For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: 0, 3, 28, 0; 11 കോടിക്കു ഇതു പോരാ! മാക്‌സ്വല്ലിനെതിരേ ആഞ്ഞടിച്ച് മുന്‍ താരം

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ബാറ്റിങ് ലൈനപ്പില്‍ ഈ സീസണില്‍ വന്‍ ഫ്‌ളോപ്പായിക്കൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്വെല്ലിനു രൂക്ഷ വിമര്‍ശനം. ഈ സീസണില്‍ കളിച്ച നാലു മല്‍സരങ്ങളിലും അദ്ദേഹത്തിനു ബാറ്റിങില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാനായിട്ടില്ല. നാലിന്നിങ്‌സുകളില്‍ നിന്നും മാക്‌സിക്കു സ്‌കോര്‍ ചെയ്യാനായത് വെറും 31 റണ്‍സ് മാത്രമാണ്. 7.75 എന്ന ദയനീയ ശരാശരിയോടെയാണിത്. വെറും മൂന്നു ഫോറും ഒരു സിക്‌സറും മാത്രമേ മാക്‌സിക്കു നേടാനുമായിട്ടുളളൂ.

സീസണിലെ നാലിന്നിങ്‌സുകളില്‍ രണ്ടിലും മാക്‌സ്വെല്‍ ഡെക്കായാണ് ക്രീസ് വിട്ടത്. ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള ഉദ്ഘാടന മല്‍സരത്തില്‍ ഗോള്‍ഡന്‍ ഡെക്കായാണ് അദ്ദേഹം പുറത്തായത്. പഞ്ചാബ് കിങ്‌സിനെതിരേ ആര്‍സിബി വിജയം കൊയ്ത രണ്ടാമത്തെ മല്‍സരത്തില്‍ അഞ്ചു ബോളില്‍ നിന്നു മൂന്നു റണ്‍സെടുത്ത് മാക്‌സി പുറത്തായി.

MAXWELL

കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സുമായുള്ള മൂന്നാമത്തെ മല്‍സരത്തില്‍ മാത്രമേ അദ്ദേഹം ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവച്ചുള്ളൂ. 19 ബോളില്‍ മൂന്നു ഫോറും ഒരു സിക്‌സറുമടക്കം 28 റണ്‍സ് നേടി മാക്‌സി മടങ്ങുകയായിരുന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള അവസാന കളിയില്‍ അദ്ദേഹം സീസണില്‍ രണ്ടാം തവണയും പൂജ്യത്തിനു വിക്കറ്റ് കൈവിട്ടു. രണ്ടാമത്തെ ബോളിലാണ് മാക്‌സി അക്കൗണ്ട് തുറക്കാന്‍ കഴിയാതെ മടങ്ങിയത്.

ഇന്ത്യയുടെ മുന്‍ മധ്യനിര ബാറ്റര്‍ മനോജ് തിവാരിയാണ് മാക്‌സ്വെല്ലിനെ രൂക്ഷമായി വിമര്‍ശിച്ചത്. അനൂജ് റാവത്തിനെപ്പോലെയുള്ള യുവതാരങ്ങള്‍ പതറുന്നത് അംഗീകരിക്കാമെന്നും പക്ഷെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരുപാട് അനുഭവസമ്പത്തുള്ള മാക്‌സ്വെല്ലിനെപ്പോലെ ഒരാളില്‍ നിന്നും ഇത്തരമൊരു ദയനീയ പ്രകടനം അംഗീകരിക്കാന്‍ സാധിക്കില്ലെന്നു തിവാരി തുറന്നടിക്കുന്നു.

എല്ലായ്‌പ്പോഴും വളരെ ബാറ്റിങ് കരുത്തുള്ള ടീമെന്നാണ് ആര്‍സിബി ചൂണ്ടിക്കാണിക്കപ്പെടാറുള്ളത്. എന്നാല്‍ ഈ സീസണില്‍ ബാറ്റര്‍മാരും റണ്ണെടുക്കുന്നില്ല, ബൗളര്‍മാരും ഫ്‌ളോപ്പായി കൊണ്ടിരിക്കുകയാണ്. ആദ്യത്തെ മല്‍സരത്തില്‍ അനൂജ് റാവത്ത് മധ്യനിരയില്‍ വളരെ മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. പക്ഷെ പിന്നീടുള്ള മല്‍സരങ്ങളില്‍ ഇതേ രീതിയിലുള്ള പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും തിവാരി വിലയിരുത്തി.

ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റാവത്ത് വളര്‍ന്നുവരുന്ന താരമാണെന്നു മനസ്സിലാക്കാം. പക്ഷെ വലിയ താരങ്ങള്‍ക്കൊപ്പം ഒരുപാട് സമയം ആര്‍സിബിയില്‍ ചെലവഴിച്ചിട്ടും അവരില്‍ നിന്നും ഒന്നും പഠിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ മനസ്സ് മറ്റെവിടെയോ ആണെന്നു പറയേണ്ടിവരും.

MAXWELL

ബാറ്റര്‍മാരെ വലിയ തുക മുടക്കിയാണ് ടീമുകള്‍ നിലനിര്‍ത്തുന്നത്. ഗ്ലെന്‍ മാക്‌സ്വെല്ലിനെ നോക്കൂ. അദ്ദേഹത്തിനു ആര്‍സിബി സമയത്തിനു ശമ്പളം നല്‍കുന്നുണ്ട്. പക്ഷെ അതിനു അനുസരിച്ചുള്ള പ്രകടനം പുറത്തെടുക്കുന്നില്ലെന്നും തിവാരി ആഞ്ഞടിക്കുന്നു.

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളായ മാക്‌സ്വെല്ലിനെ 11 കോടി രൂപ മുടക്കിയാണ് ആര്‍സിബി ഈ സീസണില്‍ ടീമില്‍ നിലനിര്‍ത്തിയത്. ആര്‍സിബിക്കൊപ്പം അദ്ദേഹത്തിന്റെ തുടര്‍ച്ചയായ നാലാമത്തെ സീസണാണിത്. 2021 മുതല്‍ മാക്‌സി ആര്‍സിബിയുടെ കൂടാരത്തിലുണ്ട്.

കഴിഞ്ഞ മൂന്നു സീസണുകളിലും ആര്‍സിബിക്കായി താരം കസറിയിരുന്നു. 2021ല്‍ ആറു ഫിഫ്റ്റികളടക്കം 513 റണ്‍സാണ് മാക്‌സ്വെല്‍ വാരിക്കൂട്ടിയത്. 2022ല്‍ അദ്ദേഹം 301 റണ്‍സും നേടി. കഴിഞ്ഞ സീസണില്‍ 14 മല്‍സരങ്ങളില്‍ നിന്നും 400 റണ്‍സായിരുന്നു മാക്‌സിയുടെ സമ്പാദ്യം. അഞ്ചു ഫിഫ്റ്റികളും സ്വന്തം പേരില്‍ കുറിക്കാന്‍ അദ്ദേഹത്തിനായിരുന്നു.

Story first published: Wednesday, April 3, 2024, 17:18 [IST]
Other articles published on Apr 3, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+