For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: റസ്സലിനെ പൂട്ടി നടരാജന്‍! 20ാം ഓവറില്‍ വെറും 8 റണ്‍സ്, ലോകകപ്പ് ടീമിലെടുക്കൂ

കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി ഇന്ത്യയുടെ മുന്‍ പേസര്‍ ടി നടരാജന്‍ ഉജ്ജ്വല ബൗളിങാണ് കാഴ്ചവച്ചത്. ഹൈദരാബാദ് പേസ് ബൗളിങിലെ മറ്റെല്ലാവരും റണ്‍സ് വാരിക്കോരി നല്‍കിയപ്പോള്‍ നട്ടുവിന്റെ പ്രകടനം ഇവരില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുയായിരുന്നു. നാലോവറില്‍ എട്ട് ഇക്കോണമി റേറ്റില്‍ 32 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകളാണ് നട്ടു പിഴുതത്.

പവര്‍പ്ലേയില്‍ മാത്രമല്ല ഡെത്ത് ഓവറിലും ഉജ്ജ്വലമായാണ് ഇടംകൈയന്‍ പേസര്‍ പന്തെറിഞ്ഞത്. ഇതേ തുടര്‍ന്ന് ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നടരാജനെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ആരാധകര്‍. താരത്തിന്റെ ബൗളിങ് പ്രകടനത്തെ അവര്‍ വാനോളം പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.

T NATARAJAN

photocredit

20ാം ഓവറില്‍ കണ്ണഞ്ചിക്കുന്ന ബൗളിങായിരുന്നു നടരാജന്‍ പുറത്തെടുത്തത്. വെറും എട്ടു റണ്‍സ് മാത്രമേ ഈ ഓവറില്‍ അദ്ദേഹം വഴങ്ങിയുള്ളൂ. തൊട്ടുമുമ്പത്തെ ഓവറില്‍ ഇന്ത്യയുടെ മറ്റൊരു മുന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ 26 റണ്‍സ് വാരിക്കോരി നല്‍കിയിരുന്നു. രണ്ടു വീതം ഫോറും സിക്‌സറുമുള്‍പ്പെടെയാണിത്. എല്ലാം ആന്ദ്രെ റസ്സലിന്റെ ബാറ്റില്‍ നിന്നായിരുന്നു. അതുകൊണ്ടു തന്നെ ആശങ്കയോടെയാണ് 20ാം ഓവര്‍ നടരാജനെ എസ്ആര്‍എച്ച് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഏല്‍പ്പിച്ചത്.

എന്നാല്‍ എല്ലാ കണക്കുകൂട്ടലുകള്‍ക്കും അപ്പുറത്തെ പ്രകടനമായിരുന്നു നടരാജന്‍ കാഴ്ചവച്ചത്. ഒരു ഫോര്‍ മാത്രമേ ഈ ഓവഫില്‍ അദ്ദേഹം വിട്ടുനല്‍കിയുള്ളൂ. അപകടകാരിയായ ഫിനിഷര്‍ റിങ്കു സിങിനെ പുറത്താക്കുകയും ചെയ്തു. ഓവറിലെ ആദ്യ ബോളില്‍ തന്നെയാണ് റിങ്കുവിനെ നട്ടു മടക്കിയത്. ഓഫ്സ്റ്റംപിന് പുറത്ത് ഒരു ഷോര്‍ട്ട് ബോളായിരുന്നു നട്ടു പരീക്ഷിച്ചത്. മിഡ് വിക്കറ്റിന മുകളിലൂടെ വമ്പന്‍ ഷോട്ടിനു ശ്രമിച്ച റിങ്കുവിനു പാളി. നേരെ മുകളിലേക്കുയര്‍ന്ന ബോള്‍ ഡീപ്പ് മിഡ് വിക്കറ്റില്‍ എയ്ഡന്‍ മാര്‍ക്രം പിടികൂടുകയായിരുന്നു.

പക്ഷെ അടുത്ത ബോളില്‍ നട്ടുവിന് ലൈന്‍ ചെറുതായൊന്നു പാളി. ഓഫ്സ്റ്റംപിന് പുറത്ത് താഴ്ന്ന ഫുള്‍ടോസാണ് അദ്ദേഹമെറിഞ്ഞത്. പക്ഷെ പുതുതായി ക്രീസിലെത്തിയ മിച്ചെല്‍ സ്റ്റാര്‍ക്ക് ഇതു പോയിന്റ് ഏരിയയിലൂടെ ബൗണ്ടറിയിലേക്കു വഴി തിരിച്ചുവിടുകയായിരുന്നു. അടുത്തത് കിടിലനൊരു യോര്‍ക്കര്‍. സ്റ്റാര്‍ക്ക് ഇതു ലോങ്ഓണിലേക്കു കളിച്ച് സിംഗിളെടുത്തു. തുടര്‍ന്ന് റസ്സല്‍ സ്‌ട്രൈക്കറുടെ എന്‍ഡിലെത്തി. പക്ഷെ നട്ടുവിന്റെ മറ്റൊരു കിടിലന്‍ യോര്‍ക്കറിനെതിരേ സിംഗിളെടുക്കാനേ ആയുള്ളൂ.

അടുത്ത ബോളില്‍ സ്റ്റാര്‍ക്കിനു നേടാനായത് സിംഗിള്‍ മാത്രം. അവസാന ബോളില്‍ റസ്സലിനെ വീണ്ടും നടരാജന്‍ പൂട്ടി. തകര്‍പ്പനൊരു യോര്‍ക്കറാണ് അദ്ദേഹമെറിഞ്ഞത്. അതു ലോങ്ഓണിലേക്കു കളിച്ച റസ്സലിനു സിംഗിളെടുക്കാനേ കഴിഞ്ഞുള്ളൂ. നേരത്തേ പവര്‍പ്ലേയിലും മിന്നുന്ന പ്രകടനമണ് നട്ടു പുറത്തെടുത്തത്.

T NATARAJAN

നാലാമത്തെ ഓവറിലാണ് നട്ടു ആദ്യമായി ബൗള്‍ ചെയ്യാനെത്തിയത്. ഈ ഓവറില്‍ കെകെആറിനു അദ്ദേഹം ഇരട്ട പ്രഹരമേല്‍പ്പിക്കുകയും ചെയ്തു. മൂന്നാമത്തെ ബോളില്‍ വെങ്കടേഷ് അയ്യരെയും (7) അഞ്ചാമത്തെ ബോളില്‍ നായകന്‍ ശ്രേയസ് അയ്യരെയും (0) നടരാജന്‍ പുറത്താക്കുകയായിരുന്നു. ഓവറില്‍ വഴങ്ങിയതാവട്ടെ വെറും അഞ്ചു റണ്‍സുമാണ്.

അടുത്ത ഓവറിലാവട്ടെ നാലും റണ്‍സ് മാത്രമേ നട്ടു വിട്ടുകൊടുത്തുള്ളൂ. പവര്‍പ്ലേയിലെ അവസാന ഓവറിലായിരുന്നു അദ്ദേഹത്തിന്റെ ഈ മാജിക്കല്‍ പ്രകടനം. അതിനു ശേഷം 18ാം ഓവറിലാണ് നട്ടു ബൗള്‍ ചെയ്തത്. കളിയില്‍ അദ്ദേഹത്തിനു പിഴച്ചതും ഈ ഓവറില്‍ മാത്രമാണ്. ഓരോ സിക്‌സും ഫോറുമടക്കം 15 റണ്‍സാണ് നട്ടു വിട്ടുകൊടുത്തത്. രണ്ടു വൈഡുമെറിഞ്ഞു.

അതേസമയം, ഇന്ത്യക്കു വേണ്ടി മൂന്നു ഫോര്‍മാറ്റുകളിലം കളിച്ചുകഴിഞ്ഞ താരമാണ് നടരാജന്‍. നാലു ടി20യില്‍ ഏഴും രണ്ടു ഏകദിനങ്ങളില്‍ മൂന്നും ഒരു ടെസ്റ്റില്‍ മൂന്നും വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. 2021ലാണ് നട്ടുവിനെ അവസാനമായി ദേശീയ ടീമില്‍ കണ്ടത്. പരിക്കേറ്റു ടീമിനു പുറത്തായ ശേഷം പിന്നീടൊരിക്കലും അദ്ദേഹം ദേശീയ ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ടില്ല.

Story first published: Sunday, March 24, 2024, 10:26 [IST]
Other articles published on Mar 24, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+