IPL 2024: എല്ലാം സത്യം, രോഹിത്തും മുബൈയും 2 വഴിക്ക്! ഇത് അവസാന സീസണ്‍? ഉറപ്പിച്ച് ഫാന്‍സ്
ഐപിഎല്ലിന്റെ വരാനിരിക്കുന്ന 17ാമത് സീസണിനു ശേഷം മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് വിടുമെന്നു ഉറപ്പായിരിക്കുകയാണന്നു ആരാധകര്‍. അദ്ദേഹത്തെ നായകസ്ഥാനത്തു നിന്നും മാറ്റി പകരം ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയയിനു പിന്നിലെ കാരണം മുഖ്യ കോച്ച് മാര്‍ക്ക് ബൗച്ചര്‍ ആദ്യമായി വെളിപ്പെടുത്തിയിരുന്നു. ഇതിനോടുള്ള രോഹിത്തിന്റെ ഭാര്യ റിതിക സജ്‌ദേയുടെ സോഷ്യല്‍ മീഡിയയിലെ പ്രതികരണമാണ് ആരാധകര്‍ ഇക്കാര്യം ഉറപ്പിക്കാന്‍ കാരണം.
ബാറ്റ് കൊണ്ടു കഴിഞ്ഞ കുറച്ചു സീസണുകളിലായി രോഹിത്തിന്റെ പ്രകടനം അത്ര മികച്ചതല്ല. പക്ഷെ ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം റോള്‍ ഭംഗിയാക്കിയിട്ടുണ്ട്. തീര്‍ച്ചയായും കളിക്കാരനെന്ന നിലയില്‍ തുടര്‍ന്നും അദ്ദേഹത്തെ ഞങ്ങള്‍ക്കു വേണം. ക്യാപ്റ്റന്‍സിയുടെ ഹൈപ്പില്ലാതെ ആസ്വദിച്ച് കളിക്കാന്‍ കഴിയണം. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തില്‍ നിന്നും അല്‍പ്പം സമ്മര്‍ദ്ദം എടുത്തു കളഞ്ഞിരിക്കുകയാണ്.

മുഖത്ത് ഒരു ചിരിയോടെ രോഹിത് ശര്‍മയുടെ മികച്ച പ്രകടനം നമുക്കു കാണണം. അതിനു ഇതിനേക്കാള്‍ (ക്യാപ്റ്റന്‍സിയില്‍ നിന്നു മാറ്റുക) നല്ലൊരു വഴിയില്ല. ഹാര്‍ദിക്കും മുംബൈ ഇന്ത്യന്‍സ് ബോയ് ആണ്. അവന്‍ മറ്റൊരു ഫ്രാഞ്ചൈസിയിലേക്കു പോവുകയും ആദ്യവര്‍ഷം തന്നെ ക്യാപ്റ്റനെന്ന നിലയില്‍ ട്രോഫി നേടുകയും ചെയ്തു. രണ്ടാമത്തെ വര്‍ഷം ടീമിനൊപ്പം റണ്ണറപ്പുമായി.
വളരെ നല്ല നേതൃശേഷിയുണ്ടെന്നതു ഇതില്‍ നിന്നും വ്യക്തമായി കാണാം. വികാരത്തെ എടുത്തു മാറ്റണം. ഒരു ക്രിക്കറ്റിങ് തീരുമാനമാണ് ഞങ്ങളെടുത്തത്. ഇതു രോഹിത്തിന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടു വരുമെന്നു ഞാന്‍ കരുതുന്നു. അദ്ദേഹം ആസ്വദിച്ച് കളിക്കുകയും കുറച്ചു റണ്‍സ് നേടുകയും ചെയ്യട്ടെയെന്നായിരുന്നു രോഹിത്തിനെ ക്യാപ്റ്റന്‍സിയില്‍ നിന്നും നീക്കിയതിനെക്കുറിച്ചു മാര്‍ക്ക് ബൗച്ചറുടെ വിശദീകരണം.
ഇതിനോടാണ് സോഷ്യല്‍ മീഡിയയിലൂടെ റിതിക സജ്‌ദേയുടെ പ്രതികരണം. ഒരുപാട് കാര്യങ്ങള്‍ ഇതില്‍ തെറ്റായിട്ടുണ്ടെന്നായിരുന്നു റിതിക കുറിച്ചത്. രോഹിത്തിനെ നായകസ്ഥാനത്തു നിന്നും പുറത്താക്കിയതില്‍ ഒട്ടും ഹാപ്പിയല്ലെന്നു അവരുടെ ഈ പ്രതികരണത്തില്‍ നിന്നു തന്നെ വ്യക്തമാണ്. നേരത്തേ രോഹിത്തിനു പകരം ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കിയപ്പോള്‍ തന്നെ ടീമിലെ സീനിയര്‍ കളിക്കാരായ സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവരടക്കമുള്ളവര്‍ക്കു അതൃപ്തിയുണ്ടെന്നും ഇവര്‍ ടീം വിട്ടേക്കുമെന്നും അഭ്യൂഹങ്ങളും വന്നിരുന്നു.
പക്ഷെ അന്നു റിതികയോ, രോഹിത്തോ ഇവയോടൊന്നും പ്രതികരിച്ചിരുന്നില്ല. പക്ഷെ ഇപ്പോള്‍ മുംബൈ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരേ റിതികയുടെ പരസ്യമായ പ്രതികരണം വന്നതോടെ രോഹിത്തും ഫ്രാഞ്ചൈസിയും തമ്മില്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ലെന്നു ഉറപ്പായിരിക്കുകയാണ്. ഇതാണ് രോഹിത്ത് ടീം വിടുമെന്നു ഉറപ്പിക്കാന്‍ ആരാധകരെ പ്രേരിപ്പിച്ചിരിക്കുന്നത്. വരാനിരിക്കുന്ന സീസണിനു ശേഷം അദ്ദേഹം മുംബൈയുടെ ഗുഡ്‌ബൈ പറയുമെന്നാണ് ഭൂരിഭാഗം ആരാധകരും ചൂണ്ടിക്കാട്ടുന്നത്.
മുംബൈ ഇന്ത്യന്‍സിനോടൊപ്പം ഇതു രോഹിത് ശര്‍മയുടെ അവസാനത്തെ സീസണായിരിക്കും വരാന്‍ പോവുന്നതെന്നു ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. ഈ സീസണില്‍ അദ്ദേഹം ടീം വിടണമെന്നാണ് ഞങ്ങളെല്ലാം ആഗ്രഹിക്കുന്നത്. പക്ഷെ തനിക്കു ബഹുമാനം ലഭിക്കുന്ന ഒരു ഫ്രാഞ്ചൈസിക്കായി അടുത്ത വര്‍ഷമെങ്കിലും രോഹിത് കളിക്കുകയാണെങ്കിലും അതു എല്ലാവരെയും സന്തോഷിപ്പിക്കുമെന്നും ആരാധകര്‍ കുറിക്കുന്നു.

രോഹിത് ശര്‍മയോടു മുംബൈ ഇന്ത്യന്‍സ് എത്ര വലിയ ചതിയാണ് ചെയ്തതെന്നു ഇപ്പോള്‍ മാര്‍ക്ക് ബൗച്ചറുടെ വാക്കുകളിലൂടെ പുറത്തുവന്നിരിക്കുകയാണ്. ഭാര്യ റിതിക സജ്‌ദേയുടെ പ്രതികരണം ഇതു ശരിവയ്ക്കുകയും ചെയ്യുന്നു. ഇനിയൊരിക്കും രോഹിത്തും മുംബൈയും തമ്മിലുള്ള ബന്ധം പഴയതു പോലെയായിരിക്കില്ല. ഈ സീസണിനു ശേഷം രോഹിത്തിനെ മുംബൈ കുപ്പായത്തില്‍ കാണില്ല. മറ്റൊരു ഫ്രാഞ്ചൈസിക്കു വേണ്ടി കളിച്ചായിരിക്കും അദ്ദേഹത്തിന്റെ വിരമിക്കലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.
രോഹിത് ശര്‍മ സ്വന്തം ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കഴിയാവുന്നതെല്ലാം ചെയ്തു. ഒരു ഐപിഎല്‍ ട്രോഫി പോലും ഇല്ലാതിരുന്ന മുംബൈയുടെ ഷെല്‍ഫിലേക്കു അഞ്ചു കിരീടങ്ങളാണ് അദ്ദേഹം കൊണ്ടുവന്നത്. ഇത്രയും മഹാനായ ഒരു ക്യാപ്റ്റനോടാണ് മുംബൈ ഈ നന്ദികേട് കാണിച്ചിരിക്കുന്നത്. അടുത്ത സീസണില്‍ രോഹിത്തിനെ പുതിയൊരു ഫ്രാഞ്ചൈസിക്കൊപ്പം തീര്‍ച്ചയായും കാണുമെന്നതില്‍ സംശയമില്ലെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications