IPL 2024: ഹാര്‍ദിക് നന്ദികെട്ടവന്‍! രോഹിത്തിനെ തള്ളിപ്പറഞ്ഞു? വാളെടുത്ത് ആരാധകര്‍, സംഭവമറിയാം
രോഹിത് ശര്‍മയില്‍ നിന്നും മുംബൈ ഇന്ത്യന്‍സ് ടീമിന്റെ നായകസ്ഥാനം തട്ടിയെടുത്തതു മുതല്‍ വില്ലന്‍ പരിവേഷമാണ് ഹാര്‍ദിക് പാണ്ഡ്യക്കുള്ളത്. ആരാധകരുടെ ഭാഗത്തു നിന്നും വലിയ തോതിലുള്ള പ്രതിഷേധങ്ങളും വിമര്‍ശനങ്ങളുമെല്ലാം അദ്ദേഹം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പുതിയൊരു വീഡിയോയുടെ കാര്യത്തിന്റെ പേരില്‍ രോഹിത്തിന്റെ ഫാന്‍സ് ഹാര്‍ദിക്കിനെതിരേ വാളെടുത്തിരിക്കുകയണ്. നന്ദികെട്ടവാണ് ഹാര്‍ദിക്കെന്നും വന്ന വഴി മറന്നുവെന്നുമെല്ലം അവര്‍ തുറന്നടിക്കുന്നു.
ജിമ്മില്‍ വച്ച് വ്യായാമത്തിനിടെ ഹാര്‍ദിക് പങ്കുവച്ച വീഡിയോയാണ് രോഹിത്തിന്റെ ആരാധകരെ അരിശം കൊള്ളിച്ചിട്ടുള്ളത്. കരിയറില്‍ താന്‍ ഇന്നു എവിടെയെങ്കിലും എത്തിനില്‍ക്കുന്നുണ്ടെങ്കില്‍ ഇതിനു കാരണം ഐപിഎല്‍ മാത്രമാണെന്നാണ് ഈ വീഡിയോയില്‍ അദ്ദേഹം പറഞ്ഞിട്ടുള്ളത്.

ഐപിഎല്ലാണ് എനിക്കു എല്ലാം നല്‍കിയത്. എനിക്കൊരു വ്യക്തിത്വം നല്‍കിയത് ഐപിഎല്ലാണ്. അല്ലായിരുന്നെങ്കില്‍ ഞാന്‍ ഇപ്പോഴും ബറോഡയില്‍ തന്നെയാവുമായിരുന്നു. പക്ഷെ അതു ഈ ഹാര്‍ദിക്കായിരിക്കില്ല. മറ്റേതെങ്കിലും ഹാര്‍ദിക്കാവുമെന്നുമാണ് ചിരിയോടെ അദ്ദേഹം പറയുന്നത്. അതിനു ശേഷം ഐപിഎല്ലില്‍ താരത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തുന്ന ദൃശ്യങ്ങളും വീഡിയോക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.
ഹാര്‍ദിക് പാണ്ഡ്യ പങ്കുവച്ച വീഡിയോ കാണാം
കരിയറിന്റെ തുടക്കത്തില്‍ മുംബൈ ടീമിലെത്തിയതു മുതല്‍ ഇപ്പോള്‍ നായകസ്ഥാനത്തു വരെയെത്തി നില്‍ക്കുന്ന രംഗങ്ങള്‍ ഈ വീഡിയോയില്‍ കാണാം. എന്റെ 10ാമത് ഐപിഎല്‍ സീസണില്‍, ഈ യാത്രയില്‍, വളര്‍ച്ചയില്‍, എന്റെ വഴിയിലേക്കു വന്ന എല്ലാ കാര്യങ്ങളിലും നന്ദിയുള്ളവനാണ്. കൂടാതെ എന്റെ ഹൃദയത്തില്‍ എല്ലായ്‌പ്പോഴുമുള്ള ടീമിലേക്കു മടങ്ങിയെത്തിയതിലും നന്ദിയുണ്ടെന്നും വീഡിയോക്കൊപ്പം ഹാര്‍ദിക് കുറിച്ചിട്ടുണ്ട്.
മുംബൈ ടീമിനോടൊപ്പമുള്ള ഹാര്‍ദിക്കിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ളയാളാണ് മുന്‍ ക്യാപ്റ്റന്‍ രോഹിത്. 2015ല്‍ മുംബൈ ടീമിലേക്കു വരുമ്പോള്‍ ആരുമറിയാതിരുന്ന അദ്ദേഹത്തെ ലോകം കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായി വളര്‍ത്തിയെടുത്തത് അന്നത്തെ ക്യാപ്റ്റനായിരുന്ന രോഹിത്താണ്. പക്ഷെ തന്റെ വളര്‍ച്ചയില്‍ സുപ്രധാന പങ്കുവഹിച്ച ഹിറ്റ്മാനെക്കുറിച്ച് ഒരു വാക്ക് പോലും ഹാര്‍ദിക് പരാമര്‍ശിച്ചിട്ടില്ലെന്നതാണ് വളരെ പ്രധാനപ്പെട്ട കാര്യം. ആരാധകരെ ചൊടിപ്പിച്ചതും ഇതു തന്നെയാണ്.
രൂക്ഷമായാണ് ഹാര്‍ദിക്കിനെ സോഷ്യല്‍ മീഡിയയില്‍ അവര്‍ വിമര്‍ശിച്ചിരിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യ, നിങ്ങള്‍ക്കു എല്ലാം നല്‍കിയത് ഐപിഎല്‍ അല്ല. രോഹിത് ശര്‍മയാണ് നിങ്ങളെ ഈയൊരു തലത്തിലേക്കു വളര്‍ത്തിക്കൊണ്ടുവന്നത്.
ഈ തരത്തില്‍ നന്ദികേട് കാണിക്കാന്‍ പാടില്ല. രോഹിത് അന്നു പിന്തുണയ്ക്കുകയും കൂടെ നില്‍ക്കുകയും ചെയ്തിരുന്നില്ലെങ്കില്‍ ഹാര്‍ദിക്കെന്ന ഓള്‍റൗണ്ടര്‍ ഉണ്ടാവുമോയെന്നു പോലും സംശയമാണെന്നും ആരാധകര്‍ തുറന്നടിക്കുന്നു.

ഐപിഎല്‍ മാത്രമല്ല നിങ്ങളെ ഈ തരത്തില്‍ അറിയപ്പെടുന്ന ക്രിക്കറ്ററാക്കി മാറ്റിയെടുത്തത്. മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും ഇതില്‍ നിര്‍ണായക പങ്കുണ്ട്. വെറും 10 ലക്ഷം രൂപയ്ക്കു മുംബൈ ടീമിലേക്കു വരുമ്പോള്‍ ഹാര്‍ദിക്കെന്ന താരത്തെ ഒരാള്‍ക്കും അറിയില്ലായിരുന്നു. പക്ഷെ രോഹിത് നിങ്ങളുടെ കഴിവില്‍ വിശ്വാസമര്‍പ്പിക്കുകയും അതു പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ നല്‍കുകയും ചെയ്തു.
രോഹിത് അന്നു നിങ്ങളെ കണ്ടില്ലെന്നു നടിച്ചിരുന്നെങ്കില്‍ മറ്റൊരു ടീമില്‍ നിങ്ങള്‍ ക്ലിക്കാവുമോയെന്ന കാര്യം സംശയമാണ്. ഈ തരത്തില്‍ വന്ന വഴി മറക്കരുത്. സ്വന്തം വളര്‍ച്ചയില്‍ ഐപിഎല്ലിനു ക്രെഡിറ്റ് നല്‍കിയ നിങ്ങള്‍ എന്തുകൊണ്ടാണ് രോഹിത്തിനും ഇതു നല്‍കാന്‍ മടിക്കുന്നതെന്നും ആരാധകര്‍ ആഞ്ഞടിച്ചു.
അതേസമയം, ഹാര്‍ദിക്കിനു കീഴില്‍ ഈ സീസണില്‍ മുംബൈയുടെ ആദ്യ പോരാട്ടം ഞായറാഴ്ച ഗുജറാത്ത് ടൈറ്റന്‍സിനെതിരേയാണ്. കഴിഞ്ഞ രണ്ടു സീസണുകളിലും നയിച്ച തന്റെ മുന്‍ ടീമിനെതിരേ അദ്ദേഹം ആദ്യമായി ഏറ്റുമുട്ടുന്നുവെന്ന പ്രത്യേകത കൂടി ഈ മല്‍സരത്തിനുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications