For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: നിന്റെ തല താഴരുത്, റിഷഭിനെ പിന്തുണച്ച് ഗവാസ്‌കര്‍; നാണമില്ലേയെന്ന് ആരാധകര്‍- ട്രോള്‍

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാനാവാതെ പ്രയാസപ്പെടുകയാണ്. എട്ട് മത്സരത്തില്‍ നിന്ന് അഞ്ചാം തോല്‍വി വഴങ്ങിയ ഡല്‍ഹി നിലവില്‍ ഏഴാം സ്ഥാനത്താണുള്ളത്. അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 67 റണ്‍സിനാണ് ഡല്‍ഹി തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 7 വിക്കറ്റിന് 266 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹിക്ക് 19.1 ഓവറില്‍ 199 റണ്‍സാണ് നേടാനായത്.

മത്സരത്തില്‍ ഡല്‍ഹി ശക്തമായ പോരാട്ടം കാഴ്ചവെച്ചെങ്കിലും നായകന്‍ റിഷഭ് പന്തും ട്രിസ്റ്റന്‍ സ്റ്റബ്‌സും മെല്ലപ്പോക്ക് ബാറ്റിങ് നടത്തിയത് ഡല്‍ഹിയെ പിന്നോട്ടടിക്കുകയായിരുന്നു. ടീമിന്റെ തോല്‍വിക്ക് പിന്നാലെ റിഷഭിനെതിരേയാണ് ആരാധകര്‍ വിമര്‍ശനം ഉയര്‍ത്തിയത്. എന്നാല്‍ പല മുന്‍ താരങ്ങളും റിഷഭിനെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

ഇതില്‍ എടുത്തു പറയേണ്ടത് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌ക്കര്‍ റിഷഭിനെ പ്രശംസിക്കുകയും പിന്തുണക്കുകയും ചെയ്തതാണ്. ' നീ തലതാഴ്ത്തുന്നത് കാണാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ഇനിയും നിരവധി മത്സരങ്ങള്‍ ബാക്കിയുണ്ട്. അതുകൊണ്ടുതന്നെ നീ ചിരി തുടരുക' എന്നാണ് മത്സരശേഷം ഗവാസ്‌കര്‍ റിഷഭിനോട് പറഞ്ഞത്. 'ഞാന്‍ പരമാവധി ശ്രമിക്കാന്‍ സാര്‍' എന്ന് റിഷഭ് മറുപടി പറയുകയും ചെയ്തു.

ഇതിന് പിന്നാലെ ഗവാസ്‌ക്കറിനെതിരേ രൂക്ഷ വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. 267 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹിക്ക് 8.4 ഓവറില്‍ 135 റണ്‍സ് നേടാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഇവിടെ നിന്ന് റിഷഭും സ്റ്റബ്‌സും ചേര്‍ന്ന് നടത്തിയ മെല്ലപ്പോക്ക് ബാറ്റിങ് ഡല്‍ഹിയെ തളര്‍ത്തുകയായിരുന്നു. 16 പന്തില്‍ 16 റണ്‍സായിരുന്നു ഒരു ഘട്ടത്തില്‍ റിഷഭ് നേടിയത്. 35 പന്തില്‍ 44 റണ്‍സാണ് റിഷഭിന് ആകെ നേടാനായത്. 5 ഫോറും 1 സിക്‌സുമാണ് റിഷഭിന്റെ സമ്പാദ്യം.

sanju samson

125.71 സ്‌ട്രൈക്ക് റേറ്റിലായിരുന്നു റിഷഭിന്റെ ബാറ്റിങ് പ്രകടനം. 9 ഓവര്‍ വരെ മികച്ച റണ്‍റേറ്റ് ഡല്‍ഹിക്ക് ഉണ്ടായിരുന്നു. എന്നാല്‍ റിഷഭിന്റെ മെല്ലപ്പോക്ക് ബാറ്റിങ്ങാണ് ഡല്‍ഹിയെ തോല്‍പ്പിച്ചതെന്ന വിമര്‍ശനം ശക്തമായി ഉയരുകയാണ്. ഇതിനിടെയാണ് ഗവാസ്‌കര്‍ റിഷഭിനെ പ്രശംസിച്ചത്. ഇതിന് പിന്നാലെ ഗവാസ്‌ക്കറിനെതിരേ ട്രോളുകള്‍ ഉയര്‍ത്തുകയാണ് ആരാധകര്‍. ടി20 ലോകകപ്പിലേക്ക് റിഷഭിനെ എത്തിക്കാന്‍ കൂട്ടുനില്‍ക്കുന്നവരിലൊരാളാണ് ഗവാസ്‌ക്കറെന്നാണ് ആരാധകര്‍ പറയുന്നത്.

ഇങ്ങനെ സെല്‍ഫിഷ് ഇന്നിങ്‌സ് കളിക്കുന്ന റിഷഭിനെ ടി20 ലോകകപ്പിലേക്ക് പരിഗണിക്കേണ്ടതില്ലെന്നാണ് ആരാധകര്‍ പറയുന്നത്. റിഷഭിന് പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്താനായിട്ടില്ല. എന്നാല്‍ തിരക്കിട്ട റിഷഭിനെ ഐപിഎല്ലിലേക്കെത്തിച്ചത് ടി20 ലോകകപ്പ് ടീമിലേക്ക് കൊണ്ടുവരാനാണെന്നാണ് ആരാധകരുടെ വിമര്‍ശനം. സഞ്ജു സാംസണിന്റെ ചെറിയ പിഴവിനെപ്പോലും വിമര്‍ശിക്കുന്ന ഗവാസ്‌കര്‍ റിഷഭിന്റെ മോശം ഫോം കണ്ടാലും പിന്തുണക്കുന്നു.

ഗവാസ്‌കര്‍ ചില താരങ്ങളോട് പ്രത്യേക ഇഷ്ടം കാട്ടുന്ന ആളാണ്. ടി20 ലോകകപ്പില്‍ റിഷഭ് കളിക്കണമെന്നാണ് ഗവാസ്‌ക്കറുടെ ആഗ്രഹം. അതിനുവേണ്ടിയാണ് മോശം പ്രകടനത്തേയും വെള്ള പൂശാന്‍ ശ്രമിക്കുന്നത്. സഞ്ജു സാംസണിനെ വിമര്‍ശിക്കാന്‍ മടി കാട്ടാത്ത ഗവാസ്‌കര്‍ റിഷഭിന്റെ മോശം പ്രകടനത്തിനും കൈയടിക്കുന്നതിന്റെ യുക്തി മനസിലാകുന്നില്ലെന്നാണ് ആരാധക പക്ഷം. എന്തായാലും റിഷഭിനെതിരേയും ഗവാസ്‌ക്കറിനെതിരേയും വലിയ വിമര്‍ശനം ഇപ്പോള്‍ ഉയരുന്നുണ്ട്.

റിഷഭ് മോശം പ്രകടനം നടത്തിയാലും ഇന്ത്യ ലോകകപ്പില്‍ പ്രധാന വിക്കറ്റ് കീപ്പറായി പരിഗണിക്കുക റിഷഭ് പന്തിനെയാണ്. സഞ്ജു സാംസണെ റിസര്‍വ് താരമായി ഇന്ത്യ ഒതുക്കാനാണ് കൂടുതല്‍ സാധ്യതയെന്നതാണ് സത്യം.

Story first published: Sunday, April 21, 2024, 10:38 [IST]
Other articles published on Apr 21, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+