Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഡിസി ഉടമ എന്തൊരു ദുരന്തം? വിലക്കണം! സഞ്ജു പുറത്തായപ്പോള്‍ ചെയ്തത് കണ്ടോ? ആരാധകരോഷം

ഡല്‍ഹി: രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലുള്ള ഐപിഎല്‍ പോരില്‍ സഞ്ജു സാംസണിന്റെ പുറത്താവലുമായി ബന്ധപ്പെട്ടുള്ള വിവാദം കത്തുകയാണ്. നായകന്റെ കളി കെട്ടഴിച്ച സഞ്ജുവിന്റെ (46 ബോളില്‍ 86) ഇന്നിങ്‌സിലേറി റോയല്‍സ് ത്രസിപ്പിക്കുന്ന ജയത്തിനു തൊട്ടരികെ വരെയെത്തിയിരുന്നു. പക്ഷെ ബൗണ്ടറി ലൈനിന് അരികെ സംശയാസ്പദമായ ക്യാച്ചിലൂടെ സഞ്ജു പുറത്തായതോടെ ഡിസി പിടിമുറുക്കുകയും ഒടുവില്‍ 20 റണ്‍സിന്റെ വിജയം സ്വന്തമാക്കുകയും ചെയ്യുകയായിരുന്നു.

സഞ്ജുവിനെതിരായ തേര്‍ഡ് അംപയറുടെ തീരുമാനത്തിനു പിന്നാലെ ഗാലറിയിരുന്ന് കളി കണ്ട ഡിസി ഉടമ പാര്‍ഥ് ജിന്‍ഡാലിന്റെ പെരുമാറ്റത്തിനെതിരേ വന്‍ വിമര്‍ശനങ്ങളാണ് ഉയരുന്നത്. സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായാണ് ജിന്‍ഡാലിനെതിരേ ക്രിക്കറ്റ് ആരാധകര്‍
ആഞ്ഞടിച്ചിരിക്കുന്നത്.

JINDAL- PANT

16ാമത്തെ ഓവറിലെ നാലാമത്തെ ബോളില്‍ മുകേഷ് കുമാറിന്റെ ബൗളിങില്‍ ഷെയ് ഹോപ്പാണ് ലോങ് ഓണില്‍ ബൗണ്ടറി ലൈനിനു തൊട്ടരികെ സഞ്ജുവിനെ പിടികൂടിയത്. ആദ്യം ഇതൊരു ക്ലീന്‍ ക്യാച്ചെന്നു തോന്നിയെങ്കിലും വശത്തു നിന്നുള്ള റീപ്ലേ തേര്‍ഡ് അംപയര്‍ പരിശോധിച്ചപ്പോള്‍ സംശയാസ്പദമായിരുന്നു. ക്യാച്ചെടുത്ത ശേഷം നീങ്ങുന്നതിനിടെ ഹോപ്പിന്റെ കാല്‍ ബൗണ്ടറി ലൈനില്‍ തട്ടുന്നത് കാണാമായിരുന്നു. പക്ഷെ അതു ക്ലീന്‍ ക്യാച്ചാണെന്നായിരന്നു തേര്‍ഡ് അംപയറുടെ തീരുമാനം.

ഇതു കണ്ടതോടെ ഫീല്‍ഡ് അംപയറായ അനന്തപദ്മനാഭന്റെ അടുത്തേക്കു വന്ന സഞ്ജു തീരുമാനത്തെ ചോദ്യം ചെയ്യുകയും വാദിക്കുകയുമായിരുന്നു. ഈ സമയത്തായിരുന്നു ഗാലറിയില്‍ ജിന്‍ഡാലിന്റെ ആക്രോശം. ഔട്ടാണ്, ഔട്ടാണ് എന്ന് എഴുന്നേറ്റ് നിന്നു കൈവിരല്‍ ചൂണ്ടി അദ്ദേഹം സഞ്ജുവിനു നേരെ വിളിച്ചുപറയുന്നത് കാണാമായിരുന്നു. ഇതു സഞ്ജുവിന്റെ ആരാധകരെ മാത്രമല്ല ക്രിക്കറ്റ് പ്രേമികളെ മുഴുവന്‍ ക്ഷുഭിതരാക്കുകയുമായിരുന്നു. ഇത്രയും മോശം ടീമുടമ വേറെ കാണില്ലെന്നാണ് ക്രിക്കറ്റ് ആരാധകര്‍ ആഞ്ഞടിച്ചിരിക്കുന്നത്.

ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമുടമ പാര്‍ഥ് ജിന്‍ഡാല്‍ ശരിക്കുമൊരു വിഡ്ഢിയും അഹങ്കാരിയുമാണ്. എന്തു തരത്തിലുള്ള പെരുമാറ്റമാണിത്. സഞ്ജു സാംസണിനു നേരെ ഗാലറിയില്‍ നിന്നും ജിന്‍ഡാല്‍ നടത്തിയ ആക്രോശം ഐപിഎല്‍ ഭരണസമിതി പരിശോധിക്കുക തന്നെ വേണം. മാത്രമല്ല വിലക്കും പിഴയും ശിക്ഷയായി നല്‍കുകയും വേണമെന്നും സോഷ്യല്‍ മീഡിയയില്‍ ആവശ്യമുയരുന്നു.

SANJU SAMSON

ഒരു ഐപിഎല്‍ ടീമുടമ എങ്ങനെയാവരുത് എന്നതിനുള്ള ഏറ്റുവും മികച്ച ഉദാഹരണമാണ് പാര്‍ഥ് ജിന്‍ഡാല്‍. സഞ്ജു സാംസണിനെ യഥാര്‍ഥത്തില്‍ അധിക്ഷേപിക്കകുയാണ് അയാള്‍ ചെയ്തിട്ടുള്ളത്. തനിക്കെതിരായ തേര്‍ഡ് അംപയറുടെ തീരുമാനത്തെ ചോദ്യം ചെയ്ത സഞ്ജുവിനോടു ഗ്രൗണ്ടില്‍ നിന്നും പുറത്തു പോവാന്‍ ആക്രോശിക്കുകയാണ് ജിന്‍ഡാല്‍ ചെയ്തത്. ക്രിക്കറ്റിന്റെ സ്പിരിറ്റിനു ഒരിക്കലും യോജിച്ച പെരുമാറ്റമല്ല ഇത്. കളിക്കളത്തില്‍ തീരുമാനങ്ങളെടുക്കാന്‍ അംപയര്‍മാരുണ്ട്. അതില്‍ ഇടപെടാന്‍ ജിന്‍ഡാലിനു അവകാശമില്ലെന്നും ക്രിക്കറ്റ് പ്രേമികള്‍ തുറന്നടിക്കുന്നു.

പാര്‍ഥ് ജിന്‍ഡാലിനെപ്പോലെ വിവരം കെട്ട ഒരാളെ ആരാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഉടമ ആക്കിയത്? തേര്‍ഡ് അംപയറുടെ മോശം തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിക്കാനും അത് ഫീല്‍ഡ് അംപയറെ ധരിപ്പിക്കാനും ഏതൊരു താരത്തിനും അവകാശമുണ്ട്. രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണും ചെയ്തത് ഇതു തന്നെയാണ്.

അതിനിടെ ജിന്‍ഡാല്‍ ആക്രോശിക്കുകയും സഞ്ജു ഔട്ടാണ് കയറിപ്പോവൂയെന്നു ആജ്ഞാപിക്കുകയും ചെയ്യുന്നത് എന്തിനാണ്? ഏകാധിപതിയെപ്പോലെയായിരുന്നു അയാളുടെ പെരുമാറ്റം. ഇത്തരക്കാരെ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍ പോലും വിലക്കേണ്ടത് ആവശ്യമാണ്. എങ്കില്‍ മാത്രമേ ക്രിക്കറ്റിന്റെ മാന്യത കാത്തുസൂക്ഷിക്കാന്‍ സാധിക്കൂയെന്നും ക്രിക്കറ്റ് ആരാധകര്‍ ചൂണ്ടിക്കാട്ടി.

Story first published: Wednesday, May 8, 2024, 6:30 [IST]
Other articles published on May 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+