Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: സീസണിനു മുമ്പ് ഗംഭീര്‍ പറഞ്ഞത് സംഭവിച്ചു! ടീമിന് നല്‍കിയ ഉപദേശമറിയാം; ഇന്ത്യന്‍ കോച്ചാക്കൂ

ആധികാരിക വിജയവുമായി കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ് തങ്ങളുടെ മൂന്നാമത്തെ ഐപിഎല്‍ ട്രോഫിക്കു കൈയെത്തുംദൂരത്ത് എത്തിയിരിക്കുകയാണ്. തീപാറുമെന്നു പ്രതീക്ഷിക്കപ്പെട്ട ആദ്യ ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നിഷ്പ്രഭമാക്കുന്ന വിജയമാണ് ശ്രേയസ് അയ്യരും സംഘവും സ്വന്തമാക്കിയത്. വെറും 13.4 ഓവറില്‍ എട്ടു വിക്കറ്റിനു ഓറഞ്ച് ആര്‍മയിയെ കെകെആര്‍ വാരിക്കളയുകയായിരുന്നു. ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും ആധിപത്യം പുലര്‍ത്തിയ കെകെആറിനു മുന്നില്‍ എസ്ആര്‍എച്ച് വെറും കാഴ്ചക്കാരായിരുന്നു.

ഇത്രയും മികച്ച വിജയവുമായി കെകെആര്‍ ഫൈനലിലേക്കു ടിക്കറ്റെടുത്തപ്പോള്‍ അതിന്റെ ക്രെഡിറ്റ് ഈ സീസണില്‍ ടീമിന്റെ ഉപദേശകനായെത്തിയ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിന് തന്നെയാണ്. ഫിയര്‍ലെസ് ക്രിക്കറ്റ് കളിക്കാന്‍ ടീമിനെ പ്രേരിപ്പിച്ചത് അദ്ദേഹമാണ്. കെകെആര്‍ ഫൈനലില്‍ കടന്നതിനു പിന്നാലെ ഈ സീസണിനു തൊട്ടുമുമ്പ് ഗ്രൗണ്ടിലെ പരിശീലനത്തിനിടെ ഗംഭീര്‍ ടീമംഗങ്ങള്‍ക്കു നല്‍കിയ ഉപദേശത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.

GAMBHIR KKR

മുഖ്യ കോച്ച് ചന്ദ്രകാന്ത് പണ്ഡിറ്റ് അരികില്‍ നില്‍ക്കവെയാണ് കെകആര്‍ താരങ്ങള്‍ക്കു ഗംഭീര്‍ നിര്‍ണായക ഉപദേശം നല്‍കിയത്. ഈ ഗ്രൂപ്പിലെ മുഴുവന്‍ പേരെയും തുല്യ രീതിയിലാണ് പരിഗണിക്കുക. ഇവിടെ സീനിയര്‍/ ജൂനിയര്‍, അന്താരാഷ്ട്ര താരം / ആഭ്യന്തര താരം എന്ന വേര്‍തിരിവുണ്ടാവില്ല. കാരണം നമുക്കുള്ളത് ഒരേയൊരു ലക്ഷ്യമാണ്.

സീസണിനു മുന്‍പ് കെകെആര്‍ താരങ്ങളുമായി ഗംഭീര്‍ സംസാരിക്കുന്നു. വീഡിയോ കാണാം

ഐപിഎല്ലില്‍ വിജയിക്കുകയെന്നതാണ് ഇത്. അതുകൊണ്ടു തന്നെ എല്ലാവരും സിംപിളായ ആ വഴി പിന്തുടരുകയും വേണം. മേയ് 26നു (ഫൈനല്‍) നമ്മള്‍ അവിടെയുണ്ടാവണം. അതിനു വേണ്ടി സാധ്യതമായതെല്ലാം ചെയ്യുകയും വേണം. അതു ഇന്നു മുതല്‍ തുടങ്ങുകയാണ്. മേയ് 26നോ, 23നോ അല്ല ഇതു തുടങ്ങേണ്ടത്. ഇന്നു തന്നെ തുടങ്ങണം. ഇതാണ് നമ്മള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത് എന്നായിരുന്നു കെകെആര്‍ ടീമിനെ ഗംഭീര്‍ ഉപദേശിച്ചത്.

കെകെആറിന്റെ ഫൈനല്‍ പ്രവേശനത്തിനു പിന്നാലെ ഇന്ത്യന്‍ ടീമിന്റെ മുഖ്യ കോച്ചായി ഗംഭീറിനെ ഉടന്‍ നിയമിക്കൂയെന്നു ആരാധകരും ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ റോളിലേക്കു അദ്ദേത്തെ ബിസിസിഐ സമീപീച്ചതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനു ശേഷം നിലവിലെ കോച്ച് രാഹുല്‍ ദ്രാവിഡുമായുള്ള കരാര്‍ അവസാനിക്കുകയാണ്. ഇതേ തുടര്‍ന്നാണ് പുതിയൊരു കോച്ചിനെ ബിസിസിഐ തിരയുന്നത്. സോഷ്യല്‍ മീഡിയയില്‍ ഗംഭീറിന്റെ മികവിനെ വാനോളം പുകഴ്ത്തുകയാണ് ക്രിക്കറ്റ് പ്രേമികള്‍.

GAUTAM GAMBHIR

വളരെയധികം പാഷനുള്ള ഒരു വ്യക്തിയാണ് ഗൗതം ഗംഭീര്‍. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ പ്ലേഓഫില്‍ പോലുമെത്താതെ പുറത്തായ ടീമാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. ഗംഭീര്‍ ഈ സീസണില്‍ മുഖ്യ ഉപദേശകനായി വന്നതിനു ശേഷമുള്ള മാറ്റം നോക്കൂ.

കെകെആര്‍ ഫൈനലില്‍ കളിക്കാന്‍ പോവുകയാണ്. എത്ര വലിയ ഇംപാക്ടാണ് ഗംഭീര്‍ ഈ ടീമിലുണ്ടാക്കിയതെന്നു ഇതില്‍ നിന്നും വ്യക്തം. ഇന്ത്യന്‍ ടീമിന്റെ കോച്ച് സ്ഥാനത്തേക്കു അദ്ദേഹത്തേക്കാള്‍ നല്ലൊരു ഓപ്ഷനെ ഇന്ത്യക്കു ലഭിക്കില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

ഗൗതം ഗംഭീര്‍ ശരിക്കുമൊരു പോരാളിയാണ്. ഒരിക്കലും തോല്‍ക്കാന്‍ മനസ്സിലാതെ അവസാനം വരെ നിര്‍ഭയമായി പൊരുതുന്ന ശൈലിയുടെ വക്താവാണ് അദ്ദേഹം. ഇന്ത്യന്‍ ടീമിന്റെ കോച്ചാവാന്‍ ഗംഭീര്‍ ഇപ്പോള്‍ തയ്യാറായിക്കഴിഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റിനെ വലിയ ഉയരങ്ങളിലേക്കു നയിക്കാന്‍ അദ്ദേഹത്തിനു സാധിക്കും. ഒരു ഐസിസി ട്രോഫിക്കു വേണ്ടിയുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ സാധിക്കുന്നയാള്‍ ഗംഭീറാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

Story first published: Wednesday, May 22, 2024, 6:42 [IST]
Other articles published on May 22, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+