കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള നിര്‍ണായക പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സ് ബാക്ക് ഫൂട്ടിലായിരിക്കെ വലിയ വിമര്‍ശനമാണ് ക്യാപ്റ്റനും ഇംഗ്ലീഷ് ഓള്‍റൗണ്ടറുമായ സാം കറെന്‍ നേരിടുന്നത്. പരിക്കേറ്റ സ്ഥിരം ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റെ അഭാവത്തില്‍ ഒരിക്കല്‍ക്കൂടി കറെന്‍ ടീമിനെ നയിക്കുകയായിരുന്നു. പക്ഷെ ഈഡന്‍ ഗാര്‍ഡന്‍സില്‍ പഞ്ചാബിനെ ആദ്യത്തെ പത്തോവറില്‍ തന്നെ പഞ്ഞിക്കിട്ടിരിക്കുകയാണ് കെകെആര്‍.
ക്യാപ്റ്റന്‍സി, ബൗളിങ്, ഫീല്‍ഡിങ് എന്നിവയിലെല്ലാം കറെന്‍ നിരാശപ്പെടുത്തിയിരുന്നു. പവര്‍പ്ലേയില്‍ രണ്ടോവറുകളാണ് അദ്ദേഹം ബൗള്‍ ചെയ്തത്. വിക്കറ്റൊന്നുമില്ലാതെ 18 റണ്‍സും കറെന്‍ വിട്ടുകൊടുത്തു. മാത്രമല്ല പവര്‍പ്ലേയില്‍ ഒരു ക്യാച്ചും കറെന്‍ കൈവിട്ടതോടെയാണ് ആരാധകരോഷം കത്തിയത്. ഇത്രയും വലിയ ദുരന്തമായ മറ്റൊരു ക്രിക്കറ്റര്‍ ഈ സീസണില്‍ ഇല്ലെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.

പവര്‍പ്ലേ തീരുമുമ്പ് അപകടകാരിയായ ഇംഗ്ലീഷ് ഓപ്പണല്‍ ഫില്‍ സാള്‍ട്ടിന്റെ ക്യാച്ചാണ് കറെന്‍ താഴെയിട്ടത്. ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങിനാണ് നായകന്റെ പിഴവ് കാരണം അര്‍ഹിച്ച വിക്കറ്റ് ലഭിക്കാതെ പോയത്. 21 ബോളില്‍ 35 റണ്‍സെടുത്തു നില്‍ക്കെയാണ് സാള്‍ട്ടിനെ കറെന്‍ രക്ഷപ്പെടുത്തിയത്. കെകെആര്‍ സ്‌കോര്‍ ബോര്‍ഡില്‍ അപ്പോള്‍ 75 റണ്‍സുണ്ടായിരുന്നു.
സാം കറെന്‍ എന്തൊരു ദുരന്തം താരമാണ്? നന്നായി ബൗള്‍ ചെയ്യാനറിയില്ല, ബാറ്റിങും വശമില്ല, ഫീല്‍ഡിങും അറിയില്ല, ക്യാപ്റ്റന്‍സിയും അറിയില്ല. ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമാണ് ഈ താരം. പഞ്ചാബ് കിങ്‌സെന്നല്ല അടുത്ത സീസണില്‍ കറെനെ ഒരു ടീമും കളിപ്പിക്കാന്‍ പാടില്ലെന്നും ആരാധകര്‍ തുറന്നടിച്ചു.
പഞ്ചാബ് കിങ്‌സ് എന്തിനാണ് 18.5 കോടി രൂപയ്ക്കു ഈ ഐപിഎല്‍ സീസണിലും സാം കറെനെ നിലനിര്‍ത്തിയതെന്നറിയില്ല. ഒന്നിനും കൊള്ളാത്ത താരമെന്നു ദിവസങ്ങള്‍ക്കു മുമ്പ് കറെനെ വീരേന്ദര്‍ സെവാഗ് വിമര്‍ശിച്ചത് വെറുതെയെല്ല. ഓള്‍റൗണ്ടറെന്നാണ് പേരെങ്കിലും ബാറ്റിങ്, ബൗളിങ് എന്നിവയില്‍ എന്താണ് ഈ സീസണില്‍ താരം കാണിച്ചിക്കുന്നത്? ക്യാപ്റ്റന്‍സി മികച്ചതെങ്കില്‍ ഇതിന്റെ പേരിലെങ്കിലും കറെന് ആശ്വസിക്കാമായിരുന്നു. പക്ഷെ അദ്ദേഹത്തിനു കീഴില്‍ കളിച്ച മല്‍സരങ്ങളിലെല്ലാം പഞ്ചാബ് തോറ്റിരിക്കുകയാണെന്നും ആരാധകര്‍ വിമര്‍ശിച്ചു.

അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട കെകെആറിന്റെ റണ്‍മഴ തന്നെയാണ് ഈഡന്‍ ഗാര്‍ഡന്‍സില്‍ കണ്ടത്. 13 ഓവറുകള്‍ കഴിയുപ്പോള്‍ കെകെആര്‍ രണ്ടു വിക്കറ്റിനു 169 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ നേടിക്കഴിഞ്ഞു. ഫിലിപ്പ് സാള്‍ട്ടിന്റെയും (75) സുനില്‍ നരെയ്‌ന്റെയും (71) ഇടിവെട്ട് ഫിഫ്റ്റികളാണ് പഞ്ചാബിനെ വെള്ളം കുടിപ്പിച്ചത്. 37 ബോളില്‍ ആറു വീതം ഫോറും സിക്‌സറുമുള്‍പ്പെട്ടതായിരുന്നു സാള്‍ട്ടിന്റെ ഇന്നിങ്‌സ്. നരെയ്ന്‍ 32 ബോളില്‍ ഒമ്പതു ഫോറും നാലു സിക്‌സറുമടക്കമാണ് 71 റണ്‍സ് വാരിക്കൂട്ടിയത്.
പ്ലെയിങ് ഇലവന്‍
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, ആന്‍ക്രിഷ് രഘുവംശി, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), വെങ്കടേഷ് അയ്യര്‍, റിങ്കു സിങ്, ആന്ദ്രെ റസ്സല്‍, രമണ്‍ദീപ് സിങ്, ദുഷ്മന്ത ചമീര, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ.
പഞ്ചാബ് കിങ്‌സ്- ജോണി ബെയര്‍സ്‌റ്റോ, സാം കറെന്‍ (ക്യാപ്റ്റന്‍), റൈലി റൂസ്സോ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ശശാങ്ക് സിങ്, അശുതോഷ് ശര്‍മ, ഹര്‍പ്രീത് ബ്രാര്‍, രാഹുല്‍ ചാഹര്‍, കാഗിസോ റബാഡ, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്.