For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: എന്നെ വിലക്കി, ഇല്ലെങ്കില്‍ ഡിസി പ്ലേഓഫ് കളിച്ചേനെയെന്നു റിഷഭ്! അഹങ്കാരമെന്നു ഫാന്‍സ്

ഡല്‍ഹി: റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള മല്‍സരത്തില്‍ വിലക്ക് കാരണം തനിക്കു പുറത്തിരിക്കേണ്ടി വന്നതാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനു തിരിച്ചടിയായതെന്നും അല്ലെങ്കില്‍ ടീം പ്ലേഓഫില്‍ എത്തുമായിരുന്നുവെന്നും അഭിപ്രായപ്പെട്ട നായകന്‍ റിഷഭ് പന്തിനു ആരാധകരുടെ ട്രോള്‍. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള അവസാന ലീഗ് മല്‍സരത്തില്‍ ഡിസിയുടെ 19 റണ്‍സ് വിജയത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 14 പോയിന്റുള്ള ഡിസിയുടെ പ്ലേഓഫ് സാധ്യത ഇപ്പോഴും തുലാസിലാണ്. ശേഷിച്ച മല്‍സരഫലങ്ങള്‍ അനുകൂലമായെങ്കില്‍ മാത്രമേ അവര്‍ക്കു ഇനി നേരിയ സാധ്യതയുള്ളൂ.

മൂന്നാം തവണയും കുറഞ്ഞ ഓവര്‍ നിരക്ക് ആവര്‍ത്തിച്ചതു കാരണമാണ് ആര്‍സിബിയുമായുള്ള തൊട്ടുമുമ്പത്തെ മല്‍സരം റിഷഭിനു നഷ്ടമായത്. അദ്ദേഹത്തിന്റെ അഭാവത്തില്‍ അക്ഷര്‍ പട്ടേലായിരുന്നു ടീമിനെ നയിച്ചത്. കളിയില്‍ ഡിസി 47 റണ്‍സിന്റെ പരാജയമേറ്റു വാങ്ങുകയും ചെയ്തു. ഈ മല്‍സരത്തില്‍ താന്‍ കളിച്ചിരുന്നുവെങ്കില്‍ ഡിസിക്കു പ്ലേഓഫ് സാധ്യത ഉണ്ടായിരുന്നുവെന്നാണ് റിഷഭ് വ്യക്തമാക്കിയത്.

RISHABH PANT

എല്‍എസ്ജി താരം നിക്കോളാസ് പൂരനില്‍ നിന്നും വലിയ വെല്ലുവിളിയാണ് നേരിടേണ്ടി വന്നതെന്നും എന്നാല്‍ ബൗളര്‍മാര്‍ ജോലി ഭംഗിയായി നിര്‍വഹിച്ചത് ആഹ്ലാദം നല്‍കുന്നതായും റിഷഭ് പറയുന്നു. റണ്‍ചേസില്‍ ലഖ്‌നൗ നാലിനു 44 റണ്‍സെന്ന നിലയില്‍ പതറവെ കൗണ്ടര്‍ അറ്റാക്കിങ് ഇന്നിങ്‌സാണ് പൂരന്‍ കാഴ്ചവച്ചത്. ഡിസി ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച അദ്ദേഹം 27 ബോളില്‍ 61 റണ്‍സ് വാരിക്കൂട്ടിയാണ് മടങ്ങിയത്. ആറു ഫോറും നാലു സിക്‌സറുമടക്കമാണിത്.

തീര്‍ച്ചയായും പൂരന്‍ ഞങ്ങള്‍ക്കു കടുപ്പമേറിയ നിമിഷങ്ങളാണ് നല്‍കിയത്. ഞങ്ങള്‍ക്കു ചില പ്ലാനുകളുണ്ടായിരുന്നു. മതിയായ ടോട്ടല്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. ഞങ്ങള്‍ മികച്ച ബോളുകള്‍ എറിഞ്ഞു കൊണ്ടിരുന്നതായും റിഷഭ് വ്യക്തമാക്കി. സീസണിന്റെ തുടക്കത്തില്‍ തങ്ങള്‍ക്കു ഒരുപാട് പ്രതീക്ഷകള്‍ ഉണ്ടായിരുന്നതായും പക്ഷെ കാര്യങ്ങള്‍ ആഗ്രഹിച്ചതു പോലെ വന്നില്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞു.

സീസണിന്റെ തുടക്കത്തില്‍ ഞങ്ങള്‍ക്കു ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു. ചില പരിക്കുകള്‍ ടീമിനെ ബാധിച്ചു. അവസാനത്തെ മല്‍സരത്തിനു ശേഷവും ഞങ്ങള്‍ക്കു പ്ലേഓഫ് സാധ്യതയുണ്ടായിരുന്നു. ആര്‍സിബിയുമായുള്ള അവസാനത്തെ മല്‍സരത്തില്‍ എനിക്കു കളിക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ക്കു പ്ലേഓഫിനു യോഗ്യത നേടാന്‍ കൂടുതല്‍ സാധ്യത ഉണ്ടായിരുന്നുവെന്നും റിഷഭ് ചൂണ്ടിക്കാട്ടി.

RISHABH PANT

തന്റെ വിലക്കാണ് ഡിസിയുടെ പ്ലേഓഫ് സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിച്ചതെന്ന റിഷഭിന്റെ അഭിപ്രായത്തെ സോഷ്യല്‍ മീഡിയയില്‍ പരിഹസിച്ചിരിക്കുകയാണ് ആരാധകര്‍. റിഷഭ് പന്തിന്റെ അഹങ്കാരത്തിനു ഇപ്പോഴും ഒരു കുറവുമില്ല. തനിക്ക് വിലക്ക് ലഭിച്ചിരുന്നില്ലെങ്കില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലേഓഫില്‍ എത്തുമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം. ആദ്യ ടി20 എങ്ങനെ കളിക്കണമെന്നു പഠിക്ക് എന്നിട്ടു മതി ഇത്തരം പൊങ്ങച്ചങ്ങള്‍ പറയുന്നതെന്നും ആരാധകര്‍ തുറന്നടിച്ചു.

ഡല്‍ഹി ക്യാപ്പിറ്റസിന്റെ പ്ലേഓഫ് സാധ്യതകള്‍ക്കു തിരിച്ചടിയായത് തനിക്കു നേരിട്ട വിലക്കാണെന്നാണ് റിഷഭ് പന്ത് പറയുന്നത്. അങ്ങനെയെങ്കില്‍ ബാക്കിയുള്ള 13 മല്‍സരങ്ങളില്‍ കളിച്ചിട്ടും റിഷഭിനു എന്തുകൊണ്ടാണ് ടീമിനെ പ്ലേഓഫില്‍ എത്തിക്കാന്‍
സാധിക്കാതിരുന്നതെന്നും ആരാധകര്‍ ചോദിക്കുന്നു.

റിഷഭ് പന്ത് എന്ത് മണ്ടത്തരമാണ് ഈ പറയുന്നത്? ഭൂരിഭാഗം മല്‍സരങ്ങളിലും ടെസ്റ്റ് ശൈലിയിലുള്ള ബാറ്റിങാണ് അദ്ദേഹം കാഴ്ചവച്ചത്. എന്നിട്ടും തനിക്കു വിലക്ക് ഇല്ലെങ്കില്‍ ടീമിനു പ്ലേഓഫ് സാധ്യത വര്‍ധിക്കുമായിരുന്നെന്നാണ് റിഷഭിന്റെ അഭിപ്രായം. അദ്ദേഹത്തേക്കാള്‍ മികച്ച രീതിയിലാണ് ആര്‍സിബിക്കെതിരേ അക്ഷര്‍ പട്ടേല്‍ ഡിസിയെ നയിച്ചതെന്നും ആരാധകര്‍ കുറിക്കുന്നു.

Story first published: Wednesday, May 15, 2024, 9:28 [IST]
Other articles published on May 15, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+