For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ചെണ്ടകളുടെ നിര, വില്ലന്‍ കോലി തന്നെ! വമ്പന്‍ തോല്‍വിയില്‍ ആര്‍സിബിക്ക് ട്രോള്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 25ാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നാണംകെടുത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. 7 വിക്കറ്റിനാണ് മുംബൈ ആര്‍സിബിയെ തകര്‍ത്തത്. ആദ്യം ബാറ്റു ചെയ്ത ആര്‍സിബി 8 വിക്കറ്റിന് 196 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈ 7 വിക്കറ്റും 27 പന്തും ബാക്കിയാക്കിയാണ് വിജയം നേടിയെടുത്തത്. ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ഇഷാന്‍ കിഷന്‍ (69) സൂര്യകുമാര്‍ യാദവ് (52) എന്നിവര്‍ ഫിഫ്റ്റിയോടെ തിളങ്ങി.

സീസണിലെ അഞ്ചാം തോല്‍വിയാണ് ആര്‍സിബി നേരിട്ടത്. ടീമിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിക്കുന്ന തോല്‍വിയാണ് മുംബൈക്കെതിരേ നേരിട്ടതെന്ന് പറയാം. ആറ് മത്സരത്തില്‍ 1 ജയം മാത്രം നേടിയ ആര്‍സിബിക്കെതിരേ വലിയ ട്രോളുകളാണ് ഉയരുന്നത്. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ ദുരന്തമാകുന്നതാണ് ആര്‍സിബി നിരയില്‍ കാണാനാവുന്നത്. അതുകൊണ്ടുതന്നെ നിരവധി ട്രോളുകളാണ് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നത്.

ചെണ്ടകളുടെ നിരയാണ് ആര്‍സിബിയെന്നതാണ് പ്രധാനമായും ആരാധകര്‍ പരിഹസിക്കുന്നത്. റീസെ ടോപ്ലി 3 ഓവറില്‍ 34 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ മുഹമ്മദ് സിറാജ് 3 ഓവറില്‍ 37 റണ്‍സാണ് വഴങ്ങിയത്. ആകാശ് ദീപ് 3.3 ഓവറില്‍ 55 റണ്‍സാണ് വിട്ടുകൊടുത്തത്. ഗ്ലെന്‍ മാക്‌സ് വെല്‍ 1 ഓവറില്‍ 17 റണ്‍സും വഴങ്ങി. ഒരു സമയത്തും ആര്‍സിബിക്ക് ആധിപത്യം കാട്ടാനായില്ല. ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റുമായി തിളങ്ങിയ പിച്ചിലാണ് ആര്‍സിബി ബൗളര്‍മാര്‍ തല്ലുവാങ്ങിയത്.

മഞ്ഞുവീഴ്ച ബൗളര്‍മാര്‍ക്ക് തിളങ്ങുന്നതില്‍ തിരിച്ചടിയായി എന്നത് വസ്തുതയാണ്. എന്നാല്‍ ഒരു യോര്‍ക്കര്‍ പോലും എറിയാന്‍ കഴിവില്ലാത്ത ബൗളര്‍മാരാണ് ആര്‍സിബി നിരയിലുള്ളതെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. ബാറ്റിങ് നിരയും വിമര്‍ശനം കേള്‍ക്കുന്നുണ്ട്. വിരാട് കോലിക്കെതിരേയും ട്രോളുകള്‍ ഉയരുന്നുണ്ട്. ഓപ്പണറായി ഇറങ്ങിയ കോലി 9 പന്തില്‍ 3 റണ്‍സാണ് നേടിയത്. 33.33 സ്‌ട്രൈക്ക് റേറ്റിലാണ് കോലി കളിച്ചത്.

virat kohli hardik pandya

മുംബൈയെപ്പോലെ മികച്ച ബാറ്റിങ് കരുത്തുള്ള ടീമിനെതിരേ 230ന് മുകളിലേക്ക് സ്‌കോര്‍ എത്തിക്കണമായിരുന്നു. എന്നാല്‍ ഓപ്പണിങ്ങില്‍ കോലിയുടെ മെല്ലെപ്പോക്ക് ബാറ്റിങ് ആര്‍സിബിയെ പിന്നോട്ടടിച്ചു. മെല്ലപ്പോക്ക് ബാറ്റിങ്ങാണ് ടൂര്‍ണമെന്റിലുടെനീളം കോലി നടത്തുന്നത്. മത്സരശേഷം പ്രതീക്ഷിച്ചതിലും 40 റണ്‍സ് കുറവായിരുന്നുവെന്നാണ് നായകന്‍ ഫഫ് ഡുപ്ലെസിസ് തുറന്ന് പറഞ്ഞത്. ടീം മാനേജ്‌മെന്റിനെതിരേയും ആരാധകര്‍ ട്രോളുകളുയര്‍ത്തുന്നു.

ഗ്ലെന്‍ മാക്‌സ് വെല്ലിനെ കളിപ്പിക്കുകയും കാമറൂണ്‍ ഗ്രീനിനെ പുറത്തിരുത്തുകയും ചെയ്ത ആര്‍സിബിയുടെ തീരുമാനം മണ്ടത്തരമാണെന്നാണ് ആരാധക പക്ഷം. ആര്‍സിബി ഷെയ്ന്‍ വാട്‌സണെ എങ്ങനെയാണോ ഫലപ്രദമായി ഉപയോഗിക്കാതിരുന്നത് അതുപോലെയാണ് ഗ്രീനിനോടും ചെയ്യുന്നതെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ആര്‍സിബി മധ്യനിരയിലാണ് ഗ്രീനിനെ കളിപ്പിക്കുന്നത്. കോലിയെ ഓപ്പണിങ്ങില്‍ നിന്ന് മാറ്റി ഗ്രീനിനെ കൊണ്ടുവരണമെന്നാണ് ആരാധക പക്ഷം.

മുംബൈയും ആര്‍സിബിയും തമ്മിലുള്ള വ്യത്യാസം സ്‌ട്രൈക്ക് റേറ്റ് നോക്കിയാല്‍ വ്യക്തമാകുമെന്നും ആരാധകര്‍ പറയുന്നു. ആര്‍സിബി താരങ്ങള്‍ വ്യക്തിഗത നേട്ടങ്ങള്‍ക്കായാണ് കളിക്കുന്നതെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. ഇഷാന്‍ കിഷന്‍ 34 പന്തില്‍ 69 റണ്‍സാണ് അടിച്ചെടുത്തത്. സ്‌ട്രൈക്ക് റേറ്റ് 202ന് മുകളിലായിരുന്നു. രോഹിത് ശര്‍മ 158ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ കളിച്ചപ്പോള്‍ സൂര്യകുമാറിന്റെ സ്‌ട്രൈക്ക് റേറ്റ് 273ന് മുകളിലായിരുന്നു.

നായകന്‍ ഹാര്‍ദിക് പാണ്ഡ്യ 6 പന്തില്‍ 21 റണ്‍സാണ് നേടിയത്. 350 സ്‌ട്രൈക്ക് റേറ്റിലാണ് അദ്ദേഹം കളിച്ചത്. തിലക് വര്‍മ 160ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റിലും കളിച്ചു. എന്നാല്‍ ആര്‍സിബി താരങ്ങളില്‍ മിക്കവരുടേയും സ്‌ട്രൈക്ക് റേറ്റ് 150ല്‍ താഴെയാണ്. ആര്‍സിബിയുടെ ഈ ടീം പ്ലേ ഓഫ് കടക്കില്ലെന്നുറപ്പായെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ മുംബൈ എല്ലാ എതിരാളികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

Story first published: Thursday, April 11, 2024, 23:55 [IST]
Other articles published on Apr 11, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+