For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഹാര്‍ദിക് 'തനിനിറം' കാട്ടിത്തുടങ്ങി! എന്തൊരു ജാഡ, മലിങ്കയ്ക്കു പുല്ലുവില? വീഡിയോ

ഐപിഎല്ലിന്റെ 17ാം സീസണില്‍ എല്ലാവരും ഉറ്റുനോക്കുന്നത് പുതിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ മുംബൈ ഇന്ത്യന്‍സ് മിന്നിക്കുമോയെന്നാണ്. രോഹിത് ശര്‍മയില്‍ നിന്നും നായകസ്ഥാനം തട്ടിയെടുത്തതു മുതല്‍ ഹാര്‍ദിക്കിനു ഹേറ്റേഴ്‌സും കൂടിയിരിക്കുകയാണ്. നേരത്തേ തന്നെ ഒരുപാട് ഹേറ്റേഴ്‌സുള്ള ക്രിക്കറ്ററാണ് അദ്ദേഹം. ഇതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് ഹാര്‍ദിക്കിന്റെ അഹങ്കാരവും മോശം പെരുമാറ്റവും തന്നെയാണ്.

ഇപ്പോഴിതാ മുംബൈ ടീമിന്റെ പരിശീലന ക്യാംപില്‍ നിന്നുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. മുംബൈ ടീമിന്റെ ക്യാപ്റ്റന്‍സി ലഭിച്ചതും ഹാര്‍ദിക്ക് തന്റെ ജാഡയും തനിനിറവുമെല്ലാം പുറത്തെടുക്കാന്‍ തുടങ്ങിയിരിക്കുകയാണെന്നും ഹേറ്റേഴ്‌സ് തുറന്നടിക്കുന്നു.

HARDIK PANDYA

മുംബൈ ടീമിന്റെ പരിശീലന ക്യാംപിലുള്ള കിടക്കയില്‍ ഹാര്‍ദിക് ഒരു കാല്‍ മടക്കിവച്ച് കൈമുട്ടിലൂന്നി കിടന്നു കൊണ്ട് സംസാരിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. ഹാര്‍ദിക്കിനു തൊട്ടുമുന്നിലായി മുംബൈ ടീമിന്റെ ബൗളിങ് കോച്ചും ശ്രീലങ്കയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളറായ ലസിത് മലിങ്കയുള്‍പ്പെടെ ചിലര്‍ നില്‍ക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. പരിശീലന സെഷനിടെ ഹാര്‍ദിക് വിശ്രമിക്കുകയാണോ, അതോ ടീം ഫിസിയോ പരിശോധിക്കുകയാണോ എന്ന കാര്യമൊന്നും വ്യക്തമല്ല.

പക്ഷെ ഹേറ്റേഴ്‌സ് ഈ വീഡിയോ ഏറ്റെടുക്കുകയും ഹാര്‍ദിക്കിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിഹാസ ബൗളറായ മലിങ്കയ്ക്കു മുന്നില്‍പ്പോലും ഈ തരത്തില്‍ അഹങ്കാരത്തോടെ പെരുമാറാന്‍ ഹാര്‍ദിക്കിനു നാണമില്ലേയെന്നാണ് വിമര്‍ശകരുടെ ചോദ്യം. എങ്ങനെയാണ് സീനിയേഴ്‌സിനോടു പെരുമാറേണ്ടതെന്നു മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ കണ്ടു പഠിക്കണമെന്നും ഹാര്‍ദിക്കിനോടു ഇവര്‍ ആവശ്യപ്പെടുന്നു.

മുംബൈ ടീമിന്റെ പരിശീലന ക്യാംപില്‍ നിന്നുള്ള വീഡിയോ കാണാം

ഹാര്‍ദിക് പാണ്ഡ്യ ആരെയും ബഹുമാനിക്കാറില്ല. കാര്യങ്ങള്‍ അത്രയ്ക്കും സിംപിളാണ്. ഈ വീഡിയോയില്‍ മാത്രമല്ല അദ്ദേഹത്തിന്റെ ഓവറോള്‍ പെരുമാറ്റം പരിശോധിക്കുകയാണെങ്കില്‍ ഞാന്‍, എന്റേത്, ഞാന്‍ തന്നെ എന്നിങ്ങനെയുള്ള ഭാവം മാത്രമേയുള്ളൂ. ഹാര്‍ദിക്കിനെ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചത് വളരെ മോശം ചോയ്‌സാണ് മുംബൈ ഇന്ത്യന്‍സെന്നും ആരാധകര്‍ തുറന്നടിക്കുന്നു.

HARDIK PANDYA

Screenshot

അഭിനന്ദനങ്ങള്‍ മുംബൈ ഇന്ത്യന്‍സ്. രോഹിത് ശര്‍മയെ നായകസ്ഥാനത്തു നിന്നും പുറത്താക്കിയതിനു നിങ്ങള്‍ ഇത് അര്‍ഹിക്കുന്നുവെന്നുമായിരുന്നു ഒരു പ്രതികരണം. പഴയ ടീമായ ഗുജറാത്ത് ടൈറ്റന്‍സ് ഹാര്‍ദിക് പാണ്ഡ്യയെ ഒരിക്കലും മിസ് ചെയ്യില്ല. ഇങ്ങനെയൊരാള്‍ ടീമില്‍ നിന്നും പോയതില്‍ അവര്‍ സന്തോഷിക്കുകയാവും. മുംബൈ ഇന്ത്യന്‍സിന്റെ കഷ്ടകാലം ആരംഭിച്ചു കഴിഞ്ഞു. ഇത്തവണ പ്ലേഓഫ് പോലുമെത്താതെ മുംബൈ പുറത്താവുമെന്നും ഹേറ്റേഴ്‌സ് വിമര്‍ശിച്ചു.

രോഹിത്തിന്റെ ഫാന്‍സ് ഹാര്‍ദിക്കിനെ രൂക്ഷമായി വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുമ്പോള്‍ ഹാര്‍ദിക്കിനെ അനുകൂലിച്ചും ചിലര്‍ പ്രതികരിച്ചിട്ടുണ്ട്. ഹാര്‍ദിക് തെറ്റായൊന്നും ചെയ്തിട്ടില്ല. കാലില്‍ കെട്ടുന്നതിനായി ടീം ഫിസിയോ അദ്ദേഹത്തെ സഹായിക്കുകയാണ് യഥാര്‍ഥത്തില്‍ ചെയ്യുന്നത്. ഹാര്‍ദിക്കിനെ എന്തിനാണ് ഈ തരത്തില്‍ നിങ്ങള്‍ അധിക്ഷേപിക്കുന്നത്. ടീം ഇന്ത്യക്കു വേണ്ടി പ്രതിസന്ധി ഘട്ടത്തില്‍ വളരെ മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ള താരമാണ് ഹാര്‍ദിക്കെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

മുംബൈ ഇന്ത്യന്‍സ് ഫുള്‍ സ്‌ക്വാഡ്

ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ടിം ഡേവിഡ്, വിഷ്ണു വിനോദ്, ഡെവാള്‍ഡ് ബ്രെവിസ്, നെഹാല്‍ വദേര, റൊമാരിയോ ഷെപ്പേര്‍ഡ്, ജെറാള്‍ഡ് കോറ്റ്സി, ദില്‍ഷന്‍ മധുഷങ്ക, ശ്രേയസ് ഗോപാല്‍, നുവാന്‍ തുഷാര, നമാന്‍ ധിര്‍, ജസ്പ്രീത് ബുംറ, കുമാര്‍ കാര്‍ത്തികേയ, പിയൂഷ് ചൗള, ആകാശ് മധ്വാള്‍, ജേസണ്‍ ബെറന്‍ഡോര്‍ഫ്, അന്‍ഷുല്‍ കാംബോജ്, മുഹമ്മദ് നബി, ശിവാലിക് ശര്‍മ, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, ഷംസ് മുലാനി.

Story first published: Friday, March 15, 2024, 20:42 [IST]
Other articles published on Mar 15, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+