Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: അനായാസ ക്യാച്ചുകള്‍ പാഴാക്കി, മുംബൈ സംശയത്തിന്റെ നിഴലില്‍! നേരത്തെ തീരുമാനിച്ചു?

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനോട് വീണ്ടും മുട്ടുകുത്തിയിരിക്കുകയാണ് മുംബൈ. രാജസ്ഥാന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 9 വിക്കറ്റിനാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും നാണംകെട്ടത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 9 വിക്കറ്റിന് 179 റണ്‍സടിച്ചപ്പോള്‍ 8 പന്തും 9 വിക്കറ്റും ബാക്കിയാക്കിയാണ് രാജസ്ഥാന്‍ ജയിച്ചത്. മുംബൈയുടെ വമ്പന്‍ തോല്‍വിക്ക് പിന്നാലെ ആരാധകര്‍ ചില സംശയങ്ങള്‍ ഉയര്‍ത്തുകയാണ്.

രാജസ്ഥാനെ ജയിപ്പിക്കാനായി മുംബൈ കളിച്ചപോലെ തോന്നിയെന്ന സംശയങ്ങളാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. മുംബൈയുടെ മോശം ഫീല്‍ഡിങ്ങാണ് സംശയത്തിന്റെ വിരലുകള്‍ ആരാധകര്‍ ഉയര്‍ത്താന്‍ കാരണം. നിരവധി ഫീല്‍ഡിങ് പിഴവുകളാണ് മുംബൈ വരുത്തിയത്. സെഞ്ച്വറിയോടെ രാജസ്ഥാനെ വിജയത്തിലേക്കെത്തിച്ച യശ്വസി ജയ്‌സ്വാളിന്റെ (104*) ക്യാച്ച് നിഹാല്‍ വദേര പാഴാക്കിയിരുന്നു. അനായാസമായി എടുക്കാവുന്ന ക്യാച്ചാണ് യുവതാരം നഷ്ടപ്പെടുത്തിയത്.

ഹാര്‍ദിക് പാണ്ഡ്യയുടെ ഓവറില്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന്റെ ക്യാച്ചും മുംബൈക്ക് ലഭിച്ചു. എന്നാല്‍ ടിം ഡേവിഡ് ക്യാച്ച് പാഴാക്കി. അനായാസമായി എടുക്കാവുന്ന ക്യാച്ചായിരുന്നു ഇത്. എന്നാല്‍ ഇതും താഴെയിട്ടു. മുഹമ്മദ് നബി ബൗണ്ടറി തടയാന്‍ ശ്രമിക്കാതിരുന്നതും ഹാര്‍ദിക് പാണ്ഡ്യയുടെ ഫീല്‍ഡിങ് പിഴവില്‍ ബൗണ്ടറി പോയതുമെല്ലാം ആരാധകരില്‍ സംശയം ജനിപ്പിച്ചിരിക്കുകയാണ്. വലിയ വിമര്‍ശനമാണ് മുംബൈ ടീമിനെതിരേ ആരാധകര്‍ ഉയര്‍ത്തുന്നത്.

എന്നാല്‍ രാജസ്ഥാന്‍ നായകനെന്ന നിലയില്‍ സഞ്ജുവിന്റെ നീക്കങ്ങളെല്ലാം മികച്ചതായിരുന്നു. മുംബൈയുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കാന്‍ നായകനെന്ന നിലയില്‍ സഞ്ജുവിനായി. ഇതില്‍ എടുത്തു പറയേണ്ടത് പവര്‍പ്ലേയിലും ഡെത്തോവറിലും സന്ദീപ് ശര്‍മയെ ഫലപ്രദമായി ഉപയോഗിച്ചതാണ്. ആദ്യ മത്സരങ്ങളിലെല്ലാം ഡെത്തോവറിലേക്ക് മാത്രമായി സന്ദീപ് ശര്‍മയെ സഞ്ജു മാറ്റിവെച്ചിരുന്നു. ഈ തന്ത്രം ഫലം കാണുകയും ചെയ്തിട്ടുണ്ട്.

Yashasvi Jaiswal

എന്നാല്‍ മുംബൈക്കെതിരേ സഞ്ജു ഈ തന്ത്രം മാറ്റി. പരിക്കിന്റെ ഇടവേളക്ക് ശേഷം മടങ്ങിയെത്തിയ സന്ദീപിനെ ബോള്‍ട്ടിനൊപ്പം പവര്‍പ്ലേയില്‍ ഉപയോഗിച്ചു. ഇത് ഫലം കാണുകയും ചെയ്തു. ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നീ രണ്ട് വമ്പന്മാരേയും പവര്‍പ്ലേയ്ക്കുള്ളില്‍ പുറത്താക്കാന്‍ സന്ദീപ് ശര്‍മക്കായി. പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റ് വീണതാണ് മുംബൈയെ തളര്‍ത്തിയത്. മധ്യനിരയില്‍ നിഹാല്‍ വദേരയും (49) തിലക് വര്‍മയും (65) ചേര്‍ന്ന് റണ്‍സുയര്‍ത്തിയപ്പോള്‍ മുംബൈ വലിയ സ്‌കോറിലേക്ക് പോകുമെന്ന് തോന്നിച്ചു.

എന്നാല്‍ കൃത്യ സമയത്ത് ട്രന്റ് ബോള്‍ട്ടിനെ ഉപയോഗിച്ച് സഞ്ജു കൂട്ടുകെട്ട് പൊളിച്ചു. നിഹാല്‍ വദേരയെ പുറത്താക്കി ബോള്‍ട്ട് നായകന്റെ വിശ്വാസം കാത്തു. ഈ വിക്കറ്റ് വീണില്ലായിരുന്നെങ്കില്‍ മുംബൈ 200ന് മുകളിലേക്ക് പോകാന്‍ സാധ്യതകളേറെയായിരുന്നു. ഇതിന് ശേഷം ആവേശ് ഖാനേയും സന്ദീപ് ശര്‍മയേയും ഉപയോഗിച്ച് അവസാന രണ്ടോവറില്‍ മുംബൈയെ സഞ്ജു പൂട്ടി. അവസാന 2 ഓവറില്‍ വെറും 9 റണ്‍സാണ് മുംബൈക്ക് നേടാനായത്.

ബാറ്റ്‌സ്മാനെന്ന നിലയിലും സഞ്ജു തിളങ്ങി. റണ്‍സ് പിന്തുടരുമ്പോള്‍ സഞ്ജു മോശമാണെന്ന വിമര്‍ശനങ്ങള്‍ക്കുള്ള താരത്തിന്റെ മറുപടിയായിരുന്നു ഇത്. നായകന്റെ ബാറ്റിങ് കാഴ്ചവെച്ച് 28 പന്തില്‍ പുറത്താവാതെ 38 റണ്‍സാണ് സഞ്ജു നേടിയത്. 2 ഫോറും സിക്‌സും സഞ്ജു പറത്തി.

8 മത്സരത്തില്‍ നിന്ന് 7 ജയം നേടിയ രാജസ്ഥാന്‍ പ്ലേ ഓഫിനോട് തൊട്ടടുത്തെത്തിയിരിക്കുകയാണ്. സഞ്ജുവിന്റെ രാജസ്ഥാന്‍ ഇത്തവണ കസറുകയാണെന്ന് പറയാം. വരുന്ന മത്സരങ്ങളിലും തുടര്‍ ജയങ്ങള്‍ നേടി രണ്ടാം ഐപിഎല്‍ കിരീടം രാജസ്ഥാന്‍ ഉയര്‍ത്താന്‍ സാധ്യതകളേറെയാണ്.

Story first published: Tuesday, April 23, 2024, 0:26 [IST]
Other articles published on Apr 23, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+