍ഥീവ് എക്‌സില്‍ കുറിച്ചു.

MAXWELL

അതേസമയം, ഈ സീസണിലെ ഐപിഎല്ലില്‍ നിരാശാജനകമായ പ്രകടനമാണ് മാക്‌സ്വെല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ബാറ്റിങിലോ, ബൗളിങിലോ കാര്യമായ ഇംപാക്ടുണ്ടാന്‍ അദ്ദേഹത്തിനായിട്ടില്ല. ബാറ്റിങില്‍ തുടരെ ഫ്‌ളോപ്പായിക്കൊണ്ടിരുന്നതോടെ മാക്‌സി ഇടയ്ക്കു കുറച്ചു മല്‍സരങ്ങളില്‍ ബ്രേക്കെടുക്കുകയും ചെയ്തിരുന്നു. എട്ടു മല്‍സരങ്ങളിലാണ് സീസണില്‍ അദ്ദേഹം കളിച്ചത്. 5.14 എന്ന ദയനീയ ശരാശരിയില്‍ 97.29 സ്‌ട്രൈക്ക് റേറ്റില്‍ വെറും 36 റണ്‍സ് മാത്രമേ മാക്‌സി സ്‌കോര്‍ ചെയ്തിട്ടുള്ളൂ.

2012 മുതല്‍ ഐപിഎല്ലില്‍ കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് മാക്‌സ്വെല്‍. മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, പഞ്ചാബ് കിങ്‌സ് എന്നീ ടീമുകളുടെ ഭാഗമായതിനു ശേഷമാണ് അദ്ദേഹം 2021ലെ ലേലത്തില്‍ ആര്‍സിബിയിലെത്തിയത്.

മൂന്നു സീസണുകളില്‍ തിളങ്ങിയതൊഴിച്ചാല്‍ ബാക്കി സീസണുകളുലൊന്നും മാക്‌സിക്കു പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താനായില്ല. 2021ല്‍ ആര്‍സിബിക്കൊപ്പമാണ് അദ്ദേഹം ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. 15 മല്‍സരങ്ങളില്‍ നിന്നും മാക്‌സി 513 റണ്‍സ് താരം വാരിക്കൂട്ടി. 2022ല്‍ 301ഉം കഴിഞ്ഞ വര്‍ഷം 400ഉം റണ്‍സായിരുന്നു മാക്‌സിയുടെ സമ്പാദ്യം.

Story first published: Sunday, May 5, 2024, 9:36 [IST]
Other articles published on May 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+